വെഞ്ഞാറമൂട് മരുതുംമൂട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വെഞ്ഞാറമൂട്: പുല്ലമ്പാറ മരുതുംമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫി 24 വയസ്സ് . ഇന്നലെ രാത്രി 11 മണിയോടുകൂടി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം തിരുവല്ല സ്വദേശികളാണ് . ഇവർ രണ്ടു വർഷത്തോളമായി മരുതുംമൂട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍; ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍ക്ക് പ്രവേശനം നല്‍കും. പമ്പ സ്‌നാനത്തിനും അനുമതിയുണ്ട്. തീര്‍ഥാടനത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെയാണ് പ്രവേശനമുള്ളത്.

നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേത് പോലെ നടക്കും. വെര്‍ച്വല്‍ ക്യൂ വഴിയാണ് എല്ലാവര്‍ക്കും പ്രവേശനം നല്‍കുക. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

സിപിഎം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ച് പിളർന്നു

ആറ്റിങ്ങൽ: സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചാണ് രണ്ടായി പിളർന്നത്. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമയുള്ള സമ്മേളനത്തിൽ വച്ചാണ് ബ്രാഞ്ച് രണ്ടായി വിഭജിക്കാൻ തീരുമാനിച്ചത്. 27 സ്ഥിരം അംഗങ്ങളും 13 ഗ്രൂപ്പ് അംഗങ്ങളും ഉണ്ടായിരുന്നതിനാലാണ് ബ്രാഞ്ച് 2 ആയി വിഭജിച്ചത്. 15 പേരെ ഉൾപ്പെടുത്തി അമ്പലംമുക്ക് ബ്രാഞ്ച് കമ്മിറ്റി പുതിയതായി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ സെക്രട്ടറിയായി റ്റി.ദിലീപ് കുമാറും, അമ്പലംമുക്ക് ബ്രാഞ്ചിന്റെ സെക്രട്ടറിയായി കരമേൽ വിജയമോഹനൻ നായരും ചുമതലയേറ്റു.

കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെ പ്രാദേശികമായി നിരവധി പ്രവർത്തകരെ ഉൾക്കൊള്ളാൻ അവനഞ്ചേരി കിഴക്ക് ബ്രാഞ്ചിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ എല്ലാം തന്നെ ഈ ബ്രാഞ്ച് വിഭജിച്ചിട്ടുണ്ട്. നിലവിൽ വിഭജിച്ച നാലാമത്തെ ബ്രാഞ്ചാണ് അമ്പലംമുക്ക്.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഒക്ടോബർ 24 മുതൽ

ആറ്റിങ്ങൽ: കോവിഡ് മഹാമാരി മൂലം മാറ്റി വെച്ച വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഒക്ടോബർ 24 മുതൽ നവംബർ 2 വരെ നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

രാജ്യത്ത് 22,431 പേർക്ക് കൂടി കോവിഡ്; 318 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,431 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,94,312 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

318 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 4,49,856 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 2,44,198 ആണ്. 24,602 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,32,00,258 ആയി. രോഗമുക്തി നിരക്ക് 97.95% ആണ്.

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്‌ടോബർ ആറ് വരെ മൊത്തം 57,86,57,484 സാമ്പിളുകളാണ് പരിശോധിച്ചത്. അവയിൽ ബുധനാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 14,31,819 ആണ്. അതേസമയം രാജ്യത്ത് ഇതുവരെ നൽകപ്പെട്ട വാക്‌സിൻ ഡോസുകളുടെ എണ്ണം 92.63 കോടി (92,63,68,608) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,09,525 പേർക്കാണ് രാജ്യത്ത് വാക്‌സിനേഷൻ നൽകിയത്.