by Midhun HP News | Sep 19, 2022 | Uncategorized
സി.ഐ ടി യു തിരു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രിയിൽ HDC എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ രക്തധാനം സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സുജിത് കുമാർ, സംസ്ഥാന കമ്മറ്റി അംഗം എം.സത്യൻ, ജിതിൻ പ്രസാദ്, രാജി ജെ.ആർ, എന്നിവർ സംസാരിച്ചു.

by Midhun HP News | Sep 17, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17ആയ ഇന്ന് ആറ്റിങ്ങൽ ടൗൺ ശാഖ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ വച്ച് ലഡു വിതരണം നടത്തി. വി.എസ്.എസ് ശാഖ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി കാർത്തികേയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹനൻ പാലാഴി, ശരത്, ലളിത, അനിൽകുമാർ ശ്രീലകം, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ടിബി ജംഗ്ഷനിൽനിന്നും ആരംഭിച്ച് ആറ്റിങ്ങൽ നഗരം ചുറ്റി ബൈക്ക് റാലി നടത്തി.

by Midhun HP News | Sep 16, 2022 | Uncategorized
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേ ടി -20 മത്സരത്തിന്റെ ടിക്കറ്റ് വില്പന 19 മുതൽ ആരംഭിയ്ക്കും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുന്നത്.

പേടിഎം ഇൻഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28 നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള 20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

by Midhun HP News | Sep 13, 2022 | Uncategorized
കോട്ടയം: ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വയ്ക്കും.

by Midhun HP News | Sep 12, 2022 | Uncategorized
ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മൂന്നാറില്‍ നിന്ന് രാവിലെ ആറ് മണിയോടെ എറണാകുളത്തേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞതെന്നാണ് വിവരം. ബസ്സിന്‍റെ ടയര്‍ ഊരിപ്പോയതും സൂചനയുണ്ട്. മരത്തില്‍ തടഞ്ഞുനിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

അമ്പതോളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും സെന്റ് ജോസഫ് ആശുപത്രിയിലും രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
by Midhun HP News | Sep 7, 2022 | Uncategorized
തിരുവനന്തപുരം: ഓണ തിരക്കിന്‍റെ പരകോടിയിൽ മലയാളികളെത്തുന്ന ഉത്രാട പാച്ചിൽ ദിനം മഴയിൽ മുങ്ങുമോ എന്ന ആശങ്ക ശക്തം. ഉത്രാട ദിനത്തിൽ കേരളത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ ഇന്ന് ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉത്രാടപാച്ചിലിന് മഴ ഭീഷണിയില്ലാത്തത്.
Recent Comments