by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
സമഗ്ര ശിക്ഷാ കേരളം വർക്കല ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ ഉപകരണ വിതരണം നടന്നു. ദിനിൽ കെ. എസ് (ബിപിസി വർക്കല) അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീകുമാർ.ജി (ട്രെയിനർ) സ്വാഗതം ആശംസിച്ചു. വർക്കല എം എൽ എ സഖാവ് വി. ജോയ് ഉദ്ഘാടനം നിർവഹിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർ എസ് രജനി യോഗത്തിൽ നന്ദി പറഞ്ഞു. വിഭിന്നശേഷിക്കാരായ കുട്ടികൾക്കു അവരുടെ ശാരീരിക പരിമിതികൾ മറികടക്കുന്നതിനു ഇത്തരം ഉപകരണങ്ങൾ വളരെ സഹായകമാകുന്നു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തുലാമഴ തിരികെയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷചുഴി രുപപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെയും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.


by Midhun HP News | Nov 7, 2025 | Latest News, കേരളം
മലപ്പുറം: റാന്നിയില്‍ ലോഡ്ജ് മുറിയിലെ അടുക്കളയില്‍ അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ്. സല്‍മാ നസീറും മകന്‍ രാജാ നസീറും വാടകയ്ക്ക് താമസിക്കുന്ന റാന്നി അങ്ങാടി പേട്ട ജംങ്ഷനു സമീപമുള്ള ശാസ്താംകോവില്‍ ലോഡ്ജ് മുറിയിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പാത്രങ്ങള്‍ക്കിടയില്‍ പത്തി വിടര്‍ത്തി നിന്ന അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ഒരു മണിക്കൂറോളം ഭീതി പരത്തി.
മൂര്‍ഖനെ കണ്ടതിന് പിന്നാലെ ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടിയെ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. മാത്തുക്കുട്ടിയുടെ ഇടപെടല്‍ കാരണം വലിയൊരു അപകടം ഒഴിവായി. പമ്പാനദിയില്‍ വലിയ തോടിന്റെ തീരമായതിനാല്‍ പെരുമ്പാമ്പുകളും മൂര്‍ഖന്‍ പാമ്പുകളും പ്രദേശവാസികള്‍ക്ക് ഭീതി ഉണ്ടാക്കുന്നു.


by Midhun HP News | Nov 7, 2025 | Latest News, കേരളം
സംസ്ഥാനത്തൊട്ടാകെ നിയമനം നടത്തുന്നതിനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലിസിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അദ്ധ്യാപക തസ്തികയിലേക്ക്പ ട്ടികവർഗ വിഭാഗത്തിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായിഅപേക്ഷ സമർപ്പിക്കാം.
പൊലിസ് കോൺസ്റ്റബിൾ
പൊലിസ് ബാൻഡ് യൂണിറ്റിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികകളിലേക്ക് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളുണ്ട്.
യോഗ്യത
പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം.
സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പൊലിസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യതകൾ: എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും നിർദ്ദിഷ്ട ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം.
ശമ്പള സ്കെയിൽ : 31,100 – 66,800 രൂപ
ഒഴിവുകളുടെ എണ്ണം : സംസ്ഥാനതലം – 108
നിയമനരീതി : നേരിട്ടുളള നിയമനം
പ്രായപരിധി : 18 മുതൽ 26 വയസ്സ് വരെ; 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
by Midhun HP News | Nov 7, 2025 | Latest News, കേരളം
തൃശൂര്‍: സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം.
തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.
ഇന്ന് വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ അനില്‍ അക്കര നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യൂട്ടേണ്‍ അടച്ചുകെട്ടുകയായിരുന്നു.
Recent Comments