by Midhun HP News | Dec 15, 2025 | Latest News, കേരളം
പത്തനംതിട്ട: നടന് ദിലീപ് ശബരിമല ദര്ശനം നടത്തി. നടിയെ ആക്രമിച്ച കേസില് എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചര്ച്ചയാകുന്നതിനിടെയാണ് ദിലീപ് ശബരിമലയില് ദര്ശനത്തിനെത്തിയത്. ഇന്നു രാവിലെയാണ് ദിലീപ് സന്നിധാനത്തെത്തിയത്.തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട് ദിലീപ് ചര്ച്ച നടത്തി. ദേവസ്വം ഉദ്യോഗസ്ഥരുമായും ദിലീപ് ചര്ച്ച നടത്തി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല് പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരം. ദിലീപിന്റെ സന്ദര്ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള് ഒഴിവാക്കാന് പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ തവണ ദിലീപ് ശബരിമലയില് ദര്ശനത്തിന് എത്തിയപ്പോള് വിഐപി പരിഗണന നല്കിയത് ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനത്തിന് ഇടയാക്കിയിരുന്നു. ദിലീപിന് ശ്രീകോവിലിന് മുന്നില് 10 മിനിറ്റോളം ദര്ശനത്തിന് അനുവദിച്ചതാണ് കോടതിയുടെ വിമര്ശനത്തിന് ഇടയാക്കിയത്. ശബരിമല ദര്ശനത്തിനെത്തുന്ന വ്യക്തികള്ക്ക് പ്രത്യേക പരിഗണന നല്കേണ്ടതില്ലെന്നും കോടതി നിര്ദേശിച്ചിരുന്നു.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ഐ ഡി ബി ഐ ബാങ്കിൻ്റെ പുതിയ ശാഖ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ആലുംമൂട് ജങ്ഷനിൽ മീനൂസ് ആർക്കേഡിൽ ബാങ്ക് കൊച്ചി സോണൽ ഹെഡ് & സി ജി എം ശ്രീ രാജേഷ് മോഹൻ ഝാ I ഉൽഘാടനം നിർവ്വഹിച്ചു തുടർന്ന് എടിഎം ഉൽഘാടനം നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ നിർവ്വഹിച്ചു. തുടർന്ന് ഫൈസൽ ഖാനെ ആദ രിക്കുകയും ആദ്യം അനുവദിച്ച ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തു. ശാഖ മേധാവി ശ്രീ അജു എ എസ് നന്ദി പ്രസംഗം നടത്തുകയും ചെയ്തത്തോടുകൂടി പരിപാടി സമാപിച്ചു.



by Midhun HP News | Dec 15, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസുകളില് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന് ഇന്ന് നിര്ണായകം. രാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില് ഹൈക്കോടതിയില് ഇന്നു വിശദമായ വാദം നടക്കും.
രണ്ടാമത്തെ ബലാത്സംഗക്കേസില് തിരുവനന്തപുരം ജില്ലാ കോടതി നല്കിയ മുന്കൂര് ജാമ്യത്തിനെതിരെ സര്ക്കാര് നല്കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാകണമെന്നാണ് മുന്കൂര് ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്ദേശിച്ചിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുൽ പറയുന്നത്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
വെളളൂർകോണം സൊസൈറ്റിമുക്ക് അനന്ദു ഭവനിൽ സുനിൽകുമാർ (51) അന്തരിച്ചു.
ഭാര്യ: സരിത
മക്കൾ: അനന്ദു, അനഘ
by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ മുൻ കൗൺസിലറും, വീക്ഷണം ആറ്റിങ്ങൽ പ്രാദേശിക ലേഖകനുമായ കെ. ജെ. രവികുമാറിന്റെ വീടിനു നേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം മുനിസിപ്പൽ ഇലക്ഷൻ റിസൾട്ട് വന്നതിനു പിന്നാലെയാണ് ഡിയോ സ്കൂട്ടറിൽ എത്തിയ രണ്ട് സിപിഎം പ്രാദേശിക പ്രവർത്തകർ മൂന്ന് പ്രാവശ്യമായി രവികുമാറിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
ആദ്യത്തെ രണ്ടെണ്ണം വീടിന്റെ മതിലിനും, ഗേറ്റിനും നേരെയും, മൂന്നാമത്തേതു വീടിന്റെ മുറ്റത്തുമാണ് എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് മുറ്റത്തു ഇറങ്ങി നോക്കിയപ്പോൾ അക്രമികൾ കൊലവിളി നടത്തി സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. തുടർന്നു രവികുമാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയും കേരള പോലീസ് ഫോറിൻസ് വിഭാഗം വീട്ടിൽ വന്നു പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.



Recent Comments