by Midhun HP News | Jul 2, 2026 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി. ശിവഗിരി തൊടുവേ മേലതിൽ വീട്ടിൽ ജീവൻ (17)നെയാണ് കാണാതായത്. ജൂൺ 30ന് സുഹൃത്തിന്റെ ജേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ തൃശൂരിൽ പോയ ജീവൻ തിരികെ വീട്ടിലെത്താൻ വൈകിയതിന് വിദേശത്തു ജോലിചെയ്യുന്ന മാതാവ് ഫോണിലൂടെ വഴക്ക് പറഞ്ഞതാകാം വീട് വിട്ട് പോകാൻ കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലാണ് വർക്കല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് അന്വേഷണം ആരംഭിച്ചു.
ജൂൺ 30ന് വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ലെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്.
ചെറുന്നിയൂർ മേക്കോണം അനിത വിലാസത്തിൽ അക്ഷയ് (15), മേൽവെട്ടൂർ പുല്ലുകുഴിയിൽ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഈ സംഭവത്തിലും വിദ്യാർത്ഥികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്.

by Midhun HP News | Jul 2, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി സർക്കാർ അനുമതി തേടി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാരിന് അപേക്ഷ നൽകി. നിയമപരമായ ഓഹരി കൈമാറാൻ അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
ഇതിലൂടെ ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരികൾ കൈമാറുന്നതിനുള്ള നിയമപരമായ അനുമതിയാണ് തേടിയിരിക്കുന്നത്.
നേരത്തെ, അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും തമ്മിൽ ഓഹരികൾ കൈമാറുന്നതിൽ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെ ഇത്തരം നീക്കങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പും ഷിപ്പിങ് കോർപ്പറേഷനുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വ്യക്തമായ പങ്കാളിത്തമുള്ളതാണെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും സഭയിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചിരുന്നു.എന്നാൽ, നിലവിലെ ധാരണാപത്രപ്രകാരമുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങൾ മാത്രമാണ് നടന്നതെന്നും സർക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നൽകുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി ഔദ്യോഗികമായി അനുമതി തേടിയ സാഹചര്യത്തിൽ ഇതിൽ തുടർ നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന.

by Midhun HP News | Jul 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഒദ്യോഗിക വേഷത്തില്‍ പങ്കടുക്കരുതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശം.
എല്ലാവിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ബാധകമാണ്. പൊലിസുകാര്‍ യൂണിഫോമില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

