by Midhun HP News | May 16, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025 മേയ് 4ന് ഗോവയിൽ നടന്ന ദേശീയ എയർ ഗൺ ആന്റ് പിസ്റ്റൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെ 10 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടി ഹൃതിക്ക് കൃഷ്ണൻ. പി. ജി. പൊങ്ങുംമൂട് മേരി നിലയം ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഹൃതിക്ക്.
2024 സംസ്ഥാന തല മത്സരത്തിൽ സ്വർണ്ണം, ചെന്നെയിൽ നടന്ന ദേശീയ തല മത്സരത്തിൽ വെങ്കലം,
2025 സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടി.
രാജ്യത്ത് നിന്ന് ആകെ 10 പേർ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഹൃതിക്കിന്റെ പേര് ഒന്നാമതായിരുന്നു. കോച്ചും പോലീസ് ഉദ്യോഗസ്ഥനുമായ കൃഷ്ണചന്ദ്രന്റെ ശിക്ഷണത്തിൽ ജൂൺ 8ന് തായ്ലാന്റിൽ നടക്കുന്ന അന്തർ ദേശീയ മത്സരത്തിന് തയാറെയെടുക്കുകയാണ് ഹൃതിക്ക്. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഷൂട്ടർമാരെ പിന്നിലാക്കി സ്വർണ്ണം നേടുകയെന്ന സ്വപ്നവുമായി കഠിന പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കൻ. ഹൃതിക്കിന്റെ നിശ്ചയദാർഢ്യം അവന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായകമാകുമെന്ന് എയർ ഗൺ ആന്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി തുളസി പറഞ്ഞു.
അമ്മ ഗായത്രി ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരിശീലനകനായ അച്ഛൻ പി. എസ്. പ്രദീപിന്റെ ശിക്ഷണത്തിൽ ഐ പി എസ് നേടണമെന്നതാണ് ഹൃതിക്കിന്റെ അഭിലാഷം. അതിന് ഷൂട്ടിംങിലെ മികവ് മുതൽക്കൂട്ടാകുമെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. തായ്ലാന്റിൽ അന്തർ ദേശീയ ചാമ്പ്യൻഷിപ്പിന് പോകാനായി തിരക്കിട്ട് ഒരു സ്പോൺസറെ തേടുകയാണവനിപ്പോൾ.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ഏരിയ കാഞ്ഞാംപാറ യൂണിറ്റിലെ പ്രഭുലാൽ ആർ.എസ്, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമ ഇൻ ഡയറി ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടി. 2024 ഏപ്രിലിൽ നടന്ന പരീക്ഷയിൽ 81% മാർക്കോടെയാണ് പ്രഭുലാൽ രണ്ടാം റാങ്ക് നേടിയത്. നിലവിൽ തിരുവനന്തപുരം പട്ടം ക്ഷീര വികസന വകുപ്പിൽ ഉദ്യോഗസ്ഥനാണ്.ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ ഫിസിക്സ് അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ധന്യ സി.കെ. തിരുവനന്തപുരം ബർട്ടൺഹിൽ ഗവ.എൻജിനീയറിംഗ് കോളേജിൽ സേവനം അനുഷ്ടിക്കുന്നു.
by Midhun HP News | May 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ അധിക ബജറ്റ് വിഹിതമായി പ്രതിരോധ മേഖലയ്ക്ക് 50,000 കോടി രൂപ നീക്കിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചത് 6.81 ലക്ഷം കോടിരൂപയാണ്. അതിന് മുന്‍വര്‍ഷത്തെ ബജറ്റില്‍ ഇത് 6.2 ലക്ഷം കോടിയായിരുന്നു. ഒന്‍പത് ശതമാനമാണ് വര്‍ധന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. 2014-15 ബജറ്റില്‍ ഇത് 2.29 ലക്ഷം കോടിയായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‍റെ അംഗീകാരത്തോടെ അധിക വിഹിതം ലഭിക്കുന്ന പ്രതിരോധ സേനയ്ക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍, ഗവേഷണം എന്നിവയ്ക്ക് പണം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചുകൊന്ന ഭീകരാക്രമണത്തിന് നല്‍കിയ തിരിച്ചടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ മികവ് തെളിയിക്കുന്നതായിരുന്നു. പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേന നൂറിലധികം ഭീകരെ കൊലപ്പെടുത്തുകയും ചെയ്തു. അതിന് മറുപടിയായി പാക് സൈന്യം നടത്തിയ ആക്രമണങ്ങളെ ഇന്ത്യന്‍ സേന പ്രതിരോധിക്കുകയം ചെയ്തു. പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളുമെല്ലം യഥാസമയം നിര്‍വീര്യമാക്കാനും പ്രതിരോധ സേനയ്ക്ക് കഴിഞ്ഞു
by Midhun HP News | May 16, 2025 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി.
125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.
കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി.
125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.
Recent Comments