കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്.
രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈനികരായ അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് സൈനികരുടെ മൃതദേഹങ്ങളും അവരുടെ സാധനങ്ങളും പേപ്പറുകളുമെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിച്ചു. നെറ്റ്സിൽ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വൈഭവിന്റെ വൈഭവം കണ്ട് സഹ താരങ്ങളും പരിശീലക സംഘത്തിലെ അം​ഗങ്ങളും ഞെട്ടുന്നതിന്റ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്.

​ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് താരം അതിവേ​ഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. വെറും 38 പന്തിൽ 11 സിക്സും 7 ഫോറും സഹിതം താരം 103 റൺസാണ് അടിച്ചെടുത്തത്.

14 വയസ് മാത്രം പ്രായമുള്ള വൈഭവിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലാണ് എടുക്കുന്നതെന്നു രാജസ്ഥാൻ ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് വ്യക്തമാക്കി. ഒരു സങ്കീർണതയും താരത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ പരിശീലക സംഘം ശ്രമിക്കുന്നില്ല. സ്വതന്ത്രമായി കളിക്കാനാണ് വൈഭവിനോടു പറഞ്ഞിരിക്കുന്നത്. ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഒരു 14കാരനെ സംബന്ധിച്ചു വലിയ കാര്യമാണത്.

വൈഭവ് കൊച്ചു കുട്ടിയാണ്. പക്ഷേ താരത്തെ ആരും നിയന്ത്രിക്കുന്നില്ല. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന്റെ പ്രത്യേക നിർദ്ദേശങ്ങളും താരത്തിനു ലഭിക്കുന്നുണ്ട്.

ചെറിയ പ്രായമാണ്. കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളു വൈഭവ്. ധാരാളം സമയം അനുവദിച്ച് ക്ഷമയോടെ കാത്തിരിക്കാനാണ് പരിശീലക സംഘത്തിന്റെ തീരുമാനം. 14കാരനു ചെയ്യാൻ സാധിക്കുന്നതിനും അവനിൽ നിന്നു പ്രതീക്ഷിക്കുന്നതിനും പരിധിയില്ലേയെന്നും ബോണ്ട് ചോ​ദിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പരിശീലനമുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പരിശീലകർ ശ്രമിക്കാറുണ്ട്. ബോണ്ട് വ്യക്തമാക്കി.

വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു

വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ ലീലാ നിവാസിൽ (എസ്.എം.ആർ.എ :41) എക്സ് എയർഫോഴ്സ് വി.അരവിന്ദാക്ഷൻ നായർ (76) അന്തരിച്ചു.

ഭാര്യ: ഒ ലീല.
മക്കൾ: ദീപ എ,ദിജു എ(അബുദാബി).
മരുമക്കൾ: ദിനി കുമാർ ബി (ബിസിനസ്), സിമി കുറുപ്പ് (അബുദാബി).
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.

ലഹരിക്കെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരി എന്ന വിപത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ ഉടനീളം ഉട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായി ഇന്ന് കണിയാപുരം പള്ളിനട N I C ഹാളിൽ വെച്ച് ജാഗ്രത സമിധിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും, ലഹരി കച്ചവടക്കാർക്കെതിരെയും കേരള പോലീസിന്റെ യോദ്ധാവിന്റെയും, കേരള എക്സ്സൈസ് വകുപ്പിന്റെ വിമുക്തിയുടെയും സഹായത്തോട് കൂടി ജാഗ്രത സമിധി ലഹരി ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വീടുകളിൽ എത്തി അവരെ ബോധവത്കരണം നടത്താൻ തീരുമാനിച്ചു.

ജാഗ്രത സദസ്സിന്റെ ഉത്ഘാടനം തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്. പി എസ്. നാസറുദീൻ നിർവഹിച്ചു. കെ പി ആർ എ യും കലാനികേതൻ സാംസ്‌കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് കാണാശുപുത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും A S P ഉത്ഘാടനം ചെയ്തു.

