മുതലപ്പൊഴി ട്രെഡ്ജ്ജിങ്ങ് പ്രവർത്തികൾ ആരംഭിച്ചു

മുതലപ്പൊഴി ട്രെഡ്ജ്ജിങ്ങ് പ്രവർത്തികൾ ആരംഭിച്ചു

മുതലപ്പൊഴി ചാനലിൽ മണൽ നീക്കി ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്‌ജിങ് പ്രവൃത്തികളുടെ ആരംഭിച്ചു. തൃശൂർ ചേറ്റുവ ഹാർബറിൽ നിന്നെത്തിച്ച ഡ്രഡ്‌ജറാണ് ഉപയോഗിക്കുന്നത്.

വിവിധ ഭാഗങ്ങളായി ട്രാക്ടറുകളിൽ എത്തിച്ച യന്ത്രം യുദ്ധകാല അടിസ്ഥാനത്തിൽ കൂട്ടി യോജിപ്പിച്ചാണ് ട്രയൽ ആരംഭിച്ചത്. ഡ്രഡ്‌ജ് ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്താണ് നിക്ഷേപിക്കുന്നത്. കരാർ കമ്പനിയുടെ നേതൃത്വത്തിൽ തൂത്തുക്കുടിയിൽ നിന്ന് സാൻഡ് പമ്പ് കൂടി ഉടൻ എത്തിക്കും. ഡ്രഡ്‌ജിങ് വൈകുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച ഹാർബർ അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചിരുന്നു.

അദാനി തുറമുഖ കമ്പനിയുമായുള്ള കരാർ പ്രകാരം പ്രവൃത്തിയുടെ ചെലവിനാവശ്യമായ തുക കിട്ടാൻ താമസിച്ചതാണ് ഡ്രഡ്‌ജിങ് വൈകിച്ചത്. ഹാർബർ എൻജിനിയറിങ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു, 80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലിയെ അറിയാം

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു, 80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലിയെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 699 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KP 420046 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ KU 755255 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയായിരുന്നു കാരുണ്യ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.

3rd Prize Rs.100,000/- [1 Lakh]

1) KN 791549

2) KO 384797

3) KP 581854

4) KR 657819

5) KS 406155

6) KT 121093

7) KU 379856

8) KV 125326

9) KW 963768

10) KX 614764

11) KY 143292

12) KZ 330487

4th Prize Rs.5,000/-

0029 0157 1496 1716 1814 3037 3413 3610 4216 5255 5290 5543 6171 6599 6725 8518 8758 9224

Consolation Prize Rs.8,000/-

KN 420046
KO 420046
KR 420046
KS 420046
KT 420046
KU 420046
KV 420046
KW 420046
KX 420046
KY 420046
KZ 420046

5th Prize Rs.2,000/-

1035 2248 2376 3313 3394 5651 6324 6614 7992 9387

6th Prize Rs.1,000/-

0227 0871 1234 1390 2047 2471 3785 5266 5806 5913 6018 7189 9220 9589

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു’; ആക്ഷന്‍ കൗണ്‍സിലിന് ശബ്ദസന്ദേശം

‘നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു’; ആക്ഷന്‍ കൗണ്‍സിലിന് ശബ്ദസന്ദേശം

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.

വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.

യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.

ലഹരിക്കെതിരെ വക്കത്തെ കുട്ടി പോലീസും കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും

ലഹരിക്കെതിരെ വക്കത്തെ കുട്ടി പോലീസും കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും

ലഹരിക്കെതിരെയുള്ള യുദ്ധം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന ആശയവുമായി വക്കം ഗവൺമെൻ്റ് ഹയർ സെക്കൻ്ററിസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ. കുട്ടി പോലീസ്. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവർ തയ്യാറാക്കിയ “കരുതാം മക്കളെ…. പൊരുതാം ലഹരിക്കെതിരെ, എന്റെ ഭവനം ലഹരി വിമുക്തം. ഇതിൽ ഞാൻ പങ്കാളിയാണ്”.. എന്ന സ്റ്റിക്കറുകൾ വക്കത്ത് എല്ലാ വീടുകളുടെ മുൻവാതിലുകളിൽ പതിപ്പിച്ചു.

ലഹരിക്കെതിരെ ഒന്നാം യുദ്ധം പ്രഖ്യാപിച്ച് അച്ഛനും അമ്മയും മക്കളും എല്ലാവരും ചേർന്നാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത് എന്നായിരുന്നു ആശയം. ഈ സ്റ്റിക്കറിൽ ലഹരി ഉപയോഗിക്കുന്നവരോ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരോ കണ്ടാൽ വിളിച്ച് പറയേണ്ട നമ്പർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്.

സ്റ്റിക്കറിന്‍റെ ഉദ്ഘാടനം ജനമൈത്രി സബ് ഇൻസ്പെക്ടർ ജയപ്രകാശ് നിർവഹിച്ചു. എച്ച്.എം.ബിന്ദു സി.എസ് അധ്യക്ഷയായി. കടയ്ക്കാവൂർ എസ്. എച്ച്. ഒ.സജിൻ ലൂയിസ്, എസ്.പി.സി, പി.ടി.എ.പ്രസിഡൻ്റ് ഷൈല, എസ്.പി.സി കോ-ഓർഡിനേറ്റർ സൗദീഷ് തമ്പി (സി. പി. ഓ ) രമ്യ ചന്ദ്രൻ (എ.സി.പി ഓ) തുടങ്ങിയവർ പങ്കെടുത്തു.

മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ സംഘടിപ്പിച്ചു

മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ സംഘടിപ്പിച്ചു

വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും, പാടശേഖരസമിതിക്കൊപ്പം നിന്ന് വയലാഘോഷങ്ങൾ ഒരുക്കി കൃഷിയെ നാടിന്റെ ഉത്സവമാക്കുന്ന സൗഹൃദ സംഘവും വയൽക്കരയിൽ ഇഫ്താർ വിരുന്നൊരുക്കി പുതിയൊരു മാതൃക സൃഷ്ടിച്ചു .

വയൽക്കരയിലെ ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ “വയലിഫ്താർ” എന്ന പേരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.
നാടിന്റെ ആരാധനാമൂർത്തിയായ ശ്രീഭൂതനാഥന്റെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പറമ്പിൽ ആകർഷകമായി തയ്യാറാക്കിയ സദസ്സിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി.

പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് ക്ഷേത്രാനുബന്ധ സൗകര്യങ്ങൾ വിട്ടുകൊടുത്ത് നാടിന്റെ കാർഷിക മുന്നേറ്റത്തിന് ഊർജ്ജവും മാതൃകയുമായ ശ്രീഭൂതനാഥൻ കാവ് ക്ഷേത്ര ട്രസ്റ്റ് ഇഫ്താർ സംഗമ വേദിയൊരുക്കിയതിലൂടെ പുതിയൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേത്ര വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പഴങ്ങളും വെജിറ്റേറിയൻ വിഭവങ്ങളും കഞ്ഞിയും ചേർത്തൊരുക്കിയ ഇഫ്താർ വിഭവങ്ങളും ഏറെ ശ്രദ്ധേയമായി.

ക്ഷേത്രാമൈതാനിയിൽ നടന്ന ഇഫ്താർ സംഗമ ഉദ്ഘാടന ചടങ്ങിന് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും സമീപത്തെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നോമ്പുതുറയും നിസ്കാരവും ഒരേസമയം നടന്നത് ഈ നാടിന്റെ സാംസ്കാരിക ഔന്നത്യം വിളിച്ചോതുന്ന അനുഭവമായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കൾ അടങ്ങുന്ന പാടശേഖര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ എല്ലാ പ്രവർത്തനങ്ങളും ആഘോഷങ്ങളും ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയൊരു ആഘോഷത്തിന്റെ കെട്ടിലും മട്ടിലും ആണ് വേദിയും സദസും സജ്ജീകരിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയിലും ഈ സംഗമ വേദിയിലേക്ക് ആളുകൾ ഒഴുകിയെത്തിയത്, ഒരു നാട് ഒന്നാകെ ഏറ്റെടുത്ത നന്മയുടെ അടയാളപ്പെടുത്തലായി മാറി.

മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംഗമ വേദിയിലെ അവതരണത്തിന്, സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 75 ജലസംരക്ഷണ – കാർഷിക പ്രവർത്തന മാതൃകകളിൽ ഒന്ന് പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷി പുനസ്ഥാപനം ആയിരുന്നു.

ഔദ്യോഗിക ക്ഷണം ലഭിച്ചതനുസരിച്ച് പാടശേഖരസമിതി, സൗഹൃദസംഘം പ്രവർത്തകർ പരിസ്ഥിതി സംഗമ വേദിയിൽ മികവ് അവതരണം നടത്തുകയും, മികവ് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.

മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ, മതമേലധ്യക്ഷന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടയ്ക്കോട് പള്ളി ഇമാം നിസാമുദ്ദീൻ ബാഖവി, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ജോമോൻ അഗസ്റ്റിൻ എന്നിവർ മതസൗഹാർദ്ദ സന്ദേശങ്ങൾ നൽകി.

യോഗത്തിന് പാടശേഖരസമിതി ട്രഷറർ രാജേന്ദ്രൻ നായർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിൽകുമാർ നന്ദിയും പറഞ്ഞു. മുദാക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ് ആർ പി, പഞ്ചായത്ത് മെമ്പർ ബിജു .റ്റി, ശ്രീഭൂതനാഥൻകാവ് ക്ഷേത്ര ട്രസ്റ്റ് അംഗം ശ്രീധരൻ നായർ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ്, കൃഷി ഓഫീസർ ലീന എൻ, വില്ലേജ് ഓഫീസർ ഷാജഹാൻ ഇ, സിഡിഎസ് ചെയർപേഴ്സൺ പ്രേമലത, ഉപദേശക സമിതി അംഗങ്ങളായ രാജീവ് ബി, വിജു കോരാണി, ജയകുമാർ, സാബു എൻ, പാടശേഖരസമിതി സെക്രട്ടറി അൻഫർ എ, സൗഹൃദ സംഘം കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ സംസാരിച്ചു.