by Midhun HP News | Oct 4, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഏകദിന ടീമില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യയര്‍ ഉപനായകനാകും. ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീംത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. യശ്വസി ജയ്‌സ് വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. നിലവിലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിതിനെ മാറ്റിയാണ് ഗില്ലിനെ ക്യാപ്്റ്റനാക്കിയത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഗില്‍. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍.
ഏകദിന ടീമിലെ ക്യാപ്റ്റന്‍ സ്ഥാനമാറ്റം രോഹിത് ശര്‍മയെ അറിയിച്ചതായി മുഖ്യസെലക്ടര്‍ അഗാര്‍ക്കര്‍ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകര്‍ എന്നത് പ്രായോഗികമായി അസാധ്യമാണെന്നും ഇപ്പോള്‍ ടി20 ലോകപ്പാണ് ടീം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.
ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അകഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് വാഷിംഗ്ടണ്‍ സുന്ദര്‍.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്.



by Midhun HP News | Oct 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ ജയം. ഒരു ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ആതിഥേയര്‍ വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 140 റണ്‍സിന് എല്ലാവരും പുറത്തായി. സിറാജും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി. സെഞ്ച്വറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.
മുപ്പത്തിയെട്ട് റണ്‍സെടുത്ത അലിക് അതാന്‍സെയും 25 എടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് വെസ്റ്റ് ഇന്‍ഡ്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 162 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്‌സ് 146
ഇന്ത്യ 448/5 ഡിക്ലയേഡ്.



by Midhun HP News | Oct 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: യു ഡി എഫ് കൺവീനറും ആറ്റിങ്ങൽ എം പിയുമായ അഡ്വ. അടൂർ പ്രകാശ്, വിദ്യാരംഭ ദിനത്തിൽ യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജ മണ്ഡലം സെക്രട്ടറി റെജിയുടെയും ജോബിതയുടെയും മകൾ അമയയ്ക്ക് ആദ്യാക്ഷരം കുറിച്ചു. അടൂർ പ്രകാശ് എംപിയുടെ വസതിയിൽ വച്ചാണ് ചടങ്ങ് നടന്നത്.
by Midhun HP News | Oct 4, 2025 | Latest News, ജില്ലാ വാർത്ത
അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്സോ) ആറ്റിങ്ങൽ ഏര്യയ കൗൺസിലും, ആറ്റിങ്ങൽ ഐ.എച്ച്. ആർ.ഡി എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ഐപ്സോ ആറ്റിങ്ങൽ ഏരിയ വൈസ് പ്രസിഡന്റ് ഡോ:എസ്.എസ് ബൈജു അധ്യക്ഷത വഹിച്ചു. ഏര്യയ കൗൺസിൽ സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഐപ്സോ തിരുവനന്തപുരം ജില്ലാ കൗൺസിൽ പ്രസിഡന്റ് അഡ്വ. ജി സുഗുണൻ മുഖ്യ പ്രഭാഷണം നടത്തി.
ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പാൾ ഇൻ-ചാർജും ഇലക്ട്രോണിക്സ് എച്ച്.ഒ.ഡിയുമായ എസ്.ശാലിനി, ഐ.എച്ച.ആർ.ഡി ഡീൻ, ഡോ:ജിഷാ രാജ്, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ആർ വാണി, ആർ അരുൺ നാഥ് എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി പി.എസ് അനന്തൻ നന്ദിയും പറഞ്ഞു. മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ,ഐപ്സോ അംഗങ്ങൾ, എൻ.എസ്.എസ് വോളന്റിയേഴ്സ് എന്നിവരുടെ സഹായത്തോടെ കോളേജും പരിസരവും വൃത്തിയാക്കി.



by Midhun HP News | Oct 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഈ വർഷത്തെ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത് ഭഗവതി ലോട്ടറി ടിക്കറ്റിന്. ഭഗവതി ലോട്ടറി പാലക്കാട് നിന്നും എടുത്ത് എറണാകുളം വൈറ്റിലയിലെ കൗണ്ടർ വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നേരത്തെ നിരവധി തവണ ഓണം ബമ്പർ ഒന്നാം സ്ഥാനം ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റ് നേടിയിട്ടുണ്ട്.
Recent Comments