എഫ്.എസ്.ഇ.റ്റി.ഒയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കർഷകവേട്ടയ്ക്കെതിരെ എഫ്.എസ്.ഇ.റ്റി.ഒയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന്റെ മുന്നിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് സക്കീർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയും എഫ്.എസ്.ഇ.റ്റി.ഒ താലൂക്ക് പ്രസിഡന്റുമായ എസ് സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി അനിൽ സ്വാഗതവും എൻ.ജി.ഒ യൂണിയൻ ഏര്യ സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു.

അഞ്ചുതെങ്ങ് ലോക്കൽ മേഖലയിലെ സി.പി.ഐ എം കായിക്കര ബ്രാഞ്ച് സമ്മേളനം നടന്നു

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ലോക്കൽ മേഖലയിലെ സി.പി.ഐ എം കായിക്കര ബ്രാഞ്ച് സമ്മേളനം കായിക്കര ആശാൻ സ്മാരകത്തിൽ നടന്നു. സഖാക്കളായ കാർത്തിയായനി, അമ്മുക്കുട്ടി, കമലാക്ഷി, തങ്കമ്മ എന്നിവരുടെ നാമധേയത്തിൽ കായിക്കര, ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സമ്മേളനം നടന്നു. ചടങ്ങിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.

ആറ്റിങ്ങൽ മുൻ MLAയും സി.പി.ഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ.ബി.സത്യൻ സമ്മേളനം ഉൽഘാടനം ചെയ്തു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, സി.പി.ഐ എം ഏര്യാ കമ്മറ്റി അംഗങ്ങളായ സി.പയസ്സ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി, ആർ.ജെറാൾഡ്, സൈജു രാജ്, പ്രവീൺ ചന്ദ്ര, ലീജാ ബോസ്, ശ്യാമപ്രകാശ്, വൈ.ശശാങ്കൻ എന്നിവർ പങ്കെടുത്തു. മുൻ കാല പ്രവർത്തകരെയും വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കലാകായിക രംഗത്തെയും കോവിഡ് മഹാമാരിയുടെ നടുവിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും സമ്മേളനത്തിൽ വെച്ച് അഡ്വ ബി സത്യൻ ആദരിച്ചു.

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

വിമുക്ത ഭടന്‍മാരുടെ മക്കളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സിന് പ്രവേശനം കിട്ടിയവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷ www.ksb.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 30 നകം സമര്‍പ്പിക്കേണ്ടതും പകര്‍പ്പ് ജില്ലാ സൈനിക ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ്.

ഫോണ്‍- 04862 22904

ആറ്റിങ്ങലിൽ വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

ആറ്റിങ്ങലിൽ വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് എതിർവശത്തെ വൈദ്യുതി പോസ്റ്റ് ആണ് തകർന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. ഇതേതുടർന്ന് പട്ടണത്തിലെ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടു. പോസ്റ്റ്‌ മാറ്റി വൈദ്യുതി പുന സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി അധികൃതർ.

സമീപത്തെ സിസിറ്റിവി കാമറകൾ പ്രവർത്തന ക്ഷമമില്ലാത്തിത്തിനാൽ നിർത്താതെ പോയ വാഹനം തിരിച്ചറിയാനായിട്ടില്ല.

സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർത്ഥി

വർക്കല: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിൽ വിദ്യാർത്ഥിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ നെടുങ്ങണ്ട ബ്രാഞ്ചിന്റെ സെക്രട്ടറിയായാണ് വിദ്യാർത്ഥിയായ വിജയ് വിമലിനെ തെരഞ്ഞെടുത്തത്. ചാവർകോട് സി എച്ച് എം എം കോളേജിൽ നിന്നും ബിരുദം വിദ്യാഭ്യാസം പൂർത്തിയാക്കി തുടർപഠനത്തിനായി തയ്യാർ എടുക്കുമ്പോളാണ് വിജയ് വിമലിനെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 21കാരനായ വിജയ് വിമൽ, കോളേജ് യൂണിയൻ കൗൺസിലറും, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗമാണ്.

കൂടാതെ എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ട്രഷറർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമതി കൺവീനർ, നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.