യൂത്ത് കോൺഗ്രസ്‌ ചെമ്മരുതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക നയങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധിച്ച പാവപ്പെട്ട കർഷകർക്കു നേരെ നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിലെ മന്ത്രിയുടെ മകൻ കാർ കയറ്റി പാവപ്പെട്ട കർഷകരെ കൊന്നൊടുക്കിയതിലും അതിനെതിരെ പ്രതിഷേധിച്ച പ്രിയങ്കഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അന്യായമായി യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ചു കൊണ്ടും കൊല്ലപ്പെട്ട പാവപ്പെട്ട കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും കാർഷിക കരിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയുടെ അന്നദാതാക്കളായ കർഷകരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചെമ്മരുതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 ന് തച്ചോട് സംഘം മുക്കിൽ നിന്നും പദയാത്രയോടെ തച്ചോട് ജംഗ്ഷനിൽ എത്തിച്ചേരുകയും അവിടെ മരണപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ്‌ ചെമ്മരുതി മണ്ഡലം പ്രസിഡന്റ്‌ അംബുദാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌

വർക്കല നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിഹാദ് പരിപാടി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിസ്മി ബഷീർ,യൂത്ത് കോൺഗ്രസ്‌ വർക്കല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അഫ്സൽ, ജനറൽ സെക്രട്ടറി മനോജ്‌ നടയറ,കോൺഗ്രസ്‌ നേതാക്കൾ എന്നിവർ പങ്കെടുത്തു. രാരിഷ് സ്വാഗതവും യൂത്ത് കോൺഗ്രസ്സ് നടയറ ടൗൺ കമ്മിറ്റി പ്രസിഡന്റ് അക്ബർഷാ നടയറ നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ ജിജിഎച്ച്എസ്എസിൽ ഗാന്ധിജയന്തി വാരാ ഘോഷത്തിന് സമാപനമായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി വാരാ ഘോഷത്തിന് സമാപനമായി. സ്കൂൾ ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തി ൽ ഒക്ടോബർ 2ന് ആരംഭിച്ച ആഘോഷ പരിപാടികളിൽ വിർച്വൽ പുഷ്പാർച്ചന, സർവ മത പ്രാർത്ഥന, ഗാന്ധി വാക്കും വരയും തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോ ടനുബന്ധിച്ചുള്ള തുടർ പരിപാടി കളായ അമൃതാക്ഷരങ്ങൾ, അമൃത മരം എന്നിവയുടെ ഉൽഘാടനത്തോടെയാണ് ഗാന്ധി ജയന്തി വാ രാഘോഷം അവസാനിച്ചത്.

വീഡിയോ കാണാൻ

https://youtu.be/-hmUn_ZZpvc

ആറ്റിങ്ങല്‍ മധുര അലുമിനിയം സ്‌റ്റോറിലെ തീപിടിത്തം: ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

ആറ്റിങ്ങല്‍: കച്ചേരിനട ബി.ടി.എസ്.റോഡില്‍ പ്രവര്‍ത്തിക്കുന്ന മധുരഅലുമിനിയം സ്റ്റോറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത് . 33 ലക്ഷം രൂപയുടെ സാധനങ്ങളും കടയും പൂർണമായും കത്തിപ്പോയി. ഇന്ന് വെളുപ്പിന് 4.15-ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മകള്‍ സുനിത നടത്തുന് പാത്രക്കടയും സുനിതയുടെ മകള്‍ നടത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

https://www.facebook.com/hridayapoorvamnews/videos/348106090383535/

ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റെത്തിയാണ് തീയണച്ചത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. തടികൊണ്ടുള്ള തട്ടോടുകൂടിയ ഇരുനില കെട്ടിടമണ് കത്തിപ്പോയത്. പാത്രക്കടയില്‍ 25 ലക്ഷം രൂപയുടെയും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയില്‍ 8 ലക്ഷം രൂപയുടെയും സ്റ്റോക്കുണ്ടായിരുന്നതായി ഉടമസ്ഥര്‍ പറയുന്നു. വൈദ്യുതി ഷോര്‍ട്‌സര്‍ക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

ആറ്റിങ്ങൽ നഗരത്തിൽ 95 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 95 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 84 പേർ ഹോം ഐസൊലേഷേനിലും, 8 പേർ ആശുപത്രിയിലും, 3
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 8 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 63 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 170 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 72 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 98 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 2 പേർ
വാർഡ് 4 ൽ 4 പേർ
വാർഡ് 5 ൽ 5 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ്‌ 7 ൽ 3 പേർ
വാർഡ് 8 ൽ 1 ആൾ
വാർഡ് 9 ൽ 2 പേർ
വാർഡ് 10 ൽ 5 പേർ
വാർഡ് 11 ൽ 0 പേർ
വാർഡ് 12 ൽ 4 പേർ
വാർഡ് 13 ൽ 1 ആൾ
വാർഡ് 14 ൽ 5 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 2 പേർ
വാർഡ് 17 ൽ 5 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 6 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 2 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 4 പേർ
വാർഡ് 24 ൽ 8 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 5 പേർ
വാർഡ് 28 ൽ 3 പേർ
വാർഡ് 29 ൽ 6 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 9 പേർ

നിഷാദ് (50) നിര്യാതനായി

പെരുമാതുറ : പെരുമാതുറ മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിന്റെ മകൻ നിഷാദ് (50) നിര്യാതനായി.

മാതാവ് : ഖലീല

ഭാര്യ : ഷീബ

മക്കൾ : നിഷാൻ, നവാഫ്‌, നിഷിദ, നാദിയ, നസ്രിയ മരുമക്കൾ : ഉനൈസ്, ഹാരിസ്
കബറടക്കം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.