കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌
ആർ. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ആറ്റിങ്ങൽ മണ്ഡലം ചെയർമാൻ റ്റി. പി. അംബിരാജ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ‘കുടുംബശ്രീക്ക്’; ജയിച്ചത് 7,210 പ്രവര്‍ത്തകര്‍

ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ‘കുടുംബശ്രീക്ക്’; ജയിച്ചത് 7,210 പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം സ്ഥാനാര്‍ഥികളായി നിന്ന 7,210 കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ചു. താഴെത്തട്ടില്‍ വനിതാ ശാക്തീകരണ ദൗത്യത്തിന്റെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാന്നിധ്യത്തെയാണ് ഫലം കാണിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17,082 കുടുംബശ്രീ പ്രവര്‍ത്തകരാണ് മത്സരിച്ചത്. എല്ലാ ജില്ലകളിലും വിജയികള്‍ ഉണ്ട്. കമ്മ്യൂണിറ്റി വികസനത്തിലും തദ്ദേശ ഭരണത്തിലും സഹകരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ജനപിന്തുണയാണ് ഫലം വ്യക്തമാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വിജയിച്ചത് കോഴിക്കോട് (709) ആണ്. മലപ്പുറം (697), തൃശൂര്‍ (652), പാലക്കാട് (648), ആലപ്പുഴ (643) എന്നിങ്ങനെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ച തൊട്ടുപിന്നിലുള്ള ജില്ലകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ കടന്നുവരവ് വികേന്ദ്രീകൃത ഭരണത്തെ ശക്തിപ്പെടുത്തും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ മിഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

ചെന്നൈ: സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നഴ്‌സുമാര്‍ സമരത്തിലാണ്. 2026 ജനുവരി പകുതിയോടെ 723 പേരെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് രണ്ട് തവണയായി വര്‍ധിച്ചത് 1440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്നുച്ചയ്ക്ക് 640 രൂപ കൂടി വര്‍ധിച്ചതോടെ 15ന് രേഖപ്പെടുത്തിയ 99,280 രൂപ പവന്‍ വിലയാണ് പഴങ്കഥയായത്. പവന് 99,840 രൂപയാണ് ഇന്നത്തെ വില. ഇന്ന് രണ്ട് തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 180 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില 12,480 രൂപയാണ്.

സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.