ഹരിത കേരള മിഷൻ പുരസ്കാരത്തിനർഹമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ

ഹരിത കേരള മിഷൻ പുരസ്കാരത്തിനർഹമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ

ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൽ ആയ ‘ഒരു തൈ നടാം’ പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ മികച്ച വിദ്യാലയമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു.

ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നടത്താൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മികച്ച രീതിയിൽ പദ്ധതി പൂർത്തിയാക്കിയ സ്ഥാപനങ്ങളെ ആദരിച്ചത്. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു തൈ നടാം പദ്ധതിയുടെ ഭാഗമായി ആയിരത്തോളം വൃക്ഷതൈകളാണ് സ്കൂളിൽ എത്തിച്ച് വിതരണം ചെയ്തത്.

വർക്കല നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി പുരസ്കാരം വിതരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ഹരിത കേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ സി. അശോക്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ സംബന്ധിച്ചു.

ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്

ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്

ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

എസ്ഡിപിഐയുടെ ഭൂമി ഉള്‍പ്പടെ പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

എസ്ഡിപിഐയുടെ ഭൂമി ഉള്‍പ്പടെ പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐ ഭുമി, പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച്. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍. മതം മാറി പാസ്റ്ററായി ചെന്നൈയില്‍ കഴിയുകയായിരന്ന നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണു പിടിയിലായത്.

2001 ല്‍ പോക്‌സോ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയതും മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി പ്രവര്‍ത്തിച്ചതും. ഇതിനിടയില്‍ ഇയാള്‍ തമിഴ് നാട്ടില്‍ രണ്ടു വിവാഹം കഴിച്ചു.

ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര്‍ സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകള്‍ മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂര്‍ പോലീസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കും.

മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.