by Midhun HP News | May 21, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നവനിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിൽ സജീവമായി പുരോഗമിക്കുന്നു. ഗവർണർക്ക് മുന്നിൽ മുൻപ് പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭയിലെ അംഗങ്ങൾക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
അസംബ്ലി ചട്ടങ്ങൾ അനുസരിച്ച് പൂർണ്ണമായും അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിക്കുന്നത്. ഇതനുസരിച്ച് കലാമശ്ശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച് പുതിയ യുഡിഎഫ് സർക്കാരിൽ ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റ മുസ്ലിം ലീഗ് നേതാവ് വി ഇ അബ്ദുൾ ഗഫൂറാണ് സഭയിൽ ഏറ്റവും ആദ്യം സത്യവാചകം ചൊല്ലിയത്. അക്ഷരമാലാ ക്രമത്തിൽ പട്ടികയിൽ ഏറ്റവും ഒടുവിലുള്ള വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള സിപിഎം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്.
കൈകൊടുത്ത് ഗോവിന്ദൻ; കന്നഡയിൽ അഷ്റഫും സൈക്കിളിൽ ചാണ്ടിയും
മ്മ്യൂണിസ്റ്റ് കോട്ടയായ ആറ്റിങ്ങലിൽ നിന്നും വിജയിച്ചെത്തിയ ഒ.എസ്. അംബികയാണ് പുതിയ നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കടുത്ത പ്രാദേശിക ഭാഷാ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് ഇത്തവണയും സത്യവാചകം ചൊല്ലിയത്. പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ തികച്ചും വ്യത്യസ്തമായ രീതിയിൽ സൈക്കിൾ ചവിട്ടിയാണ് ഇന്ന് നിയമസഭാ മന്ദിരത്തിലേക്ക് എത്തിയത്.
കോൺഗ്രസ് ഔദ്യോഗികമായി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ, സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിപക്ഷ നിരയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം (Handshake) നൽകിയത് സഭയിലെ കൗതുകക്കാഴ്ചയായി. പിണറായി വിജയൻ കസേരയിൽ നിന്നെഴുന്നേറ്റ് തിരികെയും നിറഞ്ഞ ചിരിയോടെ കൈകൊടുത്ത് സൗഹൃദം പങ്കുവെച്ചു. ഇടതുപക്ഷ മുന്നണിയിൽ നിന്നും വിജയിച്ചെത്തിയ എംഎൽഎമാർ സഗൗരവമാണ് സത്യവാചകമായി ചൊല്ലുന്നത്.
105-ാമനായി സതീശൻ; 133-ാമനായി പിണറായി വിജയൻ
മുഖ്യമന്ത്രി വി.ഡി. സതീശൻ ലിസ്റ്റിലെ അക്ഷരമാലാ ക്രമമനുസരിച്ച് 105-ാമത്തെ ആളായാണ് സത്യപ്രതിജ്ഞ ചെയ്യുക. കഴിഞ്ഞ രണ്ടു തവണയും മുഖ്യമന്ത്രിയായി സഭയെ നയിക്കുകയും ഇത്തവണ പ്രതിപക്ഷത്തിന്റെ അമരക്കാരനായി മാറുകയും ചെയ്ത പിണറായി വിജയൻ പട്ടികയിലെ 133-ാമത്തെ ആളായാണ് പ്രോടേം സ്പീക്കർക്ക് മുന്നിലെത്തി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക.. നിലവിൽ സഭയിൽ ചടങ്ങുകൾ തത്സമയം തുടരുകയാണ്.

by Midhun HP News | May 21, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,17,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1760 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറായാണ് താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാന്‍ കാരണം.
ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | May 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെപ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ . ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ശ്രദ്ധേയനായി.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.
തിങ്കളാഴ്ചയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂര്‍ണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്.
by Midhun HP News | May 20, 2026 | Latest News, മരണം
കല്ലമ്പലം:മടവൂർ സീമന്തപുരം വൈ എം എ ജംഗ്ഷൻ ശ്രീ നിത്യത്തിൽ നാരായണൻ (62) (റിട്ട്: എസ് ഐ ഓഫ് പോലീസ്) നിര്യാതനായി.ഭാര്യ: തങ്കമണി. മക്കൾ: നിത്യ,വിദ്യ മരുമക്കൾ:ശ്രീജിത്ത്, വിനോദ്. മരണാനന്തര ചടങ്ങുകൾ ഞായർ (24.06)രാവിലെ 8.30 ന്
by Midhun HP News | May 20, 2026 | Latest News, കേരളം
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകായായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്.
ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി തര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.
കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലന്‍സ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടു. നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡിജിപിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Recent Comments