പരിശോധനയിൽ തിമിരം കണ്ടെത്തുന്നവർക്ക് സൗജന്യ ശാസ്ത്രക്രിയയും ചെയ്തു കൊടുക്കുന്ന ക്യാമ്പ് രാവിലെ 7.00 മണിക്ക് ആരംഭിച്ചു. ക്യാമ്പിൽ 350ലധികം ആളുകൾ പരിശോധനയ്ക്ക് വിധേയമായി. പരിശോധനയിൽ 65 പേർക്ക് തിമിരം കണ്ടെത്തുകയും അവരെ ഇന്ന് വൈകുന്നേരം തന്നെ ശസ്ത്രക്രിയക്ക് കൊണ്ടുപോകുന്നതാണ്. പന്ത്രണ്ടാമത്തെ ക്യാമ്പാണ് ഇന്ന് നടന്നതു. ഈ ക്യാമ്പുകളിലായി 4850ഇൽ അധികം ആളുകൾ പരിശോധനക്ക് വിധേയമാകുകയും 862 ആളുകൾക്ക് സൗജന്യ ശാസ്ത്രക്രിയ നടത്തുകയും ചെയ്തു.

കലാ നികേതൻ സാംസ്‌കാരിക സമിതി ചെയർമാൻ എം. എ ലത്തീഫ് അധ്യക്ഷദ്ധ വഹിച്ചു. സമിതി സെക്രട്ടറി ടി. നാസർ സ്വാഗതം പറഞ്ഞു. യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് മാധ്യമ പ്രവർത്തകൻ സുരേഷ്, എം. എ ഉറൂബ്, അരവിന്ദ് കാണാശുപുത്രിയിലെ ഡോ വിനോ പ്രീത, ഡോ.ലിസ് മേരി, ഡോ ഫെലിക്സ്(UK) ,പഞ്ചായത്ത്‌ അംഗം ശ്രീചന്ദ്.എസ്, ക്യാമ്പ് ഓർഗനിസർ ഹേമചന്ദ്രൻ, സഞ്ജു, ഇമ്മാമുദ്ധീൻ, കടവിളാകം നിസാം, അസീം, ഇസഹാഖ്, റാഫി അലായിൽ, നൈസാം, മുജീബ്, തൻസീർ, ഷാജി, നാസർ, റിയാസ്, ആബിദ്, ബിനീഷ്, ഭരത് കൃഷ്ണ,സമദ്, ഷൌക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടത്തില്‍ അത്യാഹിത വിഭാഗം പഴയനിലയിലേക്ക് എത്തിക്കാന്‍ പത്ത് ദിവസത്തിലേറെ സമയം എടുക്കും. അപകടത്തിന് പിന്നാലെ ഇന്നലെ വിദഗ്ധസമിതിയുടെ പരിശോധനകള്‍ നടന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗവും ചേര്‍ന്നാണ് പരിശോധിച്ചത്. കെട്ടിടത്തിന് വലിയ കേടൊന്നുമില്ല. എംആര്‍ഐയുടെ യുപിഎസ് മുറിയുടെ മുകള്‍ഭാഗത്തെ അലൂമിനിയം സീലിങ്ങിന്റെ കുറച്ചുഭാഗം പൊട്ടിയിട്ടുണ്ട്. ചുമരിലും ചെറുതായി കേടുപാടുണ്ട്. ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.

അപകടത്തില്‍ 34 ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഒരെണ്ണത്തിന് പരിശോധനയ്ക്കിടയിലും ചാര്‍ജുണ്ടായിരുന്നതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇന്‍സ്‌പെക്ടര്‍ കെ.പി. ജ്യോതിഷ് പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകയുയരാന്‍ കാരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി. ബാറ്ററി ടെര്‍മിനലും പൊട്ടിയതായി പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

അപകടത്തില്‍ പൊലീസ് അന്വേഷണവും വിവിധ വകുപ്പുതല അന്വേഷണവും തുടരുകയാണ്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ഇനി പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. മറ്റുനിലകള്‍ ഉടന്‍ തന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചുതുടങ്ങും. പൊട്ടിത്തെറിയുണ്ടായ യുപിഎസ് ഘടിപ്പിച്ച എംആര്‍ഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാന്‍വേണ്ട മുന്‍കരുതലെടുക്കും. ബയോമെഡിക്കല്‍ ഉപകരണമായതിനാല്‍ എംആര്‍ഐയുടെ അറ്റകുറ്റപ്പണി നടത്താന്‍ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.

അതേസമയം മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന്റെ താല്‍ക്കാലിക പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറില്‍ ഭാഗീകമായും മറ്റ് 6 നിലകളില്‍ പൂര്‍ണമായും വൈദ്യുതി പുനഃസ്ഥാപിച്ചു.