ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കള്ളക്കടൽ പ്രതിഭാ​സം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ ബുധനാഴ്ച രാത്രി 11.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. ഇതിനെ തുടർന്ന് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വീണയുടെ ‘റെഡ് ബുക്കില്‍’ ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ ‘റെഡ് ബുക്കില്‍’ ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ‘റെഡ് ബുക്കിലെ’ കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും മുന്‍ മന്ത്രിയും ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസും ഹവാല ഇടപാടിലൂടെ ദുബൈയിലേക്ക് പണമയച്ചതിനെ കുറിച്ച് പറയുന്നതായും ഇഡി പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി അയച്ച കത്തിനൊപ്പം തെളിവായി അവര്‍ ചേര്‍ത്തത് ഈ റെഡ് ബുക്കിലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ്. ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടില്‍ മെയ് 27ന് ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലാണ് പണമിടപാട് വിവരങ്ങള്‍ കുറിച്ചിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. റിയാസിന്റെ പൂര്‍ണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ എന്നും കത്തിലുണ്ട്. പിണറായി വിജയന്‍, വീണ, റിയാസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടാണ് ഡിജിപിക്ക് ഇഡി കത്ത് നല്‍കിയത്.

റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികള്‍ ആയെന്നും ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. ഹവാല ഇടപാടുകാരന്‍ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പില്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. 2024 മെയ് മാസത്തില്‍ അടക്കം വീണയും റിയാസും ദുബൈയിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ആയിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. റെഡ് ബുക്കിലെ കുറിപ്പുകള്‍ താന്‍ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു.

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ മാസം 17നാണ് 108 ആംബുലന്‍സ് ജീവക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിലേക്ക് എത്തിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് 3500 രൂപയാണ് സാധാരണയായി നല്‍കുക. എന്നാല്‍ തങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മാനേജുമെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. വിഷയത്തില്‍ പലതവണ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.

തൊഴില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതരും സര്‍വീസ് കോണ്‍ട്രാക്ടറായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തില്‍ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.

ആണ്ട് നേർച്ചയും മതപ്രഭാഷണവും 14 മുതൽ

ആണ്ട് നേർച്ചയും മതപ്രഭാഷണവും 14 മുതൽ

ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്ത് അസയ്യിദ് ഉദാരത്ത് പൂക്കോയ തങ്ങൾ 112മത് ആണ്ട് നേർച്ച 14 മുതൽ 16 വരെ തീയതികളിലായി നടക്കും. 14ന് വൈകുന്നേരം ഏഴിന് നിഹാൽ ഹാദി അൽ മുഹത്തദി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് എം.മുഹ്സിൻ അധ്യക്ഷത വഹിക്കും.

ഡോ. ഹാഫിസ് ജുനൈദ് ജൗഹരി മുഖ്യ പ്രഭാഷണം നടത്തും. 15ന് വൈകുന്നേരം ഏഴിന് മുഹമ്മദ് സുഹുഫ് മന്നാനി മത പ്രഭാഷണം നടത്തും. 16ന് വൈകുന്നേരം നാലിന് പള്ളിമുക്ക് ദാറുൽ ഉലവും മദ്രസ നിർമ്മാണ ഉദ്ഘാടനം അസയ്യിദ് മഹമൂദ് സഫുവാൻ തങ്ങൾ അൽ ബുഖാരി നിർവ്വഹിക്കും. രാത്രി ഏഴിന് ഇത് ദുഅ സമ്മേളനം നടക്കും. വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കും.

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി സി. കാപ്പനെ പാലാ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. മാണി സി. കാപ്പന് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. വിശദമായ വാദത്തിനായി ഹർജി സെപ്റ്റംബർ 22 ചൊവ്വാഴ്ചയിലേക്ക് മാറ്റി.

“ശിക്ഷാവിധി നടപ്പാക്കുന്നത് മരവിപ്പിച്ചാൽ അതിന്റെ നിയമപരമായ പ്രത്യാഘാതം എന്താണ്? കുറ്റക്കാരനാണെന്ന വിധികോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ അയോഗ്യത നിലനിൽക്കില്ലേ? ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചാൽ അയോഗ്യത ബാധകമാകാതിരിക്കുമോ?” എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ആരാഞ്ഞു. വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി സമയം അനുവദിച്ചു.

ദിനേശ് മേനോൻ നൽകിയ നാല് വ്യത്യസ്ത ചെക്ക് മറുപടി കേസുകളിൽ സെപ്റ്റംബർ ഒന്നിനാണ് മുംബൈ ബോറിവിലി അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (43-ാം കോടതി) മാണി സി. കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. നാല് കേസുകളിലുമായി ആകെ മൂന്നര വർഷം തടവും 5.3 കോടി രൂപയുടെ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടണമെന്നാണ് വ്യവസ്ഥ.

ശിക്ഷാവിധി വന്ന തീയതി മുതൽ മാണി സി. കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ദിനേശ് മേനോൻ നേരത്തെ നിയമസഭാ സ്പീക്കറെ സമീപിച്ചിരുന്നു. എന്നാൽ സ്പീക്കറുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

മാണി സി. കാപ്പനെ അടിയന്തരമായി അയോഗ്യനാക്കി പാലാ നിയമസഭാ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നും, മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.