by Midhun HP News | Jul 2, 2026 | Latest News, കേരളം
കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ റജിസ്റ്റർ ചെയ്ത ആചാരപരമായ ആധാരത്തിലൂടെ വിവാഹമോചനം നേടിയ മകൾക്ക്, ഔദ്യോഗികമായ കോടതി വിധി മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിൽ പോലും ഫാമിലി പെൻഷന് പൂർണ്ണ അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മിലിട്ടറി പെൻഷൻ ലഭിച്ചിരുന്ന അന്തരിച്ച സൈനികന്റെ വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷൻ നൽകാൻ ഉത്തരവിട്ട സായുധ സേനാ ട്രൈബ്യൂണലിന്റെ കൊച്ചി റീജിയണൽ ബെഞ്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് എസ്. മനു, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കണ്ണൂർ ജില്ലയിലെ എരുവട്ടി സ്വദേശിനിയായ സരസ്വതി എന്ന വനിതയ്ക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. സരസ്വതിയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ ലാൻസ് ഹവിൽദാർ/നായിക് ആയി സേവനമനുഷ്ഠിച്ചിരുന്ന ആളായിരുന്നു. ഗുരുതരമായ ഹൃദ്രോഗബാധയെത്തുടർന്ന് അദ്ദേഹത്തിന് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചിരുന്നു. 1989-ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചുപോന്നു. തുടർന്ന് 2015-ൽ അമ്മയും മരണപ്പെട്ടതോടെയാണ് അർഹതപ്പെട്ട പെൻഷൻ തുകയ്ക്കായി വിവാഹമോചിതയായ മകൾക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നത്.
ആചാരപരമായ വിവാഹമോചനം സാധുതയുള്ളത്; കേന്ദ്രത്തിന്റെ വാദം കോടതി തള്ളി
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സരസ്വതി നിയമപരമായി റജിസ്റ്റർ ചെയ്ത ആചാരപരമായ രേഖയിലൂടെ വിവാഹമോചനം നേടിയിരുന്നു. എന്നാൽ കോടതിയിൽ നിന്നുള്ള ഔദ്യോഗികമായ വിവാഹമോചന വിധി ലഭിച്ചത് മാതാപിതാക്കളുടെ മരണശേഷമായിരുന്നു. ഈ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സരസ്വതിക്ക് പെൻഷൻ നിഷേധിക്കാൻ ശ്രമിച്ചതും ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും.
എന്നാൽ, മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ ആചാരപരമായ രീതിയിൽ വിവാഹബന്ധം വേർപെടുത്തിക്കഴിഞ്ഞതിനാൽ ഇവർ പെൻഷൻ ചട്ടങ്ങളുടെ പരിധിയിൽ വരുന്ന ‘ആശ്രിതയായ മകൾ’ എന്ന യോഗ്യതയ്ക്ക് അർഹയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിൽക്കാലത്ത് കോടതിയിൽ നിന്ന് ലഭിച്ച വിധി ഈ പ്രക്രിയയ്ക്ക് ഔദ്യോഗികമായ ഒരു സ്ഥിരീകരണം നൽകുക മാത്രമാണ് ചെയ്തതെന്നും, അതിനാൽ മാതാപിതാക്കളുടെ മരണശേഷം കോടതി വിധി വന്നു എന്ന കാരണം പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നത് നീതികേടാണെന്നും കോടതി നിരീക്ഷിച്ചു. സരസ്വതിക്ക് ഉടൻ തന്നെ കുടിശ്ശികയടക്കമുള്ള പെൻഷൻ തുക കൈമാറാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
by Midhun HP News | Jul 2, 2026 | Latest News, കേരളം
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 13 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 22.
യോഗ്യത
എസ്.എസ്.എൽ.സി (SSLC) പാസായിരിക്കണം.
സർക്കാർ അംഗീകൃത സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ നിന്ന് ഒരു വർഷത്തെ സേഫ്റ്റി/ഫയർ ഡിപ്ലോമ ഉണ്ടായിരിക്കണം.
പൊതുമേഖലാ സ്ഥാപനം, ഫാക്ടറി, നിർമാണ കമ്പനി അല്ലെങ്കിൽ എഞ്ചിനീയറിങ് കമ്പനികളിൽ സുരക്ഷാ മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
കരാർ കാലാവധിയും ജോലി സ്ഥലവും
സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിലെ നിയമനം പരമാവധി അഞ്ച് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും.
കരാർ കാലാവധി തീരുമാനിക്കുന്നത് പദ്ധതിയുടെ (Project) ആവശ്യകതയും ജീവനക്കാരന്റെ വ്യക്തിഗത പ്രവർത്തന മികവവിൻേറയും അടിസ്ഥാനത്തിൽ ആയിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ നിയമനം കൊച്ചിൻ ഷിപ്പ്‌യാർഡിലോ (CSL) അതിന്റെ മറ്റ് യൂണിറ്റുകളിലോ പ്രോജക്ട് സൈറ്റുകളിലോ ആയിരിക്കും.
പദ്ധതിയുടെ ആവശ്യകത അനുസരിച്ച് CSL-ന്റെ വിവിധ യൂണിറ്റുകൾക്കിടയിൽ സ്ഥലംമാറ്റം ലഭിക്കാനും സാധ്യതയുണ്ട്.
നിയമനം ലഭിക്കുന്നവർ CSL-ന്റെ ഏത് വകുപ്പിലും, കപ്പലുകളിലും (On-board Ships), ഇന്ത്യയിലെ വിവിധ വർക്ക് സൈറ്റുകളിലോ വിദേശത്തുള്ള പ്രോജക്ടുകളിലോ ജോലി ചെയ്യാൻ ബാധ്യസ്ഥരായിരിക്കും.
ശമ്പളം
ആദ്യ വർഷം പ്രതിമാസം 23,300 രൂപ ശമ്പളം.
തുടർന്നുള്ള ഓരോ വർഷവും വാർഷിക ശമ്പളവർധന ലഭിക്കും.
ഓവർ ടൈം ജോലി ചെയ്യുന്നതിനും വേതനം ലഭിക്കും.
പ്രായപരിധി
2026 ജൂലൈ 22-ന് 45 വയസ് കവിയരുത്.
അതായത് 1981 ജൂലൈ 23-നോ അതിന് ശേഷമോ ജനിച്ചവർ അപേക്ഷിക്കാൻ അർഹരാണ്.
ഒബിസി (Non-Creamy Layer) വിഭാഗത്തിന് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
മുൻസൈനികർക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം പരമാവധി 50 വയസ് വരെ പ്രായ ഇളവ് അനുവദിക്കും.
തെരഞ്ഞെടുപ്പ് രീതി
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് കൊച്ചിയിലെ CSL-ൽ നടക്കുന്ന പ്രാക്ടിക്കൽ ടെസ്റ്റിലും (70 മാർക്ക്) ഫിസിക്കൽ ടെസ്റ്റിലും (30 മാർക്ക്) പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഫിസിക്കൽ ടെസ്റ്റിൽ ഓട്ടവും പുഷ്-അപ്പ്സും ഉൾപ്പെടും. ഇരു പരീക്ഷകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആകെ 100 മാർക്കിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അന്തിമ തെ രഞ്ഞെടുപ്പ് നടത്തും.
Recent Comments