by Midhun HP News | Sep 11, 2026 | Latest News, കേരളം
കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സ്കൂൾ വിദ്യാർഥി കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിച്ചു.




by Midhun HP News | Sep 11, 2026 | Latest News, കേരളം
നെടുമങ്ങാട്: ആര്യനാട് കുളപ്പട വാലൂക്കോണത്തു മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു. പെയിന്റിങ് തൊഴിലാളിയായ രാഹൂൽ( 29)ആണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരുന്നു.




by Midhun HP News | Sep 11, 2026 | Latest News, കേരളം
കണ്ണൂർ: കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിൽ ജില്ലാ പോലീസ് തലത്തിൽ 99 പോയിന്റുകൾ വാരിക്കൂട്ടി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളിൽ സമാനതകളില്ലാത്ത ആധിപത്യമാണ് കണ്ണൂർ സിറ്റി പോലീസ് സംഘം കാഴ്ചവെച്ചത്.

ട്രാക്കിലും ഫീൽഡിലും ഒരേപോലെ കരുത്ത് തെളിയിച്ച കണ്ണൂർ സിറ്റി ടീം 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെയാണ് മികച്ച പോയിന്റ് നിലയോടെ ഒന്നാമതെത്തിയത്. 37 പോയിന്റുകൾ നേടി ഇടുക്കി ജില്ലാ പോലീസ് റണ്ണേഴ്സ് അപ്പായപ്പോൾ, 36 പോയിന്റുകളോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് ജില്ലകൾ, ആംഡ് പോലീസ് ബറ്റാലിയനുകൾ, മറ്റ് പ്രത്യേക വിഭാഗങ്ങൾ എന്നിവയിൽ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളാണ് മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുത്തത്.

സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് ചാമ്പ്യൻമാർക്കുള്ള ട്രോഫി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ടീമിന് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും കായിക സംഘാടകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


by Midhun HP News | Sep 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് വില ബാരലിന് 105 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ വീണ്ടും ഇന്ധന, പാചകവാതക വില ഉയരുമോ എന്ന തരത്തില്‍ ആശങ്ക ഉയരുന്നുണ്ട്.

മെയ് 25ന് ശേഷം ആദ്യമായാണ് എണ്ണവില 105 ഡോളര്‍ കടക്കുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ യുദ്ധം അവസാനിക്കൂ എന്നും അതിന് മുന്‍പ് പെട്രോള്‍ വിലയില്‍ കാര്യമായ ആശ്വാസം ഉണ്ടാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇതോടെ ഏഴാം മാസത്തിലേക്ക് കടന്ന ഈ സംഘര്‍ഷത്തിന് ഉടന്‍ അയവുണ്ടാകില്ല എന്ന സൂചനയാണ് വില ഉയരാന്‍ ഒരു കാരണം. ഒരുമാസത്തിനിടെ ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള ചരക്ക് നീക്കങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ എണ്ണ ഉല്‍പ്പാദന നിരക്കിലേക്ക് സൗദി അറേബ്യ താഴ്ന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയുടെ എണ്ണ ആവശ്യകതയില്‍ അടുത്തകാലത്ത് ഉണ്ടായ വര്‍ധനയും വിലയില്‍ പ്രതിഫലിച്ചു. ഇത് തുടരുകയാണെങ്കില്‍ എണ്ണവില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.


by Midhun HP News | Sep 11, 2026 | Latest News, കേരളം
പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ സെന്‍ട്രല്‍ – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, കോട്ടയം വഴിയായിരിക്കും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്ന് സ്റ്റേപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകും.

25ന് ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ്. എറണാകുളം ജങ്ഷന്‍, ആലപ്പുഴ എന്നീ സ്‌റ്റോപ്പുകള്‍ ഉണ്ടാകില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Recent Comments