by Midhun HP News | Sep 27, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി 18 -ാം മൈൽ ഗീതാഞ്ജലിയിൽ (ഒലീവ് ഗാർഡ്സ്) പരേതനായ കെ . ശ്രീധരൻ നായരുടെ ഭാര്യ പി. ശ്രീവേണി അമ്മ (92) (പൊതുമരാമത്ത് വകുപ്പ്റിട്ട: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു.
മക്കൾ: സാബു കെ എസ്സ്, ഹരികുമാർ കെ എസ്, ഗീതാ എസ്
മരുമക്കൾ: ലേഖ .എസ് .എസ്, സുനിത .കെ .എസ്, ഡോ: സുധീർകുമാർ. ആർ
by Midhun HP News | Sep 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സര്‍വീസില്‍ ഇടംപിടിക്കുന്നത് തടയാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

നേരത്തേ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല സ്ഥാപങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ പൊലീസ് വെരിഫിക്കേഷന്‍ പെര്‍ഫോമ കൂടി ഉള്‍പ്പെടുത്താന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന പെര്‍ഫോമയില്‍ നിയമനാംഗീകാര അധികാരികള്‍ ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. ഇത് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനത്തിന് അംഗീകാരം നല്‍കാവൂ എന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തും.


by Midhun HP News | Sep 27, 2026 | Latest News, കേരളം
പാലക്കാട്: മലമ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപ്പോയ മകൻ സതീഷിനായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

വിനോദും രണ്ടാനച്ഛനായ സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയും ഇരുവരും വീട്ടിലിരുന്ന് പതിവുപോലെ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ സതീഷ് വീണ്ടും കൂടുതൽ മദ്യം ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് വഴിവെച്ചത്. ഇതിനെ വിനോദ് എതിർത്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.

തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തി കൈക്കലാക്കിയ സതീഷ് വിനോദിനെ തുരുതുരെ കുത്തുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ വിനോദ് സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരണത്തിന് കീഴടങ്ങി. വിനോദ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി ഉടൻതന്നെ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വിനോദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഒളിവിൽപ്പോയ പ്രതി സതീഷിനായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


by Midhun HP News | Sep 27, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഒട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. വണ്ടന്നൂർ ചെവള ക്കോണം വിളയിൽ വീട്ടിൽ ബാബുവിൻ്റെയും ഷീല കുമാരിയുടെയും മകൻ ബിപിൻ ബാബു (26), ഓട്ടോ ഓടിച്ചിരുന്ന വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്ത് (29) എന്നിവരാണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന അനന്ദൻ (20) നാണു പരിക്കേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടൂറിസ്‌റ്റ് ബസിൽ എതിർ ദിശയിൽ നിന്ന് അതിവേഗതയിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. പരിക്കേറ്റേ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും
ശ്രീജിത്തിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബിപിൻ ബാബു വൈകുന്നേരത്തോടെയും ശ്രീജിത്ത് രാത്രിയോടെയും മരണപ്പെട്ടു. ബിപിൻ ബാബുവിൻ്റെ വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു.
ഭാര്യ: സുറുമി
സഹോദരൻ: മിഥുൻ ബാബു




by Midhun HP News | Sep 27, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമര്‍ദമായി തുടരാന്‍ സാധ്യത. ഇത് ക്രമേണ ദുര്‍ബലമായി ശക്തി കൂടിയ ന്യൂനമര്‍ദ മേഖലയായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലേക്ക് എത്താന്‍ സാധ്യത. തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍, മ്യാന്‍മര്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം -മാഹി – ലക്ഷദ്വീപ് – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ നാളെ (28-09-2026 ) വരെ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ – റെഡ് അലര്‍ട്ട്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ രാവിലെ 10.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Recent Comments