by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: ആതുര സേവന രംഗത്ത് 8 വർഷത്തിലധികമായി എമർജൻസി മെഡിക്കൽ സർവീസ് ആയ ആംബുലൻസ് സേവനം നൽകി വരുന്ന ഇഷ്‌കിൻ റസൂൽ ഗ്രൂപ്പിന്റെ പുതിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ D-ലെവൽ ICU ആംബുലൻസ് പൊതുജനങ്ങൾക്കായി വർക്കല എംഎൽഎ അഡ്വ.വി ജോയിയും മുൻ എംഎൽഎ വർക്കല കഹാറും കൂടി ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു. ICU, NICU, PICU, ICCU തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയതാണ് ഈ ആംബുലൻസ്.

വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ അഡ്വ.വി ജോയ് എംഎൽഎ ഉത്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ വർക്കല കഹാർ, വർക്കല ഗവ ആശുപത്രി സൂപ്രണ്ട് ബിജു വി നെൽസൺ, വർക്കല മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, നഴ്സിംഗ് സൂപ്രണ്ട്, മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ആമിന അലിയാർ, വെട്ടൂർ പഞ്ചായത്ത് മെമ്പർ കബീർ, പെരുമാതുറ മാടൻ വിള ജുമാ മസ്ജിദ് ഇമാം അഹ്‌മദ് സിയാദ് റഷാദി, ടീം വർക്കല മെംബേർസ് തുടങ്ങി വിവിധ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.




by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: പെരുങ്കുളത്ത് കിണറ്റിൽ അകപ്പെട്ട വയോധികയെ രക്ഷപെടുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കടയ്ക്കാവൂർ പഞ്ചായത്തിലെ പെരുങ്കുളം ചരുവിള പുത്തൻവീട്ടിൽ സുധ (68) ആണ് അൻപത് അടി ആഴവും 10 അടി വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും ASTO മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ റെസ്ക്യൂ ടീം എത്തുകയും FRO.6775. സജി. എസ്. നായർ കിണറ്റിലിറങ്ങുകയും റോപ്പ്, നെറ്റ് ഇവയുടെ സഹായത്താൽ ആളെ രക്ഷപ്പെടുത്തുകയും സേനയുടെ ആംബുലൻസിൽ വലിയകുന്നു ഗവ. ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഗ്രേഡ് ASTO ശശികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ, വിജിൻ ലാൽ, വിഷ്ണു. ഡി, ഉണ്ണികൃഷ്ണൻ, അമൽജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർ- ഡ്രൈവർമാരായ മോഹനകുമാർ , അനീഷ്, ഹോംഗാർഡ്. അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.





by admin | Oct 2, 2021 | Latest News
അഴൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തില്‍ അഴൂര്‍,
ഗാന്ധിസ്മാരകം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ഗാന്ധിസ്മാരകം ജംഗ്ഷനിൽ നടന്ന പരിപാടിയില്‍ ഭാരവാഹികളായ
എ.ആര്‍.നിസാര്‍, എസ്.സുജിത്ത്, എ.മുജീബ്, എം.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.





by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കായിക്കര നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങും ധന സഹായ വിതരണവും സംഘടിപ്പിച്ചു.
കായിക്കര ആശാൻ സ്മാർക ഓപ്പൺ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വർക്കല ശിവഗിരി മഠം ബ്രഹ്മ ശ്രീ വിദ്യാനന്ദ സ്വാമിയുടെ അദ്യക്ഷതയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ അഞ്ചുതെങ്ങിലെ കാർഷിക മേഖലയിലെ കൃഷിഭവന്റെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് കൃഷി ഓഫീസർ സീമ വിയെ മെമോന്റോ നൽകി ആദരിച്ചു.

പ്രശസ്ത പ്രൊഫഷണൽനാടക നടനും സംവിധായകനുമായ വക്കം ശ്രീ സുധി, ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ കോവിഡ് സ്പെഷ്യൽ ഡ്യൂട്ടിയിൽ ഏർപ്പെട്ട് നാടിന് അഭിമാനമായി മാറിയ ഡോക്ടർ ആർദ്ര സജി, മുൻ പ്രവാസി അഡ്വക്കറ്റ് ജി ധാരമ്മരാജനേയും , ജീവ കാരുണ്യ പ്രവർത്തനനങ്ങൾ കണക്കിലെടുത്ത് നന്മ പ്രവാസി കൂട്ടായ്മ അംഗം സുഭാഷിനെയും ആദരിച്ചു.
തുടർന്ന് കിടപ്പ് രോഗികൾക്കുള്ള ധനസഹായവും കൈമാറി. ചടങ്ങിൽ നന്മ പ്രവാസി കൂട്ടായ്മ അംഗം മിനിൽകുമാർ സ്വാഗതവും സുധീഷ സന്തോഷ് കൃതജ്ഞത രേഖപെടുത്തി.




by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചു. ” സ്വദേശി ദര്‍ശന്‍ ” പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പലഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ആ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയതിലൂടെ ഇനി എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താവുന്നതാണ്.




Recent Comments