സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കുന്നു

തിരുവനന്തപുരം: ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1 രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചു കിട്ടണമെന്ന് ആവശ്യപെട്ടു കൊണ്ട് ബസ് ഉടമ സംയുക്ത സമിതി സംസ്ഥാനത്തെ മുഴുവൻ ബസ് ഉടമ സംഘടനകളും ഒരുമിച്ച് നിന്ന് കൊണ്ട് നവംബർ 9 മുതൽ അനശ്ചിത കാലത്തേക്കു ബസ് നിർത്തി വെക്കേണ്ടി വരുമെന്ന് അറിയിച്ചു കൊണ്ട് ബഹു ഗതാഗത വകുപ്പ് മന്ത്രിക്കു നോട്ടീസ് നൽകി.

ഇന്ന് രാവിലെ സമിതി ഭാരവാഹികളായ ലോറൻസ് ബാബു (ചെയർമാൻ ) ടി ഗോപിനാഥൻ (ജനറൽ കൺവീനർ ) ഗോകുലം ഗോകുൽദാസ് (വൈസ് ചെയർമാൻ ) തുടങ്ങിയവർ ഇന്ന് മന്ത്രിയെ നേരിട്ട്കണ്ടാണ് നിവേദനം നൽകിയത്. സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനീശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരം നേടിയ നിരഞ്ജന് മീഡിയ ഹബ്ബിൻ്റെ ആദരം

മികച്ച ബാലതാരത്തിനുള്ള 2020ലെ പുരസ്ക്കാരം നേടിയ എസ്.നിരഞ്ജന് മീഡിയ ഹബ്ബിൻ്റെ ആദരം മീഡിയ ഹബ്ബിൻ്റെ ചെയർമാൻ നിസാർ ആറ്റിങ്ങൽ, വൈസ് ചെയർമാൻ എ.കെ .നൗഷാദ് എന്നിവർ ചേർന്ന് നൽകി.

വെഞ്ഞാറമൂട് മാർക്കറ്റ് ശുചീകരിക്കുന്നു

വെഞ്ഞാറമൂട്: സ്വഛ് ഭാരത് ക്യാമ്പയിനിൻ്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ചുകൊണ്ട് വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലം 2021 ഒക്ടോബർ 28 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റ് ശുചീകരിക്കുന്നു. കേന്ദ്ര യുവജന വകുപ്പും യുവജനക്ഷേ കായിക മന്ത്രാലയവും ആസാദി കാ അമൃത് മഹോൽസവിൻ്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ ഇന്ത്യയിലെമ്പാടും Clean India campaign നടത്തി വരികയാണ്.

ജീവകലയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പരിപാടിയിൽ കേരള ആരോഗ്യ വകുപ്പ് ,ഫയർഫോഴ്സ്, ദേശീയ തൊഴിലുറപ്പ് സേന, എൻ.എസ്‌.എസ്‌.യൂണിറ്റ്, ഹരിത കർമ്മ സേന എന്നിവർ കൂടി പങ്കാളികളാകുന്നതാണ്. വാമനപുരം ബ്ലോക്ക് പ്രസിഡൻ്റ് ജി.കോമളം, നെല്ലനാട് പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ രാജേന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്.

ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം; ചരിത്ര പഠന പരിപാടി നാളെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയും ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാലയും സംയുക്തമായി ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉതകുന്ന പഠന പരിപാടിയുടെ ഉത്‌ഘാടനം നാളെ (ഒക്ടോബർ 27) വൈകുന്നേരം 4 മണിയ്ക്ക് എം എൽ എ ഒ എസ് അംബിക നിർവഹിക്കും.

കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് നഗരസഭാ അധ്യക്ഷ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിക്കും. ഇതുമായി ബന്ധപ്പെട്ട ആദ്യ ചരിത്രസെമിനാർ നഗരസഭയുടെയും ഗ്രന്ഥശാലയുടെയും ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്സ് അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്രണ്ട്സ് അസ്സോസിയേഷൻ ഗ്രന്ഥശാലാങ്കണത്തിൽ സംഘടിപ്പിക്കും. ചരിത്രപണ്ഡിതനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. വി. കാർത്തികേയൻനായർ ഈ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

കോവിഡ്‌ കാലത്ത്‌ സീറോ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ‘ഇൻസൈൻ’ പ്രേക്ഷക ശ്രദ്ധനേടുന്നു

കോവിഡ്‌ കാലത്ത്‌ സീറോ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ‘ഇൻസൈൻ’ പ്രേക്ഷക ശ്രദ്ധനേടുന്നു. അവിനാഷ്‌ സിജേയാണ് ചിത്രത്തിന്റെ സംവിധായകൻ. ജയൻ കീഴ്പേരൂർ കാമറ നിർവഹിച്ചിരിക്കുന്നു.

ഷിബിൻ ശേഖർ, അനന്ദു എസ്‌ അരവിന്ദ്‌, ബബിത കെ, മീനാക്ഷി എസ്‌ ബിജു, മേഖ റോയ്‌, അമൽ, അനിൽ, ശ്രീജ, ദീപു മങ്ങലശേരി എന്നിവരാണ്‌ അഭിനയിച്ചിരിക്കുന്നത്. പൂർണ്ണമായും പുതുമുഖതാരങ്ങളെ ഉൾപെടുത്തിയാണ്‌ അണിയറപ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

ചിത്രം കാണുന്നതിനായുള്ള യുട്യൂബ് ലിങ്ക്: https://youtu.be/R5ilcp5dxXo