ഐ.ടി.ഐ.സീറ്റൊഴിവ്

ആറ്റിങ്ങല്‍: ഗവ.ഐ.ടി.ഐ.യിലെ വിവിധ ട്രേഡുകളില്‍ പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ 28 ന് രേഖകളുമായി ഐ.ടി.ഐ.യില്‍ ഹാജരാകണം.

കാര്‍പെന്റര്‍, വെല്‍ഡര്‍ എന്നീ നോണ്‍ മെട്രിക് ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിലും ഒഴിവുണ്ട്. താല്പര്യമുള്ള പെണ്‍കുട്ടികള്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 28 ന് ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം.

സുരേന്ദ്രനാഥൻ എൻ (83) അന്തരിച്ചു

ആറ്റിങ്ങൽ: കടവിള സുഗന്ധ നിവാസിൽ സുരേന്ദ്രനാഥൻ എൻ (83, റിട്ട.ഹെഡ്മാസ്റ്റർ) അന്തരിച്ചു. ഭാര്യ – സുഗന്ധ കുമാരി. മക്കൾ: ഷീബ എൻ എസ്, ഷിബു എൻ എസ്, ഷീജ എൻ എസ്. മരുമക്കൾ: കുസുമപ്രസാദ് കെ (കോർപ്പറേഷൻ ബാങ്ക് റിട്ട:), വിനയ ദാസ്, പ്രേമചന്ദ്രൻ ബി. അന്തരിച്ച സുരേന്ദ്രനാഥൻ 28 വർഷം വഞ്ചിയൂർ യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. തോട്ടക്കാട് എൽ പി എസ്, കട്ടപ്പറമ്പ് എൽ പി എസ്
എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്ററുമായിരുന്നു.

ശവസംസ്കാരം കടവിള സ്വവസതിയിൽ 2.30 ന്. സഞ്ചയനം ഞായറാഴ്ച്ച 8.30ന്.

49-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത ഖൊ-ഖൊ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റെ ജെഴ്സി പ്രകാശനം ചെയ്തു

ആറ്റിങ്ങൽ: 2021 ഒക്ടോബർ 29,30 തീയതികളിൽ കോഴിക്കോട് ഫറോക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന 49-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത ഖൊ-ഖൊ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളുടെ ജെഴ്സി പ്രകാശനം ഒ.എസ്.അംബിക എം.എൽ.എ ഇന്ത്യൻ ടീം പ്ലേയറും പുരുഷ ടീം ക്യാപ്റ്റനുമായ മഹേഷ്, വനിത ടീം ക്യാപ്റ്റൻ അഖില എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും ടാലൻറ് ട്യൂഷൻ സെൻററും സംയുക്തമായി ചേർന്നാണ് ജെഴ്സി സ്പോൺസർ ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ടീമുകളുടെ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു. ചലഞ്ചേഴ്സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരിയും മുൻ മുനിസിപ്പൽ ചെയർമാനുമായ അഡ്വ.സി.ജെ.രാജേഷ്കുമാർ, ക്ലബ്ബ് പ്രസിഡൻറ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ടാലൻ്റ് ട്യൂഷൻ സെൻ്റർ പ്രിൻസിപ്പൽ സൗമ്യ സന്തോഷ്, ജില്ലാ സ്പോർട്സ് ഓഫീസറും പുരുഷ ടീം കോച്ചുമായ ബി.ജയൻ, വനിതാ ടീം കോച്ച് ഷോബി, ജില്ലാ ഖൊ-ഖൊ അസോസിയേഷൻ സെക്രട്ടറി ഡോ.പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി സതീഷൻ നായർ, ചെമ്പഴന്തി എസ്.എൻ കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ അസോസിയേറ്റ് പ്രൊഫസറും ചലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ ക്യാപ്റ്റൻ ഡോ.എസ്.എസ്.ബൈജു, ശ്രീപാദം സ്റ്റേഡിയം കെയർടേക്കറും ചലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ വി.ഷാജി തുടങ്ങിയവർ പങ്കെടുത്തു.

വത്സല അമ്മ (67) നിര്യാതയായി

പെരുംകുഴി ശാസ്തവട്ടം ചിലമ്പിൽ അശ്വതിയിൽ വത്സല അമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ടേഡ് ഡിവൈഎസ്പി ഗോപിനാഥപിള്ള. മക്കൾ പരേതനായ രാജേഷ്, വി.ജി രജുല. മരുമക്കൾ: സുജാത രാജേഷ്, രാജശേഖരൻ നായർ

വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും തട്ടികൊണ്ടുപോയി കൊലപാതകശ്രമം; അവസാന പ്രതിയും പോലീസ് പിടിയിൽ

വർക്കല: വർക്കല ക്ലിഫിൽ മാംഗോ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന കൊല്ലം തഴുത്തലയിൽ പുതുച്ചിറ ഷെമീന മനസ്സിൽ ഷഫീഖിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അവസാന പ്രതിയെയും വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൂട്ടിക്കടയിൽ പെരുമണ്ണത്തൊടി വീട്ടിൽ ഷറഫുദ്ദീന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന അഷറഫുദ്ദീൻ (21) ആണ് അറസ്റ്റിലായത്. 2020 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷഫീക്ക് താമസിച്ചു വന്നിരുന്ന വര്‍ക്കല ക്ലിഫിലെ മംഗോ റിസോര്‍ട്ടില്‍ കയറി ദേഹമാസകലം വടിവാളിന് വെട്ടിയും, ചുറ്റികയ്ക് കാല്‍മുട്ട് അടിച്ചുപൊട്ടിച്ചത്തിനു ശേഷം വലിച്ചിഴച്ചു. കാറില്‍ കൊല്ലം കിളികൊല്ലൂര്‍ ചെന്താപ്പൂര്‍ എന്ന സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം മരിച്ചുവെന്ന് കരുതി കൊല്ലം പരവൂര്‍ പോളച്ചിറ ഏലായില്‍ ഉപേക്ഷിക്കുക യായിരുന്നു. പരിക്കേറ്റ ഷെഫീക്കും ഈ കേസ്സി ലെ ഒന്നാം പ്രതിയും കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിംഷായും തമ്മില്‍ കാര്‍ വാടകയ്ക്ക് എടുത്തത് സംബന്ധിച്ച വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ജനുവരി 9ന് പ്രതികളായ കൊള്ളി നിയാസ്, മുഹമ്മദ് അസ്ലം, നവാസ്, സഞ്ജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം ഒന്നാം പ്രതിയായ അജിംഷായെയും പിന്നീട് പൊടിമോൻ എന്നുവിളിക്കുന്ന നൗഫൽ, സമീർ എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. അന്ന് ഒളിവിൽ പോയ അഷറഫുദ്ദീൻ ആണ് ഇപ്പോൾ പിടിയിലായത്. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി വർക്കല പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.