by Midhun HP News | Jan 17, 2025 | Latest News, കേരളം
തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.
18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ – എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം – കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.
18ന് സര്‍വീസ് തുടങ്ങുന്ന മധുരൈ – ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ. 19ന് സര്‍വീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.
‘ഇങ്ങനെയൊരു കരുതലുണ്ടല്ലോ…’; ആശുപത്രിയില്‍ ഡോക്ടറുടെ കൈപിടിച്ച് നടന്ന് ഉമ തോമസ്- വിഡിയോ
റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം – ഷൊര്‍ണൂര്‍ മെമു (66320), 18ന്
ഷൊര്‍ണൂര്‍ – എറണാകുളം മെമു (66319), 19ന്
എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്
ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56313), 19ന്
എറണാകുളം – കോട്ടയം (56005) പാസഞ്ചര്‍, 19ന്
കോട്ടയം – എറണാകുളം പാസഞ്ചര്‍ (56006), 19ന്
നിയന്ത്രണമുള്ള ട്രെയിനുകള്‍
ചെന്നൈ സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം
മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം
ബംഗളൂരു സിറ്റി – കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് നൂറു മിനിറ്റ് നിയന്ത്രണം
കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
വർക്കല: ഇടവ വെൺകുളം എസ്.എസ് നിവാസിൽ സതീഷ് കുമാർ എസ് (65) അന്തരിച്ചു.
ഭാര്യ: രമാദേവി ആർ.
സഹോദരങ്ങൾ: സുരേഷ് ബാബു എസ് കൈപ്പറ്റിമുക്ക് (റിട്ടയേർഡ് വാട്ടർ അതോറിറ്റി, ആറ്റിങ്ങൽ ), സലീന എസ്, പരേതനായ സന്തോഷ് കുമാർ എസ്.
സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് സ്വവസതിയിൽ.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
എസ്.എൻ. ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്‍റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ കൂടിയ 101-മത് കുമാരനാശാൻ സ്മൃതി ദിനാചരണ സമ്മേളനം യൂണിയൻ വൈസ് പ്രസിഡൻ്റ് വി. ഷാജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആധുനിക കേരളത്തിൻ്റെ അകക്കണ്ണിൽ അറിവിൻ്റെ അക്ഷരവിളക്ക് കൊളുത്തിയ വിശ്വമഹകവിയുടെ ഛായചിത്രത്തിൽ യൂണിയൻ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി.
യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ കൗൺസിലർമാരായ എസ്.സുജാതൻ, കെ. സുധീർ, ബി.കെ സുരേഷ്ബാബു, യൂത്ത് മൂവ്മെൻ്റ് വൈസ് പ്രസിഡൻറ് ശ്രീജിത്ത് ഊരുപൊയിക, യുണിയൻ വനിതാ സംഘം പ്രസിഡൻ്റ് സുശീല രാജൻ, സെക്രട്ടറി ശ്രീകല ഷിബു, ട്രഷറർ രാധാമണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷേർളി സുദർശനൻ, ഷീജ അജികുമാർ, സുനിത ശ്രീകുമാർ, ഗീത സുരേഷ്, നിർമ്മല, കേന്ദ്ര കമ്മിറ്റി അംഗം ലത തങ്കപ്പൻ എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ 4004 നമ്പർ വിളയിൽമൂല ശാഖ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം വിശേഷാൽ പൂജകളോടും വിവിധ പരിപാടികളോടും ആഘോഷിച്ചു. അന്നദാനം യൂണിയൻ പ്രസിഡൻ്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം നിർവഹിച്ചു.
ശാഖക്ക് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മൈക്രോ യൂണിറ്റ് ഭാരവാഹികളെ യൂണിയന്‍ പ്രസിഡന്‍റ് ആദരിച്ചു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, പ്രസിഡൻ്റ് സാബു എസ് കാവുവിള, വൈസ് പ്രസിഡൻ്റ് ജമീല മോഹൻ, സെക്രട്ടറി വി. പ്രശാന്തൻ, യൂണിയൻ കമ്മിറ്റി മെംബർ രതീഷ് കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെംബർ അമ്പാടി മണി, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി, സുധീർ ബാബു, വിമൽ കുമാർ, ഷാജി, സുദർശൻ, സണ്ണി രാജു , സത്യദേവൻ, വനിതാ സംഘം പ്രസിഡൻ്റ് ഷൈനി രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് നിത്യ സോജി, സെക്രട്ടറി ശ്രീകല, യൂണിയൻ കമ്മിറ്റി മെംബർ ബേബി സഹൃദയൻ എക്സിക്യൂട്ടിവ് അംഗങ്ങൾ സുമ.സി, ഗീത രാജു, സീന സജീവ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കുറുവ സംഘത്തിലെ രണ്ടുപേർ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്.
ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും എണ്ണമറ്റ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.
Recent Comments