പാലത്തായി പോക്‌സോ കേസ്: കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

പാലത്തായി പോക്‌സോ കേസ്: കെ പത്മരാജന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

കണ്ണൂര്‍: പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂര്‍ സ്വദേശിയാണ് ഇയാള്‍.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

തമിഴ്നാട്ടിലെ കുപ്രസിദ്ധ കൊടുംകുറ്റവാളികൾ വർക്കല പാപനാശം ടൂറിസം പോലീസിന്റെ പിടിയിലായി

തമിഴ്നാട്ടിലെ കുപ്രസിദ്ധ കൊടുംകുറ്റവാളികൾ വർക്കല പാപനാശം ടൂറിസം പോലീസിന്റെ പിടിയിലായി

തമിഴ്നാട്ടിലെ കുപ്രസിദ്ധ കൊടുംകുറ്റവാളികൾ വർക്കല പാപനാശത്തു നിന്നും ടൂറിസം പോലീസിന്റെ പിടിയിലായി. കോയമ്പത്തൂർ കോവൈ സ്വദേശികളായ 22 വയസ്സുള്ള ശരവണൻ, 24 വയസ്സുള്ള ഗോകുൽ ദിനേശ് എന്നിവരാണ് ഇന്ന് വൈകുന്നേരം പാപനാശം ടൂറിസം പോലീസിന്റെ പിടിയിലായത്.

നൂറുകണക്കിന് വിനോദസഞ്ചാരികൾ പാപനാശത്ത് എത്തുന്ന തിരക്കേറിയ സമയത്ത് പ്രതികൾ രണ്ടുപേരുടെയും നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇവരെ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവരങ്ങൾ അന്വേഷിച്ചു.

പരസ്പര വിരുദ്ധമായ മറുപടികളിലൂടെ ഇവരിൽ സംശയം തോന്നുകയും, പ്രതികളെ വർക്കല പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പ്രതികളുടെ ഫോട്ടോ കോയമ്പത്തൂർ പോലീസ് സ്റ്റേഷനിൽ കൈമാറുകയും അവർ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.

നിരവധി മോഷണകേസുകളും വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളായ ഇവർക്കു വേണ്ടി കോയമ്പത്തൂർ പോലീസ് വ്യാപകമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ വർക്കല പോലീസിന്റെ പിടിയിലാകുന്നത്.
പ്രതികളെ കോയമ്പത്തൂർ പോലീസിന് കൈമാറി.

ഡോക്ടര്‍ സി. എ രാമന്‍ അന്തരിച്ചു

ഡോക്ടര്‍ സി. എ രാമന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനും മുന്‍ ആയുര്‍വേദ ഡയറക്ടറും ആയിരുന്ന ഡോക്ടര്‍ സി എ രാമന്‍(94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഔദ്യോഗിക ജീവിതത്തിനു ശേഷം സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ ചീഫ് ഫിസിഷ്യനായി ആയുര്‍വേദ ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ ആയൂര്‍വേദ ഡയറക്ടറും സ്പെഷ്യല്‍ ഓഫീസറും (ഫോര്‍ ഫോള്‍ക് മെഡിസിന്‍ ആന്‍ഡ്‌തെറാപ്പി) നാട്ടുവൈദ്യരംഗത്തും പ്രമുഖനായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍,മന്ത്രിമാര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെയും ചികിത്സകനായിരുന്നു. അനവധി ശിഷ്യ പരമ്പരകള്‍ ഉള്ള അദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ ചൊവര, സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഭാര്യ പരേതയായ സിക ലളിത, മക്കള്‍ : പരേതനായ എം ആര്‍ സന്തോഷ് കുമാര്‍, എം ആര്‍ ബീനറാണി, ആര്‍ സുഭാഷ്- (കെഎസ്ആര്‍ടിസി). മരുമക്കള്‍ : പ്രമീള സന്തോഷ്, പി ശശിധരന്‍ (റിട്ട.ഗവ. ജീവനക്കാരന്‍), പി ടി ഓമന.

