by Midhun HP News | Jan 1, 2022 | Uncategorized
ആറ്റിങ്ങൽ: വലിയകുന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പൊതിച്ചോറു വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വലിയകുന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാർക്കും ഉൾപ്പടെ 100 ൽ അധികം പൊതികൾ വിതരണം ചെയ്തു. സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പൊതികളായിരുന്നു വിതരണത്തിന് തയ്യാറാക്കിയത്. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി സൗജന്യ പൊതിച്ചോറ് വിതരണം ഉണ്ടായിരിക്കും. ഇതിന് പുറമെ രക്തദാനം, നിർധനർക്ക് സൗജന്യ ഭക്ഷ്യകിറ്റ്, വയോജനങ്ങൾക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതടക്കമുള്ള വോളന്റിയർ പ്രവർത്തനം എന്നിവയും സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർ എം.താഹിർ, ഒ.പി ഷീജ, യൂണിറ്റ് ഭാരവാഹികളായ ബിനുമോദ്, സരിത്ത്, ശരത്ത്, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Dec 29, 2021 | Uncategorized
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്. ഉച്ചത്തിലുള്ള മുഴക്കം കേട്ട് ആളുകള്‍ വീടിന് പുറത്തിറങ്ങി. ശബ്ദത്തിന് ശേഷം ചെറിയ തോതില്‍ ചലനം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഭൂചലനത്തില്‍ ആറ് വീടുകള്‍ക്കാണ് പൊട്ടലുണ്ടായത്. കള്ളിക്കാട് ചില വീടുകളുടെ അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ തറയില്‍ വീഴുകയും ടി വിയുടെ മുകളിലിരുന്ന ഫോട്ടോയും ട്രോഫികളും താഴെ വീണ് പൊട്ടുകയും ചെയ്തു.

പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
by Midhun HP News | Dec 29, 2021 | Uncategorized
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജപ്ലാന്റ് സ്ഥാപിക്കുന്ന ‘സൗരതേജസ്’ പദ്ധതിയില്‍ അനേര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടു മുതല്‍ മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനവും സബ്‌സിഡി ലഭിക്കും. അനെര്‍ട്ടിന്റെ പി.എം.ജിയിലിലുള്ള ജില്ലാ ഓഫീസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. വൈദ്യുതി ബില്‍, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-0471 2304137, 9188119401.
by Midhun HP News | Dec 29, 2021 | Uncategorized
കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയായ പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് തിരുമല തൃക്കണ്ണാപുരം, റജി ഭവനിൽ അജയ് ജയൻ (21)നെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ നൽകിയിരുന്ന ഇയാളുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് പീഡനത്തിൽ കലാശിച്ചത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ നിർദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്. ഐ വിജിത്ത് കെ നായർ, രാജേന്ദ്രൻ, എ എസ് ഐ താഹിറുദീൻ, ഷജീം, എസ്.സി. പിഒമാരായ പ്രിജിത്, ഷാജി, ബിനു, സിപിഒമാരായ സോജു, കിരൺ, രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
by Midhun HP News | Dec 29, 2021 | Uncategorized
ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ എക്സ്റ്റൻഷൻ സെന്ററിൽ +2 / ഡിഗ്രി യോഗ്യത ഉള്ളവർക്ക് ആറു മാസത്തെ Entrepreneurship Development in Agri-Business സൗജന്യ പരിശീലനം 03 / 01/ 2022 മുതൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :9746870544
by Midhun HP News | Dec 29, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി. ഐ. റ്റി.ഐ. ജഗ്ഷനിൽ നിന്നും ആരംഭിച്ച് കിഴക്കെ നാലു മുക്കിൽ അവസാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് അംബി രാജ് പ്രതിജ്ഞ ചൊല്ലി. അഡ്വ: ജയകുമാർ അശംസകൾ അർപ്പിച്ചു. എസ്. പ്രശാന്തൻ, എം.എച്.അഷ്റഫ്, കെ.ജി.രവികുമാർ, സതീഷ്, സുരേഷ്, അഡ്വ: സുരേഷ്, മനോജ്, അഡ്വ:താഹ, ഗായത്രി, ഭാസി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Recent Comments