കുളത്തൂപ്പുഴയിൽ സംഘം ചേർന്ന് കവർച്ച: പ്രതികൾ പിടിയിൽ

കുളത്തൂപ്പുഴയിൽ സംഘം ചേർന്ന് കവർച്ച: പ്രതികൾ പിടിയിൽ

കുളത്തൂപ്പുഴ: മൈലമൂട്ടിൽ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഘത്തെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ സ്വദേശി തന്റെ സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിൻ എന്നയാളുടെ കുളത്തൂപ്പുഴ മൈലമൂടിൽ ഉളള വീട്ടിൽ താമസിച്ചു വരവേ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന ലിക്വിഡ് രൂപത്തിലുളള 600 ഗ്രാം സ്വർണ്ണവും 300 ഗ്രാം സ്വർണ്ണം വിറ്റു കിട്ടിയ 32 ലക്ഷം രൂപയും സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിനും കൂട്ടാളികളും ചേർന്ന് വീട്ടിൽ കടന്നു കയറി പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു.

തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളായ തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തു പച്ച എന്ന സ്ഥലത്ത് ചാമക്കാല ഹൌസിൽ സുബിൻ (32), തിരുവനന്തപുരം മണക്കാട് വില്ലേജിൽ ചാലയിൽ ഫ്രണ്ട്സ് നഗറിൽ ഷെഫീക് (39), തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ വളളക്കടവ് മുട്ടത്തറ ആതിരാഭവനിൽ കുക്കു എന്നു വിളിക്കുന്ന അരുൺകുമാർ (33) , തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തുപച്ച ചാമക്കാല ഹൌസിൽ ഷെറിൻ എന്നു വിളിക്കുന്ന അരുൺ ബാബു (38) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് അന്വേഷണത്തിലൂടെ പിടികൂടിയത്.

പ്രതികളിൽ നിന്നും 22 ലക്ഷത്തോളം രൂപയും പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനീഷ്. ബിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിജു.എസ്.എസ്, ഷാജഹാൻ, വിനോദ് കുമാർ, സൂരജ് സ്റ്റീഫൻ, പോലീസുദ്യോഗസ്ഥരായ സുജിത് , രാംകുമാർ, അഭിലാഷ്, അലിഫ്, ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.

കേരളത്തിലും യുഎ ഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം. കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.

ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

‘മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപ’; ഒ.എസ്. അംബിക

‘മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപ’; ഒ.എസ്. അംബിക

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. പൊതു മരാമത്ത് വകുപ്പ് ബിൽഡിംഗ്‌സ് വിഭാഗത്തിനാണ് നിർവഹണ ചുമതല.

സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കി സാധ്യമായ പരമാവധി വേഗതയിൽ പ്രവൃത്തി ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ദിപ്പിക്കണം എന്ന പ്രദേശവാസികളുടെ നിരവധി കാലത്തെ ആഗ്രഹത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.

കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ കെട്ടിടം

കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ കെട്ടിടം

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനായി രണ്ടുകോടി 11 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 80ആർ 16ച. ഭൂമിയിൽ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ചു കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ അധ്യക്ഷതയിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് ബിപി മുരളി സ്വാഗതവും മെഡിക്കൽ ഓഫീസർ രാജേഷ് എ ജോൺ റിപ്പോർട്ട് അവതരണവും നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി സുധ, പ്രിയദർശിനി പഞ്ചായത്ത് പ്രസിഡന്റ് മാരായ ഡി സ്മിത, ബിജു കുമാർ എം, സജീർ എസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഐഷ റഷീദ് പ്രസീത പി ഡി ദീപ ഡിവിഷൻ മെമ്പർ മാരായ ഷീല എ, എൻ സരളമ്മ, കുമാരി ശോഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ കെ,എച്ച് എംസി അംഗം ഹരികൃഷ്ണൻ എന്നിവർ ആശംസകളും ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ് നന്ദിയും രേഖപ്പെടുത്തി.

അധ്യാപകരെ ആവശ്യമുണ്ട്

അധ്യാപകരെ ആവശ്യമുണ്ട്

കല്ലറ കിഡ്സ് വേൾഡ് മോണ്ടിസോറി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്.

കെജി വിഭാഗം- 2 വർഷത്തെ പരിചയം മോണ്ടിസോറി)

ഗ്രേഡ് 1, 2

(ഇംഗ്ലീഷ്, കണക്ക്, ഇ വി എസ്, മലയാളം)

യോഗ്യത: MTTC/TTC/BEd

(രണ്ട് വർഷത്തെ പരിചയം)

ഡ്രൈവർ: ഹെവി ലൈസൻസ് ഉള്ള ഡ്രൈവറെ ആവശ്യമാണ്

താൽപ്പര്യമുള്ളവർ നവംബർ 30 – നകം 9633631089
എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുകയോ ഓഫീസിൽ നേരിട്ട് അറിയിക്കുകയോ ചെയ്യുക.

വർക്കല ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ ഉപകരണ വിതരണം ചെയ്തു

വർക്കല ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ ഉപകരണ വിതരണം ചെയ്തു

സമഗ്ര ശിക്ഷാ കേരളം വർക്കല ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ ഉപകരണ വിതരണം നടന്നു. ദിനിൽ കെ. എസ് (ബിപിസി വർക്കല) അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീകുമാർ.ജി (ട്രെയിനർ) സ്വാഗതം ആശംസിച്ചു. വർക്കല എം എൽ എ സഖാവ് വി. ജോയ് ഉദ്ഘാടനം നിർവഹിച്ചു.

സ്പെഷ്യൽ എഡ്യൂക്കേറ്റർ എസ് രജനി യോഗത്തിൽ നന്ദി പറഞ്ഞു. വിഭിന്നശേഷിക്കാരായ കുട്ടികൾക്കു അവരുടെ ശാരീരിക പരിമിതികൾ മറികടക്കുന്നതിനു ഇത്തരം ഉപകരണങ്ങൾ വളരെ സഹായകമാകുന്നു.