by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഗവൺമെന്റ് ഹൈസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററെ ഉപരോധിച്ചു.
കാലപ്പഴക്കം ഉള്ള കെട്ടിടം അടിയന്തരമായി സർക്കാർ എൻജിനീയറിങ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഉപരോധം. സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് വിനോദ് തുടങ്ങിയവരും ആയി നടത്തിയ ചർച്ചയെ തുടർന്ന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ അടക്കം ഇടപെടുത്തിച്ചുകൊണ്ട് കിളിമാനൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂളിൽ എത്തി പരിശോധനകൾ നടത്തി.
പരിശോധന നടത്തിയതിൽ പ്രശ്നമുള്ള ക്ലാസ് മുറികൾ താൽക്കാലികമായി അടച്ചിടുന്നതിന് തീരുമാനിച്ചു. അടുത്ത ദിവസം തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം സ്കൂൾ സന്ദർശിച്ച് വിശദമായി പരിശോധിച്ചു അടിയന്തര നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജാസ്.എൻ, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌കർ.എം.ടി, ദീപു രാജ് ബ്ലോക്ക് ഭാരവാഹികളായ സാബിത്ത്.എസ്, അൽത്താഫ്.എൻ.എസ്, ബാദുഷ.വൈ എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Jan 18, 2025 | Latest News
ചാത്തൻപറ, ചപ്പാത്തുമുക്ക് ഉദയമഠത്തിൽ ഡോ ലക്ഷ്മണൻ (76) (Rtd സീനിയർ മെഡിക്കൽ ഓഫീസർ, ആയുർവേദം) നിര്യാതനായി.
ഭാര്യ: സുമതി,
മകൾ: ലിമ,
മരുമകൻ : ധനീഷ്
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇയാൾക്ക് നിസാര പരിക്കുകളുണ്ട്.
കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. 40പേർക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
by Midhun HP News | Jan 17, 2025 | Latest News, ദേശീയ വാർത്ത
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് വിറ്റാര എസ്യുവി പ്രദര്‍ശിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വാഹനം അവതരിപ്പിച്ചത്. പുതിയ ഇ-വിറ്റാരയുടെ ഉല്‍പ്പാദനം വരും മാസങ്ങളില്‍ മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ ആരംഭിക്കും. യൂറോപ്പ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് ഇ- വിറ്റാര.
by Midhun HP News | Jan 17, 2025 | Latest News, കായികം
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കടുത്ത അച്ചടക്കം കൊണ്ടു വരാന്‍ ബിസിസിഐ തീരുമാനിച്ചത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതനുസരിച്ച് ഇനി മുതല്‍ വിദേശ പര്യടനത്തില്‍ കുടുംബങ്ങളെ കൊണ്ടു പോകുന്ന പതിവിനടക്കം നിയന്ത്രണം വന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടും വന്നിരുന്നു. അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോര്‍ഡ് നടപ്പാക്കാനൊരുങ്ങുന്ന പുതിയ നയം എല്ലാ താരങ്ങളും കര്‍ശനമായി പിന്തുടരണമെന്ന നിര്‍ദ്ദേശവുമുണ്ട്.
പര്യടനത്തിനു പോയാല്‍ ഇനി വ്യക്തിഗത ഷൂട്ടിങുകള്‍ മറ്റ് സ്വകാര്യ പരിപാടികള്‍ പങ്കെടുക്കരുത്. അതേസമയം ബിസിസിഐയുടെ ഷൂട്ടിങുകളില്‍ താരങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും വേണം. ഇനി പരിശീലനത്തിനെത്തിയാല്‍ നേരത്തെ അവസാനിപ്പിച്ച് മടങ്ങുന്ന പരിപാടികളും ഇനി അനുവദിക്കില്ല.
അച്ചടക്ക ലംഘനങ്ങള്‍ കണ്ടാല്‍ സസ്‌പെന്‍ഷന്‍, മാച്ച് ഫീ തടയല്‍ അടക്കമുള്ള നടപടികള്‍ താരങ്ങള്‍ നേരിടേണ്ടി വരും. ആഭ്യന്തര മത്സരങ്ങള്‍ താരങ്ങളെല്ലാം കളിച്ചിരിക്കണം. ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ബിസിസിഐ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തം നിര്‍ബന്ധമാണ്.
പര്യടനത്തിലും പരമ്പരയിലും ഷെഡ്യൂള്‍ ചെയ്ത ദിവസം തീരും വരെ താരങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരിക്കണം. പുതിയ നയങ്ങളില്‍ ഇളവുകള്‍ ഒരു താരത്തിനു വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുവാദം വാങ്ങണമെന്ന നിബന്ധനയും പുതിയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.
സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പ്രചോദനമാണ്. അവര്‍ക്ക് മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം ഒരുക്കുന്നു. പ്രതിഭയുടെ വികാസവും ഫിറ്റ്‌നസ് നിലനിര്‍ത്താനും ആഭ്യാന്തര പോരാട്ടം ഉപകരിക്കുമെന്നു ബിസിസിഐയുടെ പുതിയ നയ രേഖയില്‍ പറയുന്നു.
Recent Comments