സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റില്‍)യില്‍ എനര്‍ജി മാനേജ്മെന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സര്‍വ്വേ ടെക്‌നിഷ്യന്മാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത ബിരുദം ആണ് യോഗ്യത.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച (ഒക്ടോബര്‍ 21) 10ന് തിരുവല്ലത്തെ സി-ഡിറ്റിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org/ 9895788233/9895788334.

പുരയിടം വില്പനയ്ക്ക്

ശ്രീകാര്യം പൗഡിക്കോണം റൂട്ടിൽ കല്ലറത്തറയ്ക്കൽ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി 17 സെന്റ് പുരയിടം വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9447696955, 7559039455

ADVT.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് (Kerala Rains)സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്ന് തുടങ്ങി. ഇടുക്കി ചെറുതോണി അണക്കെട്ടും പമ്പ അണക്കെട്ടും ഇടമലയാറും ഇന്ന് തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരുമണിക്കൂറോളം പിന്നിട്ട ശേഷം നാലാമത്തെ ഷട്ടര്‍ തുറന്നു. ഇതിനെ പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇടുക്കി ഡാം തുറക്കുന്നതിനു മുൻപ് മുൻകരുതലായാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്റെ രണ്ടു ഷട്ടറുകൾ 80 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും നദി തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് സൗജന്യ ഭക്ഷണം നൽകി കുടുംബശ്രീ യൂണിറ്റ്

ആറ്റിങ്ങൽ: വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ 2 ദിവസമായി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ നൂറോളം പേർക്കാണ് കുടുംബശ്രീ യൂണിറ്റ് സൗജന്യ ഉച്ചഭക്ഷണം നൽകിയത്. നഗരസഭയിൽ പ്രവർത്തിക്കുന്ന ജനകീയ ഭക്ഷണശാലയിൽ നിന്ന് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എ.റീജയുടെ നേതൃത്വത്തിലുള്ള സംഘം പാചകം ചെയ്ത ഭക്ഷണം ക്യമ്പുകളിലെത്തി വിതരണം ചെയ്തു.

ദിവസങ്ങൾക്ക് മുമ്പ് ഒറ്റപ്പാലം എംഎൽഎ അഡ്വ.പ്രേംകുമാർ യാത്രാമധ്യേ ആറ്റിങ്ങലിലെ ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ പ്രളയകാലത്തും കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും കുടുംബശ്രീയുടെ മാതൃകാപരമായ പ്രവർത്തനം പട്ടണത്തിൽ ഏറെ ആശ്വാസം പകർന്നിട്ടുണ്ട്. സൗജന്യ പൊതിച്ചോറ് വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, വിവിധങ്ങളായ പലിശ രഹിത വായ്പാ സംവിധാനം, മുഖ്യമന്ത്രിയുടെയും നഗരസഭയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന, പ്രതിരോധ പ്രവർത്തനങ്ങളിൽ കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഏതൊരു അടിയന്തിര സാഹചര്യത്തിലും നഗരസഭാ കുടുംബശ്രീയുടെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് സിഡിഎസ് ചെയർപേഴ്സൺ എ.റീജ അറിയിച്ചു.

ആറ്റിങ്ങൽ സബ് ജില്ലയിൽ വിദ്യാരംഗ ശാക്തീകരണം

ആറ്റിങ്ങൽ: ഓരോ വിദ്യാർഥിയുടേയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനും സ്കൂളുകളിൽ “സർഗക്കൂട്ടങ്ങൾ” കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സബ്‌ജില്ലയിലെ സ്കൂൾ കോർഡിനേറ്റർമാരെ ഉൾപ്പെടുത്തി യോഗം ചേർന്നു. ജില്ലാ കൺവീനർ ശ്രീഹരികുമാർ അധ്യക്ഷത വഹിച്ച വേദിയിൽ സബ്ജില്ലാ കൺവീനർ ആർ.കുമാരി ഷിലു സ്വാഗതം പറഞ്ഞു. ബി.ആർ.സി. ഇൻ ചാർജ് ബിനു. കെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രതിനിധി ശാരിക നന്ദി പറഞ്ഞു.

കുട്ടികളുടേയും അധ്യാപകരുടേയും രചനകൾ ഉൾപ്പെടുത്തി ആറ്റിങ്ങൽ സബ് ജില്ലയിൽ നിന്ന് കവിതപുസ്തകം പുറത്തിറക്കാൻ തീരുമാനിക്കുകയും പത്രാധിപ സമിതി രൂപികരിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സ്കൂളുകളിൽ ഇൻലൻഡ് മാഗസിൻ, കയ്യെഴുത്തുമാസിക. ഡിജിറ്റൽ മാസിക, പത്രം, എന്നിവ തയാറാക്കാനും വ്യത്യസ്ത ഭാഷാ കൃതികൾ ഉൾപ്പെടുത്തി പുതിയൊരുവായന സംസ്കാരം രൂപപ്പെടുത്താനും തീരുമാനിച്ചു. ഓരോ ക്ലസ്റ്ററുകളായി തിരിച്ച് സ്കൂൾ വിദ്യാരംഗത്തിന് കൂടുതൽ ശക്തി പകരും. കഥ, കവിത, വര, നാടൻപാട്ട്, അഭിനയം, ആസ്വാദനം എന്നിവയെ അടിസ്ഥാനമാക്കി ഗംഭീരമായ ശില്പശാലകളും നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന വിദ്യാരംഗം മാസിക, ശാസ്ത്ര മാസിക എന്നിവ കുട്ടികൾക്ക് ഏറെ ഉപയോഗപ്രദമാണെന്നും അതിൻ്റെ പ്രചാരണം വർദ്ധിപ്പിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

വിദ്യാരംഗം സംസ്ഥാന കമ്മിറ്റി രൂപം കൊടുത്ത ‘പാഠാന്തരം’ എന്ന പരിപാടിയ്ക്ക് കുട്ടികളെ തയാറാക്കാനും ഹരികുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എ. ഇ.ഒ വിജയകുമാരൻ നമ്പൂതിരി എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു.