by Midhun HP News | Feb 10, 2025 | Latest News, കേരളം
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറത്തു. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞായര്‍ രാത്രിയായിരുന്നു സംഭവം. സീനത്തിനെ ലഹരിക്ക് അടിമയായ മകന്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിതായും പൊലീസ് പറഞ്ഞു.
ഇവര്‍ കൊച്ചി കളമശേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വിട്ടിലെ എത്തിയിരുന്നത്. അതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സീനത്തിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജിലേക്കും അവിടെവച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
by Midhun HP News | Feb 10, 2025 | കേരളം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഇന്നലെ മണിക്കൂറുകളോളം ട്രാഫിക്കില്‍ കുടുങ്ങി. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ട് നിരവധി പേര്‍ പോസ്റ്റ് ചെയ്തത്.
ഗതാഗതക്കുരുക്ക് മുറുകിയയോടെ റോഡുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളാക്കി പലരും മടങ്ങി. മധ്യപ്രദേശ് വഴി മഹാകുംഭമേളയിലേക്ക് പോകുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂടിയതോടെ 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതകുരുക്ക് നീണ്ടു. തിരക്ക് ക്രമാതീതമായതോടെ പല ജില്ലകളിലും പൊലീസ് ഗതാഗതം നിരോധിച്ചു. ഇതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിയത്.
200-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്കുള്ളതിനാല്‍ പ്രയാഗ്രാജിലേക്ക് നീങ്ങാന്‍ കഴിയില്ല, പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ കട്‌നി, ജബല്‍പൂര്‍, മൈഹാര്‍, രേവ ജില്ലകളിലെ റോഡുകളില്‍ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിര സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വിഡിയോകളില്‍ കാണാം.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞിട്ടിരുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ വാഹന ഗതാഗതം നിര്‍ത്തി, സുരക്ഷിതമായ അഭയകേന്ദ്രം കണ്ടെത്താന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കട്‌നി ജില്ലയില്‍ പൊലീസ് തിങ്കളാഴ്ച വരെ ഗതാഗതം നിര്‍ത്തിവച്ചതായി പൊലീസ് അറിയിപ്പുകള്‍ നല്‍കിയിരുന്നു. മൈഹാര്‍ പൊലീസ് വാഹനങ്ങള്‍ കട്‌നിയിലേക്കും ജബല്‍പൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
ശിവഗിരി….ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിർന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികൾ (76) ഇന്ന് രാവിലെ 8.20 ന് സമാധി പ്രാപിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സ്വാമികൾ ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചാണ് സമാധിയായത്. ഇന്നുളള ധർമ്മസംഘം ട്രസ്റ്റ് അംഗങ്ങളിൽ ഏറ്റവും സീനിയറായിരുന്നു സ്വാമികൾ. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യകാലവിദ്യാർത്ഥിയായിരുന്നു. 1979 ലാണ് സുഗതൻ എന്ന പൂർവനാമം ഉപേക്ഷിച്ചു അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പരയിൽ കണ്ണിയായത്. പൂർവാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ ആശ്രമങ്ങളിൽ സേവനമനുഷ്ഠിച്ചു ഗുരുധർമ്മപ്രചരണത്തിൽ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിലും സ്വാമികൾ അംഗമായിരുന്നിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ആചാരവിധിപ്രകാരം സമാധിയിരുത്തും.
ഇതൊരറിയിപ്പായി കരുതി എല്ലാ സഹോദര സന്യാസിമാരും ഈ ചടങ്ങിൽ സംബന്ധിക്കണമെന്ന് അറിയിക്കട്ടെ.
ഗുരുസേവയിൽ
സ്വാമി ശുഭാംഗാനന്ദ
ജനറൽ സെക്രട്ടറി
by Midhun HP News | Feb 10, 2025 | Latest News, കേരളം
ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ.അഭയൻ ആവശ്യപ്പെട്ടു. പണി ഇന്ന് തീരും നാളെ തീരും എന്ന പ്രസ്താവനകൾ നൽകി ജനങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കുവാൻ ആവില്ല. നിർമ്മാണം തുടങ്ങിയത് മുതൽ സ്ഥലത്ത് അതിഭീകരമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. തീരദേശത്തു നിന്ന് രോഗികളുമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്താൻ വരുന്നവർ വളരെ അധികം പ്രയാസത്തിലാണ്. ശാർക്കര ഗേറ്റ് വഴി കറങ്ങി വരുമ്പോൾ ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തിൽ രോഗികൾക്ക് സമയത്ത് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.
വലിയകട മുതൽ ശാർക്കര വരെയുള്ള റോഡിൽ ഗതാഗത കുരുക്കഴിഞ്ഞിട്ടുള്ള നേരമില്ല. റോഡിന്റെ വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ തുടങ്ങിയിട്ട് അത് എങ്ങും എത്താത്ത അവസ്ഥയാണ്. റെയിൽവേ മേൽപ്പാല നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. ഇനിയും അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ വമ്പിച്ച പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 63,840 രൂപ. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7980 രൂപ.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ഉണ്ടായ അനിശ്ചിതത്വം കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രവണത തുടരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യ അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നേറ്റം തുടരുകയായിരുന്നു.
Recent Comments