‘സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെ; വലിക്കുന്നതിന്റെ എണ്ണം കാണുമ്പോൾ പേടി തോന്നും’

‘സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെ; വലിക്കുന്നതിന്റെ എണ്ണം കാണുമ്പോൾ പേടി തോന്നും’

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസാണ് ചിത്രത്തിൽ നായകനായെത്തിയത്. വലിയ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കരത്തിനായില്ല. ഇപ്പോഴിതാ അച്ഛൻ ശ്രീനിവാസനെക്കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. “മലർവാടി ഇറങ്ങിയിട്ട് 15 വർഷമായി. ഇപ്പോഴും ആദ്യം മനസിലേക്ക് വരുന്നത് ജ​ഗതി ശ്രീകുമാർ അങ്കിളിന്റെ മുഖമാണ്. ആ മുഖത്താണ് ആദ്യ സിനിമയുടെ ആദ്യ ഷോട്ടിനായി കാമറ വച്ചത്.

ഡേറ്റ് ചോദിച്ച് ഒരു താരത്തിനെ കാണാൻ പോവുന്നതും അദ്ദേഹത്തെയാണ്. ലൊക്കേഷനിൽ വരുമ്പോൾ അമ്പിളിച്ചേട്ടനെന്നും അല്ലാത്തപ്പോൾ ജ​ഗതിയങ്കിൾ എന്നാണ് വിളിച്ചിരുന്നത്. സിനിമ കണ്ടാണ് ഞാൻ വളർന്നത്. അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്, സിനിമ വിജയിക്കുന്ന സമയത്ത് സന്തോഷം ഉണ്ടാവാറില്ലേ എന്ന്.

എന്റെ ചോദ്യം കേട്ട് ഒരു സി​ഗരറ്റിന് തീ കൊളുത്തിക്കൊണ്ട് മറുപടി വന്നു. വളരെ കുറച്ച് സമയത്തേക്ക് മാത്രം. ആ സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്ത സിനിമയുടെ ജോലിയിലല്ലേ? സന്തോഷത്തിനിടയിലും മനസിൽ ഓടുന്നത് അടുത്ത സിനിമയുടെ സീനുകളാണ്.”- വിനീത് ശ്രീനിവാസൻ പറഞ്ഞു. അച്ഛൻ പറഞ്ഞത് ഇന്ന് മനസിലാക്കുന്നുണ്ടെന്നും തട്ടത്തിൻ മറയത്ത് വരെ സിനിമ വിജയിക്കുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു. ഇപ്പോൾ സിനിമ നന്നായി ഓടിയാൽ രക്ഷപ്പെട്ടുവെന്ന ആശ്വാസമാണ് തോന്നുന്നതെന്നും ഇത് കാലം വരുത്തുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചെറുപ്പത്തിൽ തന്നെ മനസിലായ കാര്യമാണെന്നും അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്നും വിനീത് പറഞ്ഞു. സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെയെന്ന് തോന്നിയിട്ടുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു. പക്ഷേ അതും ഇന്ന് മനസിലാക്കാൻ പറ്റുന്നുണ്ടെന്നും സംവിധാനം ചെയ്യുന്ന ടെൻഷൻ ഒഴിവാക്കാൻ അഭിനയിച്ചാൽ മാത്രം മതിയെന്ന് തീരുമാനിക്കാൻ പറ്റില്ലെന്നും വിനീത് പറഞ്ഞു.

ആദ്യ ദിനം തന്നെ 13 കോടി; ശിവകാർ‌ത്തികേയന്റെ ആ സൂപ്പർ ഹിറ്റ് ചിത്രവും ഒടിടിയിലേക്ക്

ആദ്യ ദിനം തന്നെ 13 കോടി; ശിവകാർ‌ത്തികേയന്റെ ആ സൂപ്പർ ഹിറ്റ് ചിത്രവും ഒടിടിയിലേക്ക്

ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മദ്രാസി’. സെപ്റ്റംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളി താരം ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ഒക്ടോബർ ഒന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ശ്രീലക്ഷ്മി മൂവീസ് നിര്‍മിച്ച ചിത്രത്തില്‍ വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എ ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മദ്രാസി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവർ നിർവഹിക്കുന്നു. 13.65 കോടിയാണ് ചിത്രം ഓപ്പണിങ് ദിവസം ഇന്ത്യയിൽ നിന്ന് നേടിയത്. ആ​ഗോളതലത്തിൽ ആദ്യ ദിവസം 21 കോടിയും ചിത്രം കളക്ട് ചെയ്തു. അമരൻ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയന്റെ മികച്ച ഓപ്പണിങ് കൂടിയാണ് മദ്രാസി. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 62 കോടി കളക്ഷൻ നേടുകയും ചെയ്തു.

സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും (CAPFs) സബ്-ഇൻസ്പെക്ടർമാരുടെ (SI) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO 2025 വിജ്ഞാപനം പുറത്തിറക്കി.

