by liji HP News | Jul 22, 2023 | Latest News, കേരളം
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ വിനായകന് നോട്ടീസ്. മൂന്ന് ദിവസത്തിനകം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം കലൂരിലെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിനായകന്‍ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഹാജരാകാന്‍ വിനായകനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആശുപത്രിയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല എന്നാണ് വിനായകന്‍ അതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനായകന് നോര്‍ത്ത് പൊലീസ് നോട്ടീസ് നല്‍കിയത്.
by liji HP News | Jul 22, 2023 | Latest News, ദേശീയ വാർത്ത
തുടർച്ചയായ നാലാം തവണയും ഭൂമിക്ക് മുകളിലായുള്ള ഭ്രമണപഥം വിജയകരമായി ഉയർത്തി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഈ ഘട്ടം ജൂലൈ 25ന് ഉച്ചയ്ക്ക് 2:00 മണിക്കും 3:00 മണിക്കും ഇടയിൽ പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. 25ന് വീണ്ടും ഭ്രമണപഥം ഉയർത്തുന്നതോടെ, ചന്ദ്രയാൻ ഭൂമിയുടെ കാന്തികവലയം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള കുതിപ്പിന് തുടക്കമിടും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും, നിലവിലുള്ളത് പോലെ ഘട്ടം ഘട്ടമായാണ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
പേടകം ചന്ദ്രനിലേക്ക് എത്തുന്നതിനു മുൻപ് പേടകത്തിന്റെ ഭ്രമണപഥം ക്രമേണ വലുതാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേക സർക്യൂട്ട് റൂട്ട് പിന്തുടർന്നതിനു ശേഷമാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രയാൻ 2-ലെ കാര്യങ്ങൾ വിലയിരുത്തിയതിനുശേഷം, നിരവധി മാറ്റങ്ങളാണ് ചന്ദ്രയാൻ 3-ൽ വരുത്തിയിട്ടുള്ളത്. പേടകത്തിന്റെ പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ഇത്തവണ കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്. ഓർബിറ്റിന് പകരം, പ്രൊപ്പൽഷൻ മോഡ്യൂളാണ് ഇത്തവണ ലാൻഡറിനെയും റോവറിനെയും തൊട്ടടുത്ത് എത്തിക്കുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ റോവർ ഇതിൽ നിന്നും വേർപെടുന്നതാണ്.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സർഗ്ഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ചടങ്ങിൽ ആറ്റിങ്ങൽ നഗര സഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി, മുൻ നഗര സഭ ചെയർമാൻ രാജേഷ് കുമാർ, അജിത് പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
മണിപ്പൂർ ക്രൂരതക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. അഡ്വ കനിരാഗിന്റെ അധ്യക്ഷതയിൽ അഡ്വ. എസ് ലെനിൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ ദിലീപ്. വി. എൽ, അഡ്വ. കരേറ്റു മോഹൻദാസ്, അഡ്വ ജിനി, അഡ്വ. എസ് .ബെൻസി, അഡ്വ. ആലംകോട് ഗീത, അഡ്വ. ഭാസി, അഡ്വ. മോഹനൻ നായർ, അഡ്വ ഷിബു മംഗലാപുരം, അഡ്വ. നഹാസ്, അഡ്വ. യാസിർ, അഡ്വ. ദിവ്യ, അഡ്വ. അഭിരാമി, അഡ്വ. അജിൻ പ്രഭ, അഡ്വ. ഹെർത്ത സി പെരേര, അഡ്വ. പ്രദീപ്, അഡ്വ. യു സലിംഷ, അഡ്വ. ശ്രീജ, അഡ്വ. സിന്ധു, അഡ്വ. ഹരീഷ്, അഡ്വ. ഷെഫിൻ തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Jul 22, 2023 | Latest News, മരണം
കൊല്ലം: നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പുനലൂർ മുൻ നഗരസഭ കൗൺസിലർ സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു സിന്ധു ചാടിയതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് പുഴയിൽ നിന്നും മൃതേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Recent Comments