by liji HP News | Nov 8, 2021 | Latest News, സിനിമ
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയുമാണ് ചിത്രം ഉന്നം വെയ്ക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ – സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്സ് – അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്റ്റുഡിയോ – ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , വിതരണം – അനന്യ ഫിലിംസ്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
ട്രയിലർ കാണാൻ:
https://youtu.be/Rk2QzxzVy_k
by liji HP News | Nov 8, 2021 | Latest News, ജില്ലാ വാർത്ത
സുഭിക്ഷ കേരളം പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് നടത്തുന്ന ‘വീട്ടുമുറ്റത്തു മത്സ്യ കൃഷി പദ്ധതി’ പ്രകാരം പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഷെഡിൽകട 5ആം വാർഡിൽ കുന്നിൽ വീട്ടിൽ മുതുകുറിഞ്ഞി കൃഷ്ണകുമാറിന്റ മത്സ്യ കൃഷി വിളവെടുപ്പ് എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. കെ രാജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കൃഷ്ണകുമാർ, എസ്. പ്രദീപ് കുമാർ, വാർഡ് മെമ്പർ എസ്.സിബി തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Nov 8, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ബംഗാള് ഉള്ക്കടലിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്ദമാകുമെന്ന് കാലാവസ്ഥ വിലയിരുത്തൽ. ഇത് വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്ദമായി തമിഴ്നാട് തീരത്തേക്ക് നീങ്ങും. ചെന്നൈയിലും വടക്കന് തമിഴ്നാട്ടിലെ മറ്റു ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്കും പ്രാദേശിക പ്രളയത്തിനും ഇടയാക്കിയത് ചക്രവാതച്ചുഴിയുടെ സ്വാധീനമാണ്.
തിങ്കൾ മുതല് തെക്കന് കേരളത്തിലും മഴ ശക്തിപ്പെടാനുള്ള സാഹചര്യം ബംഗാള് ഉള്ക്കടലിലെ ചക്രവാതച്ചുഴി കാരണമായേക്കും. ചൊവ്വാഴ്ച കോഴിക്കോട് മുതല് തിരുവനന്തപുരം വരെയുള്ള ജില്ലകളിലെല്ലാം ശക്തമായ മഴ സാധ്യത നിലനില്ക്കുന്നു. ബുധനാഴ്ച കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴ സാധ്യതയുണ്ട്.

കടലിലെ നിലവിലെ അന്തരീക്ഷ സ്ഥിതിയനുസരിച്ച് ന്യൂനമര്ദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു.
by liji HP News | Nov 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ അപ്രോച്ച് റോഡ് എന്നിവയുടെ നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനോട് അനുബന്ധിച്ചാണ് പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡിന്റെയും, കൊല്ലമ്പുഴ പാലം അപ്രോച്ച് റോഡിന്റെയും ശോച്യവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതായിരിക്കും.

by liji HP News | Nov 8, 2021 | Latest News, ജില്ലാ വാർത്ത
തേജസ് റസിഡൻസ് അസോസിയേഷനും തിരുവനന്തപുരം നൻമ ഫൗണ്ടേഷനും സംയുക്തമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാന കർമ്മം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവഹിച്ചു. പുളിമാത്ത് ഗായത്രി റാമിൽ ഗോപിക്കും കുടുംബത്തിനുമാണ് വീട് വെച്ച് നൽകിയത്. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എം.എം യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ പുളിമാത്ത് ഗവൺമെൻ്റ് എൽ.പി.എസ്സിൽ വച്ച് നടന്ന പരിപാടി ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് ഉത്ഘാടനം ചെയ്തു.

ഈ അവസരത്തിൽ അഞ്ച് കുടുംബങ്ങൾക്ക് ധനസഹായവും മികച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ധനസഹായ വിതരണം ആറ്റിങ്ങൽ എം. എൽ.എ ഒ.എസ് അംബിക നിർവഹിച്ചു. പുളിമാത്ത് ജംഗഷനിലെ സേവന സന്നദ്ധരായ ആട്ടോറിക്ഷാ ജീവനക്കാർക്കുള്ള പാരിതോഷിക വിതരണവും റസിഡൻസ് അസോസിയേഷനിലെ കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും തദവസരത്തിൽ നടന്നു. ശബരിമല അന്നദാന ഫണ്ടിലേക്കുള്ള തുക ശബരിമല മുൻ തന്ത്രി കണ്ഠരു രാജീവരു ദേവസ്വം ബോർഡ് മെമ്പർക്ക് കൈമാറി .
Recent Comments