കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും

കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും

കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ് എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്.

ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി.

രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി 4578 രൂപയാണ്.

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്. ഒരു തവണ കൂടി ഭൂമിയെ വലം വെച്ചതിന് ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ട് കുതിക്കും. ഇന്ന് അഞ്ചാമത്തെയും അവസാനത്തെയുമായ നിർണായക ഭ്രമണപഥമുയർത്തൽ ആണ് നടക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിലായിരിക്കും ഭ്രമണപഥം ഉയർത്തുക.

ഇതോടെ ചന്ദ്രയാൻ-3 ഭൂമിക്ക് മുകളിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തും. ഇതിന് ശേഷമുള്ള ദിനങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഓഗസ്റ്റ് ഒന്നോട് കൂടി ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. നാലാം തവണ ഭ്രമണപഥം ഉയർത്തിയ ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് കുതിപ്പ് തുടരുന്നത്.

ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും ഇത് അകലെയെത്തുമ്പോൾ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും ഉണ്ടാകുക. ഇതിന് ശേഷം തിരികെ ഭൂമിക്ക് അരികിലേക്ക് എത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി കുതിക്കുകയായിരിക്കും ചെയ്യുക. ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്റെ വലയത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ഓഗസ്റ്റ് 23ന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.

കോവിഡ് കാലത്തെ മാസ്‌ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു

കോവിഡ് കാലത്തെ മാസ്‌ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു

കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന മാസ്ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത്. കൊവിഡ് വ്യാപനം ഉയർന്നതോടെ 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും മാസ്ക് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 500 രൂപയാണ് മാസ്ക് ധരിക്കാത്തതിന് ചുമത്തിയിരുന്ന പിഴ.

വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല.

ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി താൻ വിഷകായ കഴിച്ച വിവരം പറഞ്ഞത്