by Midhun HP News | May 31, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ചന്തമുക്ക് അങ്കണവാടി പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ എം മാധവൻകുട്ടിയുടെ അധ്യക്ഷതയിൽ സിനിമാ താരം രാഘവ പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ഗംഗ, സ്വാമിനാഥൻപിള്ള, ഉണ്ണികൃഷ്ണൻ പിള്ള, ജോഷ് തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | May 31, 2022 | Uncategorized
ആറ്റിങ്ങൽ: ആറ്റിങ്ങൽ രാമച്ചംവിള ഗവ: എൽ.പി എസ്സിലെ പ്രഥമാധ്യാപിക ഗീതക്ക് പി.റ്റി.എയുടെയും സഹ അധ്യാപകരുടെയും സാനിധ്യത്തിൽ യാത്ര അയപ്പ് നൽകി. പി.റ്റി.എ പ്രസിഡന്റ് അരുൺകുമാർ, വാർഡ് കൗൺസിലർ സുകിൽ എന്നിവർ പങ്കെടുത്തു.

by Midhun HP News | May 31, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരേ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ പരാതിയെക്കുറിച്ചാണ് സിദ്ദിഖിന്റെ വിമര്‍ശനം. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടുകയില്ല. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

by liji HP News | May 31, 2022 | Accidents, Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ അഖിലി(16)നെയാണ് കാണാതായത്. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകനാണ് അഖില്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തില്‍ വീണ് കാണാതാകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള അഗ്‌നിരക്ഷാസംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
by liji HP News | May 31, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ മുന്നേറുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വോട്ടിങ് അമ്പത് ശതമാനം കടന്നു. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മുന്നണികള്‍ പറയുന്നു.
ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.

by liji HP News | May 31, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം പതിവിലും കുറയുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മൺസൂൺ (ജൂൺ – സെപ്റ്റംബർ) പ്രവചന പ്രകാരം കേരളത്തിൽ ഇത്തവണ സാധാരണയിൽ കുറവായിരിക്കുമെന്നാണ് അറിയിപ്പ്. ഇന്നു പുറത്തിറക്കിയ പ്രവചനപ്രകാരം ജൂൺ മാസത്തിലും കേരളത്തിൽ സാധാരണയിൽ കുറവു മഴയാകും ലഭിക്കുക. കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ച് കർണാടകയിൽ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്നു മുതൽ ജൂൺ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എട്ടു ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.
Recent Comments