‘ബിഹാര്‍ കീഴടക്കി, ഇനി ബംഗാള്‍’; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

‘ബിഹാര്‍ കീഴടക്കി, ഇനി ബംഗാള്‍’; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഡല്‍ഹി: ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാറില്‍ എന്‍ഡിഎ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അരാജകത്വത്തിന്റെ സര്‍ക്കാര്‍ വരരുതെന്ന് ബിഹാറിലെ ജനത തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങള്‍ ബുദ്ധിശാലികളാണ്. ബിഹാറിലെ എന്‍ഡിഎയുടെ വിജയം വികസനത്തിന്റെ വിജയം കൂടിയാണെന്നും ഗിരിരാജ് സിങ് അവകാശപ്പെട്ടു.

അഴിമതിയും, കൊള്ളയും അനിശ്ചിതത്വവും നിറഞ്ഞ ഒരു സര്‍ക്കാരിനെ ബീഹാര്‍ അംഗീകരിക്കില്ല എന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജനങ്ങള്‍ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. ബിഹാര്‍ വിജയിച്ചിരിക്കുന്നു. ഇനി അടുത്ത ഊഴം പശ്ചിമ ബംഗാളാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി വമ്പന്‍ കുതിപ്പാണ് നടത്തിയത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ 194 സീറ്റിലാണ് ലീഡ് നേടിയിട്ടുള്ളത്. പ്രതിപക്ഷമായ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ലീഡ് 44 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി.

കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങി വിവിധ ഒഴിവുകൾ

കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങി വിവിധ ഒഴിവുകൾ

കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ബിസിനസ് എക്സിക്യൂട്ടീവ്, ജൂനിയർ പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി അസോസിയേറ്റ്,ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യത,അപേക്ഷാ തീയതി, മറ്റ് വിവരങ്ങൾ എന്നിവ അറിയാം.

ജൂനിയർ പെനട്രേഷൻ ടെസ്റ്റർ
ജൂനിയർ പെനട്രേഷൻ ടെസ്റ്റർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്

ശമ്പളം – 20,000 – 25,000 രൂപ (സമാഹൃത വേതനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.

പ്രവൃത്തിപരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

സൈബർ സുരക്ഷയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തി പരിചയം നിർബന്ധമല്ല.

സൈബർ സെക്യൂരിറ്റി അസോസിയേറ്റ്
സൈബർ സെക്യൂരിറ്റി അസോസിയേറ്റ് തസ്തികയിൽ പത്ത് ഒഴിവുകളാണുള്ളത്

ശമ്പളം- 12,000 – 15,000 (സമാഹൃത വേതനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 40 വയസ്സ് കവിയരുത്

യോഗ്യത

അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

സൈബർ സെക്യൂരിറ്റിയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

സൈബർ സെക്യൂരിറ്റി അസോസിയേറ്റ്
സൈബർ സെക്യൂരിറ്റി അസോസിയേറ്റ് തസ്തികയിൽ പത്ത് ഒഴിവുകളാണുള്ളത്

ശമ്പളം- 12,000 – 15,000 (സമാഹൃത വേതനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 40 വയസ്സ് കവിയരുത്

യോഗ്യത

അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

സൈബർ സെക്യൂരിറ്റിയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ്
ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.

ശമ്പളം-12,000 – 15,000 രൂപ (സമാഹൃത വേതനം)

പ്രായം- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം

നൈപുണ്യ പരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

സോഫ്റ്റ്‌വെയർ എൻജിനീയർ
സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.

ശമ്പളം 25,000 – 30,000 രൂപ (സമാഹൃത വേതനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള യുജി/പിജി/പിജി ഡിപ്ലോമ

പ്രവൃത്തി പരിചയം- സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. കുറഞ്ഞത് ഒരു പ്രോഗ്രാമിങ് ഭാഷയിലെങ്കിലും (ജാവ, പൈത്തൺ, അല്ലെങ്കിൽ PHP) പ്രാവീണ്യം. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും. ഫ്രണ്ട്-എൻഡ് ഫ്രെയിംവർക്കുകളുമായി പരിചയം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഒബിസിക്കാർക്ക് മൂന്ന് വർഷവും ഇളവ്.

അപേക്ഷകൾ 17.11.2025 ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫോം https://www.duk.ac.in/careers ൽ ലഭ്യമാണ്.

എല്ലാ തസ്തികകളിലും കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ജോലിയിലെ പ്രകടനത്തെ അടിസ്ഥനമാക്കിയായിരിക്കും തുടർ നടപടികൾ.