by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളിലിറങ്ങി. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.
ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവര്‍ക്ക് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയല്‍ നീങ്ങിയതെന്നായിരുന്നു ആരോപണം.
14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവുംകൂടി പരോള്‍ ലഭിച്ചിരുന്നു.
by Midhun HP News | Apr 8, 2025 | Latest News
മാലിന്യ മുക്തം നവകേരളം പരിപാടിയിൽ തിരുവനന്തപുരം ജില്ലയിലെ മികച്ച നഗരസഭയായി ആറ്റിങ്ങൽ നഗരസഭയെ തിരഞ്ഞെടുത്തു. അവാർഡ് മന്ത്രി ജി ആർ അനിലിൽ നിന്നും നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി, വൈസ് ചെയർ മാൻ ജി തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ സുധീർ, നഗരസഭ സെക്രട്ടറി തുടങ്ങിയവർ ഏറ്റുവാങ്ങി.
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി പാട്ടത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ(എൽ.ഐ.സി) മകൻ പി.വി ബാബു (61) (റിട്ടയേർഡ് എൽ.ഐ.സി) അന്തരിച്ചു.
ഭാര്യ: സുപ്രിയ സി.വി (ഡി.സി.ബി, മംഗലാപുരം)
മക്കൾ: മിഥുൻ ബി.എസ് (ഐ.ഐഎസ്.സി, ബാംഗ്ലൂർ), മിലൻ ബി . എസ് (യു.കെ).
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
വക്കം ഗവണ്മെന്റ് ന്യൂ എൽ പി എസ്സിലെ വർണക്കൂടാരം നിർമാണോദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ അധ്യക്ഷ ആയ യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപിക ജെസ്സി സ്വാഗതം ആശംസിച്ചു. വർക്കല ബിപിസി ദിനിൽ.കെ എസ് പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ജൂലി, വാർഡ് മെമ്പർമാരായ ഫൈസൽ താഹിർ, ജയ,എ ഇ ഒ സിനി.ബി എസ്, സി ഡി എസ് ചെയർപേഴ്സൺ മീനു, സാജു.ടി, ബി ആർ സി ട്രൈനെർ അനോജ, സി ആർ സി സി സുവീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പി. ടി എ, എസ്. എം. സി. പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഉദ്ഘാടനയോഗത്തിന് എസ് എം സി ചെയർമാൻ സബീർ ബഷീർ നന്ദി രേഖപ്പെടുത്തി.
Recent Comments