നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ ട്രാക്കിലേക്ക്, സ്ഥലപരിശോധന ഒക്ടോബറില്‍

നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ ട്രാക്കിലേക്ക്, സ്ഥലപരിശോധന ഒക്ടോബറില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ എന്ന കേരളത്തിന്റെ സ്വപ്‌നം ട്രാക്കിലേക്ക്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നല്‍കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയം റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബെന്നി ബെഹന്നാന്‍ മദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ ഡിസൈനില്‍ അന്തിമ തീരുമാനം ഉണ്ടാകും മുന്‍പ് സ്ഥല പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി സ്ഥല പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.

2010 ല്‍ ഇ അഹമ്മദ് റെയില്‍വെ സഹമന്ത്രിയായിരിക്കെയാണ് നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പദ്ധതി സജീവമായത്. പദ്ധതിയുടെ തറക്കല്ലിടലും ഇ അഹമ്മദ് നിര്‍വഹിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി നിശ്ചലമായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

സിയാലിന്റെ സോളാര്‍ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയില്‍വെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് റെയില്‍വെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. റെയില്‍വെ ഭൂമിയും ആവശ്യത്തിനുള്ളതിനാല്‍ ഭൂമിയേറ്റടുക്കലും പ്രതിസന്ധിയാകില്ല.

എന്നാല്‍, റെയില്‍വെ സ്റ്റേഷന്റെ ഡിസൈന്‍ അന്തിമമായിട്ടില്ലെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിവരം. നാലില്‍ അധികം ഡിസൈനുകള്‍ നിലവില്‍ റെയില്‍വെ ബോര്‍ഡിന് മുന്നിലുണ്ടെന്നും റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. അത്താണി ജംഗ്ഷന്‍ – എയര്‍പോര്‍ട്ട് റോഡിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് നിന്നും പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതാണ് ഇതില്‍ ഒന്ന്. 24 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ രണ്ട് പ്ലാറ്റ് ഫോമുകളും ഡിസൈനില്‍ ഉള്‍പ്പെടുന്നു. റെയില്‍വെ സ്റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ ഒന്നര കിലോമീറ്റര്‍ അടുത്ത് ട്രെയിന്‍ ഇറങ്ങാന്‍ സാധിക്കും. സ്‌റ്റേഷനെയും വിമാനത്താവള ടെര്‍മിനലുകളെയും ബന്ധിപ്പിച്ച് ഇലക്ട്രിക് ബസ് സര്‍വീസുള്‍പ്പെടെ സിയാലും പദ്ധതിയിടുന്നുണ്ട്.

രണ്‍ബീര്‍ കപൂറും പറയുന്നു, ലോക അതിഗംഭീരം! ഇതാണ് ശരിക്കും പാന്‍ ഇന്ത്യന്‍ വിജയമെന്ന് ആരാധകര്‍

രണ്‍ബീര്‍ കപൂറും പറയുന്നു, ലോക അതിഗംഭീരം! ഇതാണ് ശരിക്കും പാന്‍ ഇന്ത്യന്‍ വിജയമെന്ന് ആരാധകര്‍

സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റേയും സിനിമകള്‍ക്കൊപ്പം ഓണത്തിന് റിലീസ് ചെയ്താണ് ലോക വന്‍ വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്.

ഇതിനോടകം തന്നെ 275 കോടി പിന്നിട്ട ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കൂടിയാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ തുടരും മാത്രമാണ്. കേരളത്തിന് പുറത്തും ലോകയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

ഇതിനോടകം തന്നെ 275 കോടി പിന്നിട്ട ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കൂടിയാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ തുടരും മാത്രമാണ്. കേരളത്തിന് പുറത്തും ലോകയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കവെയാണ് രണ്‍ബീര്‍ കപൂര്‍ താന്‍ ലോക കണ്ടുവെന്നും സിനിമ ഇഷ്ടമായെന്നും അറിയിച്ചത്. ‘ലോകയുടെ സംഗീതം ഇഷ്ടമായി. ഈയടുത്താണ് സിനിമ കണ്ടത്, ഗംഭീരമാണ്’ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ വിഡിയോ വൈറലായി മാറുകയാണ്. ഇതാണ് യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ഹിറ്റ് എന്നാണ് ലോകയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.

അതേസമയം ലോകയുടെ രണ്ടാം ചാപ്റ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം അധ്യായത്തില്‍ നായകന്‍ ടൊവിനോ തോമസിന്റെ ചാത്തനാണ്. വില്ലനായി എത്തുന്നതും ടൊവിനോ തന്നെയായിരിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. മൂന്നാം ഭാഗത്തിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ കഥയിലേക്ക് കടക്കുകയെന്നാണ് നേരത്തെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞത്.

