by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: ടീം വർക്കലയുടെ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായ വിമൻസ് ടീം വർക്കലയുടെ നേതൃത്വത്തിൽ ശിവഗിരി സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോൺ കൈമാറി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിവിധ സ്കൂളുകളിലെ കുട്ടികളുടെ പഠന സഹായത്തിനായി ടീം വർക്കല ഇതിനോടകം തന്നെ ഒരുപാടു ഫോണുകൾ നൽകി കഴിഞ്ഞു.
ടീം വർക്കലയുടെയും വിമൻസ് ടീം വർക്കലയുടെയും മെമ്പറന്മാരായ ഷെറിൻ, ജിജോ, അനസ് സൈഫ്, നസീം, ഷൈനി, ബിസ്മി, ആശ, അനു, ജിഷ, സൗമ്യ, ഭാഗ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.











by admin | Oct 26, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യു.പി.വിഭാഗം സംസ്കൃതം, എൽ.പി.ടീച്ചർ, യു.പി. ടീച്ചർ എന്നിവരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 29/10/2021 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.










by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: വിശക്കുന്നവർക്ക് ഭക്ഷണം നൽകാനായി അഞ്ചുതെങ്ങിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. വിശപ്പ് രഹിത അഞ്ചുതെങ്ങെന്ന ആശയം മുൻനിർത്തിയാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചത്.
തെരുവിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള ഭക്ഷണം ആവശ്യമുള്ള ആർക്കും ഭക്ഷണപ്പെട്ടിയിൽ നിന്നും സൗജന്യമായി ഭക്ഷണം സ്വീകരിക്കാം.
പദ്ധതിയുടെ ആദ്യപടിയായാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭക്ഷണപെട്ടി സ്ഥാപിച്ചിട്ടുള്ളത്. വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലും സമാന പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സാമൂഹ്യപ്രവർത്തകനായ ബിജു മാനുവലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളും അംഗങ്ങൾ കണ്ടെത്തുന്ന സ്പോൺസർമാരും നൽകുന്ന സഹായങ്ങൾ വഴിയാണ് ഭക്ഷണപ്പെട്ടിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്ഥാപിച്ച ഭക്ഷണപ്പെട്ടിയുടെ ഉത്‌ഘാടനം ജംഗ്ഷനിലെ സ്ഥിരം അന്തേവാസികളിൽ ഒരാൾ നിർവ്വഹിച്ചു. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളും പ്രദേശവാസികളുമായ നിരവധിപേർ പങ്കെടുത്തു. വിവാഹ ചടങ്ങുകളിലും മറ്റ് ആഘോഷപാർട്ടികളിൽ ബാക്കി വരുന്ന ഭക്ഷണം പാഴാക്കാതെ 8893444121, 7561889361 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.










by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
ചെന്നൈ: കോവിഡിനെ തുടർന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസർവ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. നവംബർ ഒന്ന് മുതൽ ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 23 തീവണ്ടികളിൽ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ സ്ഥിരം യാത്രികർക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

നവംബർ 10 മുതൽ ആറ് തീവണ്ടികളിൽ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ജനറൽ കോച്ചുകൾ ലഭ്യമാകുന്ന തീവണ്ടികൾ ഇവയാണ്.
06607- കണ്ണൂർ-കോയമ്പത്തൂർ
06608- കോയമ്പത്തൂർ-കണ്ണൂർ
06305-എറണാകുളം-കണ്ണൂർ
06306- കണ്ണൂർ-എറണാകുളം
06308- കണ്ണൂർ-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂർ
06326-കോട്ടയം-നിലമ്പൂർ റോഡ്
06325-നിലമ്പൂർ റോഡ്-കോട്ടയം

06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം
06302- തിരുവനന്തപുരം-ഷൊർണൂർ
06301-ഷൊർണൂർ-തിരുവനന്തപുരം
02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
06089- ചെന്നൈ സെൻട്രൽ-ജോലാർപ്പേട്ട
06090-ജോലാർപ്പേട്ട-ചെന്നൈ സെൻട്രൽ
06342-തിരുവനന്തപുരം-ഗുരുവായൂർ
06341-ഗുരുവായൂർ-തിരുവനന്തപുരം
06366-നാഗർകോവിൽ-കോട്ടയം
06844- പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ

എക്സ്പ്രസ്, മെയിൽ തീവണ്ടികളിൽ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടർന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയിൽ തീവണ്ടികളിലും ജനറൽ കോച്ചുകൾ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് നിലവിൽ അൺ റിസർവ്ഡ് കോച്ചുകളുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.








by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പ് കേസിലെ പ്രധാനപ്രതി അറസ്റ്റിൽ. നേമം സോൺ മുൻ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്.
തട്ടിപ്പ് പുറത്ത് വന്നതോടെ ശാന്തിയെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. ഇതിനു പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. തുടർന്ന് ശാന്തി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാന്തിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതില് 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്. ഇതേതുടർന്ന് ശാന്തി ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരെ കോര്പ്പറേഷന് സസ്പെന്റ് ചെയ്തിരുന്നു.









Recent Comments