സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം തുടങ്ങുന്നതായി സൗദി സെന്‍ട്രൽ ബാങ്ക് അറിയിച്ചു. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) അറിയിച്ചു.

‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’, വാശിയേറിയ ലേലം; ആന്റണി പെരുമ്പാവൂര്‍ 2255 സ്വന്തമാക്കിയത് 3.20 ലക്ഷത്തിന്

‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’, വാശിയേറിയ ലേലം; ആന്റണി പെരുമ്പാവൂര്‍ 2255 സ്വന്തമാക്കിയത് 3.20 ലക്ഷത്തിന്

കൊച്ചി: ഒരുകാര്‍ നമ്പറിന് 3,20,000 രൂപയോ? കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. വാശിയേറിയ ലേലത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.

നടന്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. KL 07 DH 2255 എന്ന നമ്പറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ പങ്കെടുത്ത വാശിയേറിയ ലേലം നടന്നത്. ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നമ്പര്‍ സ്വന്തമാക്കണമെന്ന ആഗ്രഹമാകാം ഇഷ്ട നമ്പര്‍ നേടാന്‍ ആന്റണി പെരുമ്പാവൂരിനെ ലക്ഷങ്ങള്‍ മുടക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ XC 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്പറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്പറും 2255 ആയിരുന്നു.

ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപെട്ടു

ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപെട്ടു

കടയ്ക്കൽ കുമ്മിൾ തുളസി മുക്കിൽ ബൈക്കും പിക്കപ്പും തമ്മിൽ നടന്ന ആക്സിഡൻ്റിൽ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന ഭരതന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഷാജി / നാസില ദമ്പതികളുടെ മകൻ ഇർഫാൻ (17) മരണപ്പെട്ടു.

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി, രൂപയ്ക്കും നേട്ടം

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി, രൂപയ്ക്കും നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി.

ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള ശുഭാപ്തി വിശ്വാസവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും വിപണിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇതിന് പുറമേ രൂപ ശക്തിയാര്‍ജിച്ചതും ഏഷ്യന്‍ വിപണിയുടെ മുന്നേറ്റവും ഇന്ത്യന്‍ നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഏകദേശം ഈ ഓഹരികള്‍ രണ്ടുശതമാനം വരെയാണ് ഉയര്‍ന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

ഡോളറിനെതിരെ മൂല്യത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 88.04 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.

പത്താം ക്ലാസുകാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പത്താം ക്ലാസുകാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.