‘ലോകം ഇന്ത്യയില്‍’; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

‘ലോകം ഇന്ത്യയില്‍’; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ അസ്വാരസ്യം നിലനില്‍ക്കെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, യുഎസ് ഉയര്‍ത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ എത്തിയേക്കില്ല. വ്യാപാരം, ഊര്‍ജസുരക്ഷ, സാമ്പത്തിക വിഷയങ്ങള്‍ അടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ഉച്ചകോടയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യയിലെത്തി. പുടിനെ കൂടാതെ റഷ്യയുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, യുഎസ് ഉയര്‍ത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ എത്തിയേക്കില്ല. വ്യാപാരം, ഊര്‍ജസുരക്ഷ, സാമ്പത്തിക വിഷയങ്ങള്‍ അടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ആത്മാര്‍ഥ പരിശ്രമങ്ങളുണ്ടാകണമെന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

നയതന്ത്ര ചര്‍ച്ചകളിലൂടെയും ആശയവിനിമയങ്ങളിലൂടെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചു. ഉൗര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ധന, വാതക കപ്പലുകള്‍ക്ക് സുഗമസഞ്ചാരത്തിന് വഴിയൊരുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ദേശീയ കറന്‍സികള്‍ ഉപയോഗിക്കണമെന്ന് മസൂദ് പെസെഷ്‌കിയാന്‍ വെള്ളിയാഴ്ച ബ്രിക്സ് ബിസിനസ് ഫോറത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ കടന്നാക്രമണങ്ങളെയും ഉപരോധങ്ങളെയും ഇറാന്‍ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു.

സൈബര്‍ ആക്രണമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും താല്‍ക്കാലിക ജീവനക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കി. വിവിഐപി സഞ്ചാരം തടസ്സപ്പെടുത്താനും മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും ഷി ജിന്‍ പിങ്ങിനും റഷ്യ, ചൈന സുരക്ഷാഏജന്‍സികള്‍ പ്രത്യേക സുരക്ഷാകവചങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ‘ഭാരത് ഇന്നോവേറ്റ്സ്’ പ്രദര്‍ശനവും അരങ്ങേറും. വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ 37 ഇന്ത്യന്‍ ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും അണിനിരക്കും.

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു.

പ്രതികളിലൊരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പോലീസിന്റെ അടിയന്തര നടപടി. 2023 മുതൽ ഇവർ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്, യുവതിക്ക് ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങൾ ബന്ധുവായ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റ് പ്രതികളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായും ആരോപണം ഉണ്ട്.

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്. മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി ആഭരണം കൈവശപ്പെടുത്തി പ്രതി സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു.

കേസില്‍ സഫര്‍നാസിന്റെ സഹോദരന്‍ നടക്കാവ് നാലുകുടിപ്പറമ്പില്‍ റാഹാമറിയം വീട്ടില്‍ ഷഫീഖിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തുകൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്. സഹോദരന്‍ ഷഫീഖിന്റെ അറിവോടെയാണ് മലപ്പുറത്ത് താമസിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഫര്‍നാസിനെ പിടികൂടിയത്. ഇയാള്‍ക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയില്‍ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം തുടരുകയാണ്.

സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീജിത്ത് കുമാര്‍, രഞ്ജിത്ത് പാതിരിയില്‍, വിശോഭ് ലാല്‍, ജുനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, സൈബര്‍ സെല്ലിലെ സ്‌കൈലേഷ്, പ്രജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

വേളാങ്കണ്ണി പള്ളി ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും

വേളാങ്കണ്ണി പള്ളി ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും

ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്‍ത്താരയും ഒക്‌ടോബര്‍ 3 മുതല്‍ വിശ്വാസികള്‍ക്കായി 24 മണിക്കൂറും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ.ഡോ. ടി സഹായരാജ് അറിയിച്ചു.

സാധാരണ രാവിലെ അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് പള്ളി തുറന്നിടാറ്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.

ഇതേത്തുടര്‍ന്നാണ് പ്രധാന ദൈവാലയം 24 മണിക്കൂറും തുറന്നിടണമെന്ന് വിശ്വാസികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.

പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?; വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി

പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?; വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, കെഎസ്ഇബി സിഎംഡി എംജി രാജമാണിക്യം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?. അതിന് ചെലവെത്ര വേണ്ടി വരും?, റെഗുലേറ്ററി കമ്മീഷനെ എത്ര വേഗം സമീപിക്കാം തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. വരും ആഴ്ചകളില്‍ ഈ പ്രതിസന്ധി ആവര്‍ത്തിക്കരുത്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്ത് ഇല്ലാത്തതിനാല്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉന്നത തലയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും. അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറവും വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്.

സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം നൽ‌കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.