ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യത. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്

05/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്

08/07/2026: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്.

ഇതിനായി തദ്ദേശ സ്ഥാപന/റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക.

വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍/ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

ഇന്ത്യൻ ആർമിയിൽ സ്പോർട്സ് ക്വാട്ട വഴി ഹവിൽദാർ, നായിബ് സുബേദാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിത കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, റെസ്‌ലിംഗ്, ഷൂട്ടിംഗ് ഉൾപ്പെടെ 23 കായിക ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനത്തിൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെയോ സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10.

കായിക ഇനങ്ങൾ (24)

അത്‌ലറ്റിക്സ് (ട്രാക്ക് & ഫീൽഡ്)

അമ്പെയ്ത്ത് (ആർച്ചറി)

ബാസ്‌ക്കറ്റ്ബോൾ

ബോക്സിംഗ്

ഡൈവിംഗ്

കുതിരസവാരി (ഇക്വസ്ട്രിയൻ)

ഫുട്ബോൾ

ഫെൻസിംഗ്

ജിംനാസ്റ്റിക്സ്

ഹോക്കി

ഹാൻഡ്ബോൾ

ജൂഡോ

കയാക്കിംഗ് & കനോയിംഗ്

കബഡി

കരാട്ടെ

റോയിംഗ്

നീന്തൽ

സെയിലിംഗ്

ഷൂട്ടിംഗ്

തായ്ക്വാണ്ടോ

വോളിബോൾ

വുഷു

വെയ്റ്റ് ലിഫ്റ്റിംഗ്

ഗുസ്തി (റെസ്‌ലിംഗ്)

പ്രായപരിധി

ഉദ്യോഗാർഥികൾക്ക് 17½ മുതൽ 25 വയസ് വരെ പ്രായമുണ്ടായിരിക്കണം. അതായത് 2001 സെപ്റ്റംബർ 30 മുതൽ 2008 ഒക്ടോബർ 1 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് (മെട്രിക്കുലേഷൻ) വിജയിച്ചിരിക്കണം.

ഹവിൽദാർ

ജൂനിയർ/സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർ.

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.

ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മെഡൽ നേടിയവർ.

നായിബ് സുബേദാർ

ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് അല്ലെങ്കിൽ ലോകകപ്പിൽ മെഡൽ നേടിയവർ.

ഏഷ്യൻ ഗെയിംസ്/കോമൺവെൽത്ത് ഗെയിംസ്/ലോകകപ്പിൽ രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.

ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.joinindianarmy.nic.inpdf

കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

കേരളത്തിൽ ‘മിഷൻ 2029’ പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതത്തിലെ മുന്നേറ്റത്തിൻറെ ആത്മവിശ്വാസത്തിൽ, 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷൻ 2029’ പദ്ധതിക്ക് കേരളത്തിൽ ബിജെപി തുടക്കം കുറിച്ചു. സംസ്ഥാനത്ത് കുറഞ്ഞത് 30 ലക്ഷം അധിക വോട്ടുകൾ സ്വന്തമാക്കുക, ഒന്നിലധികം ലോക്‌സഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേതൃപാടവമുള്ളവരെ മാത്രം മുൻനിരയിലേക്ക് കൊണ്ടുവരാൻ നേതാക്കൾക്കായി പ്രത്യേക പരീക്ഷകളും കർശന വിലയിരുത്തലുകളും പാർട്ടി നടപ്പിലാക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ 24.66 ലക്ഷം വോട്ടുകൾ നേടി വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ‘സരൾ’ ആപ്പ് വഴിയുള്ള ഡിജിറ്റൽ നിർദ്ദേശങ്ങൾ, 72 പേജുകളുള്ള ഹാൻഡ്‌ബുക്ക്, ഏരിയ ജനറൽ സെക്രട്ടറി റാങ്കിന് മുകളിലുള്ള നേതാക്കൾക്കായി 24 മണിക്കൂർ നിർബന്ധിത റെസിഡൻഷ്യൽ ക്യാമ്പുകൾ എന്നിവയാണ് ‘മിഷൻ 2029’-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

സിപിഎം കോട്ടകളിൽ കണ്ണ്; ബൂത്ത് തലത്തിൽ കർശന നിർദ്ദേശങ്ങൾ
സംസ്ഥാനത്ത് പ്രമുഖ പ്രതിപക്ഷ കക്ഷിയെന്ന പ്രതിഛായ വളർത്തിയെടുക്കുന്നതിനായി താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടി കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. മുൻപ് സിപിഎമ്മിനെ പിന്തുണച്ചിരുന്ന വോട്ടർമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനും, സിപിഎമ്മിന്റെ പരമ്പരാഗത പാർട്ടി ഗ്രാമങ്ങളെ കാവിക്കോട്ടകളാക്കി മാറ്റാനും അണികളോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായി ഉയർത്തിക്കാട്ടിയ ‘കോൺഗ്രസ്-ലീഗ്-ജമാഅത്തെ ഇസ്‌ലാമി’ സഖ്യം വരും വർഷങ്ങളിലും സജീവ ചർച്ചയാക്കി നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പദ്ധതി.ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ ഓരോ മാസവും കുറഞ്ഞത് ഒരു രാഷ്ട്രീയ പരിപാടിയെങ്കിലും നിർബന്ധമായും സംഘടിപ്പിക്കാൻ ആഭ്യന്തര സർക്കുലർ വഴി നിർദ്ദേശിച്ചിട്ടുണ്ട്.

