നിരന്തരമായി വിവാഹം മുടങ്ങുന്നു, കുരിശുപള്ളികള്‍ക്ക് കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍

നിരന്തരമായി വിവാഹം മുടങ്ങുന്നു, കുരിശുപള്ളികള്‍ക്ക് കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍

ഇടുക്കി: വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുളിയന്മല പിറ്റിആര്‍ ചെറുകുന്നേല്‍ ജോബിനാണ് (35) പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികള്‍ തകര്‍ക്കാന്‍ കാരണം എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളിലാണ് അക്രമം നടത്തിയത്.

പ്രതിയെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 12 ന് പുലര്‍ച്ചെയാണ് ജോബിന്‍ ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകള്‍ തകര്‍ത്തത്. പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കില്‍ എത്തി എറിഞ്ഞു തകര്‍ക്കുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഇത്രയും പോരാ, ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കൂ, എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഇത്രയും പോരാ, ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കൂ, എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിലവില്‍ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ലെന്നും തിങ്കളാഴ്ചയക്കകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്നു വ്യക്തമാകൂ. നിലവില്‍ നല്‍കിയ രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഇല്ല. സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ബാങ്കിന്റെ അഭിഭാഷകന്‍ എവിടെയെന്നും കോടതി ചോദിച്ചു. കേസില്‍ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്.

സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കമ്മീഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് എസ്ബിഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയത്. 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

പേടിഎം ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം; ഏതൊക്കെ സേവനങ്ങളെ ബാധിക്കും?

പേടിഎം ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം; ഏതൊക്കെ സേവനങ്ങളെ ബാധിക്കും?

ഡല്‍ഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്നുമുതല്‍ നിരവധി പേടിഎം സേവനങ്ങള്‍ ലഭ്യമാകില്ല. ഈ വര്‍ഷം ജനുവരി 31ന് തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

2024 ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതില്‍ നിന്ന് പിപിബിഎലിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയപരിധി പിന്നീട് 15 ദിവസം കൂടി നീട്ടി മാര്‍ച്ച് 15 വരെയാക്കുകയായിരുന്നു.

മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്; ചിത്രം പങ്കിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്; ചിത്രം പങ്കിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ മമതയെ പ്രവേശിപ്പിച്ചു. നെറ്റിയില്‍ നിന്ന് രക്തം വരുന്ന രീതിയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചത്.

സൗത്ത് കൊല്‍ക്കത്തയിലെ ബാലിഗംഗില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ മമത തന്റെ വസതിയിലെ ഫര്‍ണിച്ചറുകളില്‍ തല ഇടിച്ച് വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവരെ കൂടി ഉള്‍പ്പെടുത്തൂ.’ എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പരിക്കേറ്റ മമതയുടെ ചിത്രങ്ങള്‍ എത്തിയത്.

12 ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വരെ വൈകും; മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി

12 ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വരെ വൈകും; മൂന്നെണ്ണം ഭാഗികമായി റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. 12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചിലത് ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്.

ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16,17,19,20 തീയതികളില്‍ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്ത് നിന്നാകും സര്‍വീസ് തുടങ്ങുക. 17നും 18നും കൊല്ലം- എറണാകുളം മെമു കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.