മികച്ച ശമ്പള പാക്കേജുള്ള സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം നഷ്ടപ്പെടുത്തരുത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35,400 മുതൽ 1,12,400 രൂപ വരെ ലഭിക്കും. ഡൽഹി പൊലീസിൽ സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), സി എ പി എഫുകളിൽ സബ്-ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) എന്നി തസ്തികകളിലായി 3073 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹി പൊലീസിൽ എസ്‌ഐ (എക്സിക്യൂട്ടീവ്) വിഭാഗത്തിൽ പുരുഷൻമാർ-142 സ്ത്രീ- 70, സി എ പി എഫുകളിൽ എസ്‌ ഐ (ജിഡി) പുരുഷൻ & സ്ത്രീ 2861 ഒഴിവുകളുമാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

സബ്-ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം, എന്നാൽ കട്ട്-ഓഫ് തീയതിയിലോ അതിന് മുമ്പോ ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരിക്കണം.

പ്രായപരിധി

20 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ 2000 ഓഗസ്റ്റ് 2-ന് മുമ്പോ 2005 ഓഗസ്റ്റ് 1-ന് ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമനുസൃതമായ ഇളവുകൾ ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ
പേപ്പർ-I: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

ഇത് സെലക്ഷൻ പ്രക്രിയയുടെ ആദ്യ ഘട്ടമാണ്. 200 മാർക്കിന് ആകെ 200 ചോദ്യങ്ങളുള്ള ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് പരീക്ഷയാണിത്. പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂറാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ജനറൽ ഇന്റെലിജൻസ് ആൻഡ് റീസണിംഗ് : 50 ചോദ്യങ്ങൾ (50 മാർക്ക്)

പൊതുവിജ്ഞാനവും പൊതു അവബോധവും: 50 ചോദ്യങ്ങൾ (50 മാർക്ക്)

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 50 ചോദ്യങ്ങൾ (50 മാർക്ക്)

ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: 50 ചോദ്യങ്ങൾ (50 മാർക്ക്)

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റും (പിഇടി)

പേപ്പർ-1 പാസാകുന്ന ഉദ്യോഗാർത്ഥികളെ പിഎസ്ടി, പിഇടി എന്നിവയ്ക്ക് ക്ഷണിക്കും. ഈ ഘട്ടം വളരെ നിർണ്ണായകമാണ്.

പി എസ്ടി : വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികളുടെ ഉയരവും നെഞ്ചും അളക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

പി ഇ ടി: ഓട്ടം, ലോംഗ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ ശാരീരികക്ഷമത ഇത് പരിശോധിക്കും.

പേപ്പർ-II: ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ

PET/PST യോഗ്യത നേടുന്നവർ പേപ്പർ-II എക്‌സാമിന് ക്ഷണിക്കും. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.

ചോദ്യങ്ങളുടെ എണ്ണം: 200

പരമാവധി മാർക്ക്: 200

ദൈർഘ്യം: 2 മണിക്കൂർ

നെഗറ്റീവ് മാർക്കിംഗ്: ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക്.

വിശദമായ മെഡിക്കൽ പരിശോധന (DME)

പേപ്പർ-II പാസാകുന്ന ഉദ്യോഗാർത്ഥികൾ ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് വിശദമായ മെഡിക്കൽ പരിശോധന (DME) നടത്തും. ഇത് അവസാനഘട്ടമാണ്. ഇതിന് ശേഷം യോഗ്യരായവരുടെ ലിസ്റ്റ് പ്രഖ്യാപിക്കും.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾക്കായി https://ssc.gov.in/ സന്ദർശിക്കുക.

‘രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം’; ജി സുകുമാരന്‍ നായര്‍

‘രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം’; ജി സുകുമാരന്‍ നായര്‍

കോട്ടയം: അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ വന്നോട്ടെ, അത് തങ്ങള്‍ നേരിട്ടോളാമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ഫ്‌ലക്‌സുകള്‍ വന്നോട്ട, അത് എനിക്കൊരു പബ്ലിസിറ്റിയാകും. രാജിവയ്ക്കുന്നവര്‍ രാജിവച്ചോട്ടെ’- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ആരംഭിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.

111ആമത് ആണ്ട് നേർച്ചയുടെ സമാപന സമ്മേളനവും സനദ് ദാനവും ജനാബ് അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉസ്താദ് നിർവഹിച്ചു

111ആമത് ആണ്ട് നേർച്ചയുടെ സമാപന സമ്മേളനവും സനദ് ദാനവും ജനാബ് അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉസ്താദ് നിർവഹിച്ചു

ആലംകോട് മുസ്ലിം ജമാഅത്ത് അസ്സയ്യിദ്ഉദാറത്ത് പൂക്കോയ തങ്ങൾ 111ആമത് ആണ്ട് നേർച്ചയുടെ സമാപന സമ്മേളനവും സനദ് ദാനവും ജനാബ് അൽ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉസ്താദ് നിർവഹിച്ചു.

സമാപന സമ്മേളനത്തിൽ ജനാബ് നി സാമുദ്ദീൻ അൽ ഹാഫീസ് കുമ്മനം ഉസ്താദ്ചീഫ് ഇമാം ആലം കോട് മുസ്ലിം ജമാഅത്ത് അധ്യക്ഷനായി. ജമാഅത്ത് പ്രസിഡണ്ട് ജനാബ് നാസറുദ്ദീൻ മുസ്‌ലിയാർ, ജമാഅത്ത് ജനറൽ സെക്രട്ടറി എ എം നാസർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വക്കേറ്റ് എം മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു

സമാപനത്തോട് അനുബന്ധിച്ച് ഹിഫ്ള്ഖുർആൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അന്നദാന വിതരണവും ഉണ്ടായിരുന്നു.