സച്ചിൻ വീണ്ടും ക്യാപ്റ്റനാകുന്നു, നയിക്കാൻ സം​ഗക്കാരയും, ലാറയും

സച്ചിൻ വീണ്ടും ക്യാപ്റ്റനാകുന്നു, നയിക്കാൻ സം​ഗക്കാരയും, ലാറയും

മുംബൈ: ഇതിഹാസ തരങ്ങൾ വീണ്ടും കളത്തിലേക്ക്. മുൻ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്റർനാഷണൽ മാസ്റ്റേസ് ലീ​ഗ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ മാസ്റ്റേഴ്സ്- ശ്രീലങ്ക മാസ്റ്റേഴ്സ്, ഓസ്ട്രേലിയ മാസ്റ്റേഴ്സ്, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ്, ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ്, ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സ് പോരാണ് ആരാധകർക്ക് നൊസ്റ്റാൾജിയ സമ്മാനിക്കാൻ അരങ്ങേറുന്നത്.

സച്ചിൻ ടെണ്ടുൽക്കർ, കുമാർ സം​ഗക്കാര ഉൾപ്പെടെയുള്ളവർ കളത്തിലെത്തും. ഈ മാസം 22 മുതൽ മാർച്ച് 16 വരെയാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് പോരാട്ടം. മുംബൈ, വഡോദര, റായ്പുർ എന്നിവിടങ്ങളിലായാണ് പോരാട്ടം. ഇന്ത്യ മാസ്റ്റേഴ്സിനെ സച്ചിനും ശ്രീലങ്ക മാസ്റ്റേഴ്സിനെ സം​ഗക്കാരയും നയിക്കും.

യുവരാജ് സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ഇർഫാൻ, യൂസുഫ് പഠാൻമാർ അടക്കമുള്ള താരങ്ങളും ഇന്ത്യക്കായി കളത്തിലെത്തും. റൊമേഷ് കലുവിതരണ, ലഹിരു തിരിമന്നെ, ഉപുൽ തരം​ഗ അടക്കമുള്ളവർ ശ്രീലങ്കൻ നിരയിലും ഇറങ്ങുന്നുണ്ട്.

ഓസ്ട്രേലിയ മാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ഷെയ്ൻ വാട്സനാണ്. ഷോൺ മാർഷ്, ഡാനിയൽ ക്രിസ്റ്റ്യൻ, ബെൻ കട്ടിങ്, ജെയിംസ് പാറ്റിൻസൻ അടക്കമുള്ള താരങ്ങളും ഓസീസ് മാസ്റ്റേഴ്സ് ടീമിനായി കളത്തിലെത്തും.

വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സ് ടീമിനെ ബ്രയാൻ ലാറയാണ് നയിക്കുന്നത്. ഇംഗ്ലണ്ട് മാസ്റ്റേഴ്‌സ് ടീം ഇയാൻ മോർഗന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ജാക്വിസ് കാലിസാണ് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ.

സിക്‌സര്‍ തൂക്കി റിച്ചയുടെ ഫിനിഷിങ്, ധോനിയുടെ തനി പകര്‍പ്പ്!

സിക്‌സര്‍ തൂക്കി റിച്ചയുടെ ഫിനിഷിങ്, ധോനിയുടെ തനി പകര്‍പ്പ്!

വഡോദര: എംഎസ് ധോനിയുടെ ഫിനിഷിങ് പവര്‍ പ്രസിദ്ധമാണ്. ഇന്ത്യയേയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും ധോനി അസാധ്യമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം റിച്ച ഘോഷിനെ ധോനിയോട് ഉപമിക്കുകയാണ് ആരാധകര്‍.

ഗുജറാത്ത് ജയന്റ്‌സിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ 202 റണ്‍സ് വിജയ ലക്ഷ്യം അനായാസം ആര്‍സിബി മറികടന്നത് റിച്ചയുടെ വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ്. വനിതാ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സ് വിജയമായും പോരാട്ടം മാറി. മത്സരത്തില്‍ 27 പന്തുകള്‍ നേരിട്ട് 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് റിച്ച ആര്‍സിബിയെ വിജയത്തിലെത്തിച്ചത്. സിക്‌സടിച്ചാണ് താരം ടീമിന്റെ ജയം ഉറപ്പിച്ചത്. റിച്ച 7 ഫോറും 4 സിക്‌സും പറത്തി.