ഡിജിറ്റൽ ടെസ്റ്റുകളും ലീഡർഷിപ്പ് ക്യാമ്പുകളും; ജൂലൈ 20 വരെ നീളും

പഞ്ചായത്ത്/ഏരിയ പ്രസിഡന്റുമാർ, മോർച്ച ഭാരവാഹികൾ എന്നിവർക്കായി മണ്ഡലം-ജില്ലാ തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടക്കും. ഇതിന് പുറമെ ഭാവിയിൽ പാർട്ടിക്ക് തുണയാകാൻ സാധിക്കുന്ന ഓരോ മണ്ഡലത്തിലെയും 10 പ്രമുഖ വ്യക്തികളെ വീതം ക്യാമ്പുകളുടെ ഭാഗമാക്കും. ജൂലൈ 20 വരെ സംസ്ഥാനവ്യാപകമായി ഈ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ. സോമൻ, യുവനേതാവ് യുവരാജ് ഗോകുൽ തുടങ്ങിയവരാണ് ക്യാമ്പുകളിൽ പ്രധാന പ്രഭാഷകരാകുന്നത്.ക്യാമ്പുകൾക്കൊപ്പം സരൾ ആപ്പ് വഴിയുള്ള ഓൺലൈൻ പരീക്ഷകളും നേതാക്കൾക്കായി നടത്തും. വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കൽ, പാർട്ടിയുടെ ചരിത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണനേട്ടങ്ങൾ എന്നിവയാണ് ക്യാമ്പുകളിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ബിജെപി മാത്രമല്ല, എൻഡിഎ മുന്നണി ഒന്നടങ്കം 2029 ലക്ഷ്യമിട്ടുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുന്നണിയിലെ മറ്റ് കക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിജെപി നേതാവും എൻഡിഎ കേരള വൈസ് ചെയർമാനുമായ എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ

ഗാന്ധിനഗര്‍: മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍. മരണത്തിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമം നടത്തി. എന്നാല്‍ 23 കാരനായ യുവാവിന്റെ ഭാര്യയുടെ ഇടപെടലാണ് ക്രൂരമായ കൊലപാതകത്തിലെ അണിയറയിലേക്ക് വെളിച്ചം വീശിയത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ 23 കാരന്റെ മരണം, മാതാപിതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് തെളിഞ്ഞത്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലുള്ള ഗോണ്ടല്‍ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. റാം ബാബുഭായ് ബംഭാവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നാല് മാസം മുമ്പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം തോന്നിയ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

റാമിന് കടുത്ത മദ്യപാന ശീലമുണ്ടായിരുന്നു. ഇതേച്ചൊല്ലി പിതാവ് ബാബുഭായ്, മാതാവ് മനീഷാബെന്‍ എന്നിവരുമായി വീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മദ്യപാനത്തെച്ചൊല്ലി മാതാപിതാക്കളും റാമുമായി വീണ്ടും തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ മാതാവ് റാമിനെ ബലമായി ആസിഡ് കുടിപ്പിച്ചു. തുടര്‍ന്ന് പിതാവ് റാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കാന്‍ പിതാവായ ബാബുഭായ് തന്റെ പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിച്ചു. പൊലീസിനോ അധികൃതര്‍ക്കോ യാതൊരുവിധ സംശയവും തോന്നാത്ത രീതിയില്‍, ഗോണ്ടല്‍ സിവില്‍ ആശുപത്രിയില്‍ വെച്ച് വേഗത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ ചില പ്രാദേശിക നേതാക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍ ഉള്ളില്‍ വിഷാംശം ചെന്നതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

റാമിന്റെ ഭാര്യ ബന്‍ഷിബെന്‍ ബംഭാവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോണ്ടല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും മാതാപിതാക്കളായ ബാബുഭായിയെയും മനീഷാബെന്നിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രാദേശിക ചായക്കട നടത്തുന്ന ബാബുഭായിയുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട റാം.

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

പാലക്കാട് ഡിവിഷനിൽ പാത നവീകരണം: കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികളെ തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കണ്ണൂരിലേക്കുള്ള പ്രധാന സർവീസുകൾ ഉൾപ്പെടെയുള്ളവ വിവിധ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കും.

ട്രെയിനുകളുടെ ഭാഗിക റദ്ദാക്കൽ വിവരങ്ങൾ (Partial Cancellations)
ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (Train No. 16307):

ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും (Short-terminated). ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082):

ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ സർവീസുകളുടെ സമയനിയന്ത്രണം (Regulation of Trains)
പാതയിലെ അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും:

മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638):

ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും

തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (Train No. 16312):

ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.