by Midhun HP News | Jan 11, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന മോഷണത്തില്‍ വഴിത്തിരിവ്. ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥയാണെന്ന് കണ്ടെത്തി. വീട്ടിലുള്ളവര്‍ക്ക് അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച് തൃശൂര്‍ സ്വദേശിയായ അന്‍വര്‍ ഉസ്താദ് ലൈലയെ കൊണ്ട് മോഷണം നടത്തിക്കുയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഭര്‍ത്താവ് ഇബ്രാഹിം കുട്ടി അറിയാതെ ലൈല പണവും സ്വര്‍ണവും ഉസ്താദിന് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നേരത്തെ ആസുത്രണം ചെയ്തതനുസരിച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാമുറികളിലെയും മേശകളും അലമാരകകളും തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി നിലത്തിടുകയും ചെയ്തു. സ്വര്‍ണം അലമാരയിലും പണം ബെഡിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നതെന്നുമായിരുന്നു ലൈല പൊലീസിന് നല്‍കിയ മൊഴി.
ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയുമാണ് മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പഴയ കെട്ടിടങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിംകുട്ടി. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറത്തു പോയിരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎസ്പി ടിആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്.
സ്‌കൂൾ അധികൃതർക്കൊപ്പം കൂട്ടമായും മാതാപിതാക്കൾക്കൊപ്പവും കുട്ടികളെത്തുന്നു. വിദ്യാർഥികൾക്കായി പ്രത്യേകമായി ‘സ്റ്റുഡന്റസ് കോർണർ’ ഒരുക്കിയിട്ടുണ്ട്. ഇവിടെ മാജിക്ക് ഷോ, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകൾ തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ലളിതഗാനം, ചെറുനാടകങ്ങൾ, ