by admin | Oct 28, 2021 | Latest News, ജില്ലാ വാർത്ത
നവംബർ ഒന്നിനു സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റ് പ്രവർത്തകർ സ്കൂളും പരിസരവും ശുചി്കരിച്ചു. നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ എകെഎം ഹൈസ്കൂളും പരിസരവും യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റിലെ പ്രവർത്തകർ ശുചീകരിക്കുകയും അണു നശീകരണം നടത്തുകയും ചെയ്തു.

കോൺഗ്രസ് കുടവൂർ മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാമിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് അസ്ലം, തൗഫീഖ്, റഹുമത്തുല്ല, സൽമാൻ, ഷെഫീഖ്, അഖ്ബർഷാ, ഷാജിർ, ജഗ്ഫർ, ഷാൻ, റാഷീദ്, സബീദ്, അജിത് തുടങ്ങിയ പ്രവർത്തകർ പങ്കാളികളായി. ബ്ലോക് പഞ്ചായത്തഗം എ ജെ ജിഹാദ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.









by admin | Oct 28, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി എ.എ. റഹീമിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ. റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്.









by admin | Oct 28, 2021 | Latest News, ജില്ലാ വാർത്ത
ആലംകോട്: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആലംകോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. മൂന്ന് നില കെട്ടിടത്തിന്റെ ഒരു വശത്തെ മുകൾ ഭാഗമാണ് തകർന്നു വീണത്. നവംബർ 1ന് സ്കൂൾ തുറക്കാൻ ഇരിക്കവേയാണ് ഈ അപകടം. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മുകൾ ഭാഗം തകർന്നു വീണത് ശ്രദ്ധയിൽ പെടുന്നത്. എന്നാൽ കെട്ടിടത്തിന്റെ അവസ്ഥ പരിശോധന നടത്തിയ ശേഷം മാത്രമേ ഈ കെട്ടിടത്തിൽ ഇനി കുട്ടികളെ ഇരുത്താൻ പാടുള്ളു എന്നാണ് നാട്ടുകാരുടെ അഭിപ്രായം.









by admin | Oct 28, 2021 | Latest News, Temples & others, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഇളമ്പ നെല്ലിമൂട് പൂവൻകോട് മാടൻനടദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ നാഗരൂട്ടും വിശേഷാൽ പൂജയും സമൂഹപൊങ്കാലയും 2021 ഒക്‌ടോബർ 30 ശനിയാഴ്ച നടക്കും. രാവിലെ 6:30 ഗണപതിഹോമം, രാവിലെ 8:30 സമൂഹപൊങ്കാല, രാവിലെ 10:30 നാഗരൂട്ട്.
ആലംകോട് ഗുരുനാഗപ്പന്‍കാവ് ലക്ഷ്മീനാരായണക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 11 ന് നാഗരൂട്ട് നടക്കും.
വെട്ടൂര്‍: താഴേവെട്ടൂര്‍ കുമാരുവിളാകം ഭഗവതീക്ഷേത്രത്തില്‍ 30 ന് രാവിലെ 9.30 ന് നാഗരൂട്ട് നടക്കും.
ആറ്റിങ്ങല്‍: ഇടയ്‌ക്കോട് തെങ്ങത്ത് നാഗര്കാവില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.
ആറ്റിങ്ങല്‍: തോട്ടവാരം വീരഭദ്രസ്വാമിക്ഷേത്രത്തില്‍ 30 ന് രാവിലെ 9 ന് നാഗരൂട്ട് നടക്കും.
വെള്ളല്ലൂര്‍: വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10.30 ന് പടിഞ്ഞാറേക്കാവിലും 11 ന് കിഴക്കേക്കാവിലും നാഗരൂട്ട് നടക്കും.

ആറ്റിങ്ങല്‍: ഊരുപൊയ്ക കുഴിവിളാകത്ത് നാഗരുകാവ് ദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 11 ന് നാഗരൂട്ട് നടക്കും.
ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ കിടുത്തട്ട് ദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.
വക്കം: ദൈവപ്പുര ഉലകുടയപെരുമാള്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ 30 ന് രാവിലെ 9.30 ന് നാഗരൂട്ട് നടക്കും.
ആറ്റിങ്ങല്‍: ആലംകോട് മണ്ണൂര്‍ഭാഗം മണ്ണൂര്‍ക്കാവ് ഭദ്രാദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.
വക്കം: ഈച്ചവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ നാഗരൂട്ട് 30 ന് രാവിലെ 11 ന് നടക്കും.
വക്കം: കുന്നില്‍ രാജരാജേശ്വരി ഭദ്രകാളീക്ഷേത്രത്തില്‍ 30 ന് രാവിലെ 11 ന് നടക്കും
ആറ്റിങ്ങല്‍: അയിലം പുല്ലാംവിളാകം ദേവീക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.
ആറ്റിങ്ങല്‍: കോളംകോട് മഹാവിഷ്ണുക്ഷേത്രത്തില്‍ 30 ന് രാവിലെ 10 ന് നാഗരൂട്ട് നടക്കും.









by admin | Oct 28, 2021 | Latest News, ജില്ലാ വാർത്ത
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പില്‍വെ ഷട്ടറുകള്‍ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് മുല്ലപ്പെരിയാറിലെത്തും.

സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഡാം തുറക്കുന്നതിന് മുന്നോടിയായി മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റില്‍ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ജലനിരപ്പ് 138 അടി എത്തിയപ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കി. ഡാമിലെ നിലവിലെ അപ്പര്‍ റൂള്‍ കര്‍വ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബര്‍ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.

അണക്കെട്ട് തുറന്നാല്‍ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, മാമല അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക.







Recent Comments