സഞ്‍ജു സാക്ഷി, ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’, അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും

സഞ്‍ജു സാക്ഷി, ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’, അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും

ദുബൈ: ഇന്ത്യാ-പാകിസ്ഥാന്‍ ഏഷ്യാകപ്പ് എല്ലാത്തരത്തിലും നാടകീയരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സിനിമാ ഡയലോഗിനെ പോലും വെല്ലുന്ന തരത്തിലായിരുന്നു താരങ്ങളുടെ വാക്കുകളും രീതികളും. അബ്രാറിനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്ന അര്‍ഷ്ദീപിന്റെയും ജിതേഷിന്റെയും ഹര്‍ഷിതിന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഓര്‍മയില്ലേ, കളിയുടെ പതിമൂന്നാം ഓവര്‍. 24 റണ്‍സെടുത്ത് ടീമിന്റെ രക്ഷനാകും എന്ന പ്രതീക്ഷയില്‍ നില്‍ക്കവേയാണ് സഞ്ജു സാംസണിനെ അബ്രാര്‍ പുറത്താക്കിയത്. ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു സഞ്ജുവിന്റെ മടക്കം. 62/4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. സഞ്ജു മടങ്ങിയതും തലവെട്ടിച്ചുള്ള ട്രേഡ് മാര്‍ക്ക് പരിഹാസം കലര്‍ന്ന ആഘോഷം അബ്രാര്‍ പുറത്തെടുത്തു. കളി കഴിഞ്ഞപ്പോള്‍ കളി കാര്യമായെന്ന് വേണം പറയാന്‍.

തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ മറുപടിയായുള്ള വൈറല്‍ നിമിഷം പിറന്നു. ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്റെ ‘ ആഘോഷം’ അനുകരിച്ചു. നോ കോണ്‍ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. വൈറല്‍ റീല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’ എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്റുകളിലൊന്ന്. ഇന്ത്യപാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗബാധ

മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗബാധ

മലപ്പുറം: മലപ്പുറം ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന 7 വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് മലമ്പനി സ്ഥീരീകരിച്ചത്. അതിഥി തൊഴിലാളി കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി.

ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വലിച്ചെറിഞ്ഞ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ വീട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കൂടുതല്‍ ശ്രദ്ധ വേണ്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മലമ്പനി രോ​ഗലക്ഷണങ്ങൾ

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) സംഘടിപ്പിച്ച നമ്പർ പ്ലേറ്റ് ലേലത്തിൽ താരമായി ബി ബി 88 എന്ന നമ്പർ. അതി വാശിയേറിയ ലേലം വിളിക്ക് അവസാനം 14 മില്യൺ ദിർഹത്തിന് ആണ് നമ്പർ വിറ്റു പോയത്. അതായത് 34 കോടി ഇന്ത്യൻ രൂപ. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ലേലത്തിൽ അകെ 97.95 മില്യൺ ദിർഹത്തിനാണ് വിവിധ നമ്പർ പ്ലേറ്റുകൾ വിറ്റു പോയതെന്ന് അധികൃതർ വ്യക്തമാക്കി.

ലേലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ Y31 എന്ന നമ്പർ 6.27 മില്യൺ ദിർഹത്തിനാണ് വിറ്റത്. M 78,BB 777 എന്നി നമ്പറുകൾ 6 മില്യൺ ദിർഹത്തിനുമാണ് വിറ്റ് പോയത്. ഇതിൽ ബി ബി 777,ബി ബി 88 ഇനി നമ്പറുകൾക്കായി വാശിയേറിയ ലേലമാണ് നടന്നത്. 90 ഫാൻസി നമ്പർ പ്ലേറ്റുകളായിരുന്നു ലേലത്തിൽ ഉണ്ടായിരുന്നത്.

എഎ, ബിബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, സെഡ് എന്നീ കോഡുകളിൽ നിന്നുള്ള 2, 3, 4, 5 അക്കങ്ങളുള്ള വാഹന പ്ലേറ്റ് നമ്പറുകളാണ് ലേലത്തിൽ വെച്ചിരുന്നത്.

ലേലത്തിൽ പങ്കെടുക്കാൻ കടുത്ത നിബന്ധനകളാണ് ഉണ്ടായിരുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആർ ടി എയുടെ പേരിൽ 25,000 ദിർഹമിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെക്കും 120 ദിർഹം റജിസ്‌ട്രേഷൻ ഫീസും (നോൺ റീഫണ്ടബിൾ) ആയി നൽകണം.

എന്നാൽ മാത്രമേ ലേല ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ ആർടിഎയുടെ വെബ്സൈറ്റ് വഴിയോ ഈ തുകകൾ അടയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.