പിന്നാലെയാണ് റിച്ചയെ ധോനിയോട് ഉപമിച്ച് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുമായി എത്തിയത്. ആര്‍സിബിയ്ക്കു വേണ്ടി ധോനിയെ പോലെ റിച്ചയുടെ പ്രകടനം. ധോനിയുടെ തനിപ്പകര്‍പ്പാണ് റിച്ച ഘോഷ്. ധോനിയേക്കാള്‍ മികച്ച ഫിനിഷറാണ് റിച്ച ഘോഷ്… തുടങ്ങി ആരാധകര്‍ നിരവധി വിശേഷങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നല്‍കുന്നത്.

ഐപിഎല്‍ മാര്‍ച്ച് 22 മുതൽ, ഫൈനല്‍ മെയ് 25ന്

ഐപിഎല്‍ മാര്‍ച്ച് 22 മുതൽ, ഫൈനല്‍ മെയ് 25ന്

കൊല്‍ക്കത്ത: ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 22 മുതല്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. ഉദ്ഘാടന മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും അരങ്ങേറുക. ഫൈനല്‍ പോരാട്ടം മെയ് 25നായിരിക്കും. കലാശപ്പോരിനും ഈഡന്‍ ഗാര്‍ഡന്‍സ് തന്നെ വേദിയാകും.

ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. 23ന് രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഹൈദരാബാദാണ് വേദിയാകുക. രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലും അരങ്ങേറും.

അതേസമയം തീയതി, സമയക്രമം സംബന്ധിച്ചു ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ചില നിര്‍ണായക മത്സരങ്ങളുടെ സമയക്രമം ഫ്രാഞ്ചൈസി ഉടമകള്‍ക്ക് കൈമാറിയതായി വിവരമുണ്ട്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസിസിനെ സ്മിത്ത് നയിക്കും; മിച്ചല്‍ സ്റ്റാര്‍ക്കും പിന്‍മാറി; യുവനിര

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസിസിനെ സ്മിത്ത് നയിക്കും; മിച്ചല്‍ സ്റ്റാര്‍ക്കും പിന്‍മാറി; യുവനിര

സിഡ്‌നി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ഓസിസ് ടീമില്‍ നിന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിന്‍മാറി. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ടീമില്‍ ഇല്ലാത്തതിനാല്‍ സ്റ്റാര്‍ക്കില്‍ ആയിരുന്നു ഓസിസിന്റെ പ്രതീക്ഷ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അപ്രതീക്ഷിത വിരമിക്കലും ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി.

സ്റ്റാര്‍ക്കിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പൂര്‍ണ പിന്തുണ അറിയിച്ചു. ‘മിച്ചിന്റെ തീരുമാനത്തെ ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ ഓസിസ് ടീം സെലക്ഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു. രാജ്യത്തിനായി മിച്ചി നടത്തിയ പ്രകടനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. മിച്ചി ടീമില്‍ ഇല്ലാത്തത് ഓസിസിസിന് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇത് ടൂര്‍ണമെന്റില്‍ മറ്റൊരു താരത്തിന് വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

15 അംഗ ടീമില്‍ പേസര്‍മാരായ സ്‌പെന്‍സര്‍ ജോണ്‍സണ്‍, നേഥന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താനായെന്ന് ബെയ്‌ലി പറഞ്ഞു. ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ലെഗ് സ്പിന്നര്‍ തന്‍വീര്‍ സംഘ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ

സിനിമയ്ക്കിടെ രോഹിതിന്റെ വിളി വന്നു, പാതിയിൽ നിർത്തി ശ്രേയസ് മുറിയിലേക്ക് മടങ്ങി

സിനിമയ്ക്കിടെ രോഹിതിന്റെ വിളി വന്നു, പാതിയിൽ നിർത്തി ശ്രേയസ് മുറിയിലേക്ക് മടങ്ങി

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന ബാറ്റിങായിരുന്നു ശ്രേയസ് അയ്യരുടേത്. 30 പന്തില്‍ 50 റണ്‍സടിച്ച് താരം നടത്തിയ വെടിക്കെട്ട് കളിയുടെ ഗതി തിരിക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ടീമിലേക്കുള്ള മടങ്ങി വരവ് താരം ശരിക്കും ആഘോഷമാക്കി. തലേദിവസം രാത്രിയാണ് താന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ട കാര്യം അറിഞ്ഞതെന്നും ആ സമയത്ത് താന്‍ തിയേറ്ററിലിരുന്നു സിനിമ കാണുകയായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറയുന്നു.

സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്‌ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്‌സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.

സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്‌ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്‌സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.

തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോഴാണ് ക്യാപ്റ്റന്റെ വിളി വന്നത്. സിനിമ പാതി വഴിയില്‍ നിര്‍ത്തി താന്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ പോയെന്നും ശ്രേയസ് വ്യക്തമാക്കി.

‘ഞാന്‍ കഴിഞ്ഞ ദിവസം രാത്രി സിനിമ കാണുകയായിരുന്നു. രാത്രി അല്‍പ്പം താമസിച്ചു കിടക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ക്യാപ്റ്റന്റെ കോള്‍ വന്നതോടെ സംഭവമെല്ലാം മാറി. വിരാടിന്റെ കാല്‍മുട്ടിനു പരിക്കേറ്റുവെന്നും അതിനാല്‍ നിങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞാന്‍ അപ്പോള്‍ തന്നെ സിനിമ പാതി വഴിയില്‍ നിര്‍ത്തി എന്റെ മുറിയിലേക്ക് ഉറങ്ങാനായി പോയി’- ശ്രേയസ് പറഞ്ഞു.

19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും യശസ്വി ജയ്‌സ്വാളിനേയും ഇന്ത്യക്ക് നഷ്ടമായ ഘട്ടത്തിലാണ് ശ്രേയസ് ക്രീസിലെത്തിയത്. അതുവരെ ഇംഗ്ലണ്ടിന്റെ കൈയിലുണ്ടായിരുന്ന മത്സരം അതിവേഗ സ്‌കോറിങിലൂടെ ശ്രേയസ് അട്ടിമറിച്ചു. താരം വെറും 30 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 36 പന്തില്‍ 59 റണ്‍സുമായി ശ്രേയസ് പുറത്തായെങ്കിലും താരമിട്ട അടിത്തറയില്‍ നിന്നാണ് ശുഭ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും ചേര്‍ന്നു ടീമിനെ മുന്നോട്ടു നയിച്ചത്.

സമീപ കാലത്ത് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഏകദിന ടീമിലെ നാലാം നമ്പറില്‍ കുറച്ചുകാലമായി ശ്രേയസ് കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ താരം 70 പന്തില്‍ 105 റണ്‍സ് നേടിയിരുന്നു. മധ്യനിരയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരവും ശ്രേയസ് ആണ്. 113.24 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. അതേസമയം രണ്ടാം ഏകദിനത്തില്‍ കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ ടീമില്‍ ആരുടെ സ്ഥാനമാണ് ഇളകുക എന്നു കണ്ടറിയണം.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് മുതല്‍; ഒന്നാമങ്കം നാഗ്പൂരില്‍

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് മുതല്‍; ഒന്നാമങ്കം നാഗ്പൂരില്‍

2023ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​നു ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഏ​ക​ദി​ന​ത്തി​ൽ ടീം ​ഇ​ന്ത്യ ഇറങ്ങുമ്പോള്‍ പ്ര​തീ​ക്ഷ​ക​ളും ആ​ധി​ക​ളു​മേ​റെ. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് കേ​ളി​കൊ​ട്ടു​ണ​രാ​ൻ നാ​ളു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രോ​ഹി​തി​ന്റെ സം​ഘം ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ട് നാ​ഗ്പു​രി​ൽ ആ​ദ്യ ഏ​ക​ദി​നം ക​ളി​ക്കു​ന്ന​ത്.

ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ച ടീ​മി​ന് ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്നു ക​ളി​ക​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​കൂ​ടി തൂ​ത്തു​വാ​രാ​നാ​യാ​ൽ ഒ​രു​ക്കം ഗം​ഭീ​ര​മാ​കും.ആ​ദ്യം ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യും പി​റ​കെ ഓ​സീ​സ് മ​ണ്ണി​ലും ടെ​സ്റ്റ് പ​ര​മ്പ​ര​ക​ൾ തോ​റ്റ് നാ​ണം​കെ​ട്ട​തി​ന് പി​റ​കെ ര​ഞ്ജി​യി​ൽ ഇ​റ​ങ്ങി​യ സ്റ്റാ​ർ ബാ​റ്റ​ർ​മാ​രാ​യ രോ​ഹി​തും കോ​ഹ്‍ലി​യും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ളി​ല്ലാ​തെ മ​ട​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ​ത​ന്നെ, ഇ​രു​വ​ർ​ക്കും ഓ​രോ മ​ത്സ​ര​വും നി​ർ​ണാ​യ​ക​മാ​ണ്. ലോ​ക​ക​പ്പി​ൽ ക​ണ്ണ​ഞ്ചും പ്ര​ക​ട​ന​വു​മാ​യി ക​ളം​നി​റ​ഞ്ഞ കോ​ഹ്‍ലി ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ വ​ൻ​പ​രാ​ജ​യ​മാ​യി​രു​ന്നു.മൂ​ന്ന് ക​ളി​ക​ളി​ൽ 58 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു സ​മ്പാ​ദ്യം. രോ​ഹി​ത് ര​ണ്ട് അ​ർ​ധ സെ​ഞ്ച്വ​റി​ക​ള​ട​ക്കം 157 റ​ൺ​സ് നേ​ടി. പ​ര​മ്പ​ര ടീം ​തോ​റ്റി​രു​ന്നു. ഇ​രു​വ​രും ആ​ദ്യ ഇ​ല​വ​നി​ൽ​ത​ന്നെ ഇ​ടം​നേ​ടും.

അ​തേ​സ​മ​യം, വി​ക്ക​റ്റ് കീ​പ്പ​റാ​യി കെ.​എ​ൽ രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രി​ൽ ആ​ർ​ക്ക് ന​റു​ക്കു വീ​ഴു​മെ​ന്ന​താ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 2023 ലോ​ക​ക​പ്പി​ൽ രാ​ഹു​ൽ വി​ക്ക​റ്റി​ന് പി​റ​കി​ൽ മാ​ത്ര​മ​ല്ല, ബാ​റ്റു​കൊ​ണ്ടും തി​ള​ങ്ങി​യി​രു​ന്നു.

ബൗ​ളി​ങ്ങി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​യി​ട്ടി​ല്ല. അ​വ​സാ​ന ട്വ​ന്റി20​യി​ൽ മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത് ക​ളി മാ​റ്റി​യ മു​ഹ​മ്മ​ദ് ഷ​മി​ക്ക് അ​വ​സ​രം ല​ഭി​ക്കാ​തെ ത​ര​മി​ല്ല. ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും ഇ​ല്ലാ​ത്ത ടീ​മി​ൽ ഷ​മി​ക്കൊ​പ്പം അ​ർ​ഷ്ദീ​പ് ബൗ​ളി​ങ് ഓ​പ​ൺ ചെ​യ്തേ​ക്കും. പു​തു​സാ​ന്നി​ധ്യ​മാ​യി വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്കും ന​റു​ക്കു വീ​ണേ​ക്കും.
ഇം​ഗ്ലീ​ഷ് നി​ര​യി​ൽ ജോ​സ് ബ​ട്‍ല​ർ, ഹാ​രി ബ്രൂ​ക് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബാ​റ്റി​ങ്ങും മാ​ർ​ക് വു​ഡ്, ജൊ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബൗ​ളി​ങ്ങും​ത​ന്നെ​യാ​കും ക​രു​ത്ത്. കു​ട്ടി​ക്രി​ക്ക​റ്റി​ലെ തോ​ൽ​വി​ക്ക് ഏ​ക​ദി​ന​ത്തി​ൽ പ​ക​രം വീ​ട്ട​ൽ കൂ​ടി ടീ​മി​ന് മു​ഖ്യ​മാ​ണ്.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, വി​രാ​ട് കോ​ഹ്‍ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ, മു​ഹ​മ്മ​ദ് ഷ​മി, അ​ർ​ഷ്ദീ​പ് സി​ങ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

നാഗ്പൂര്‍:. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്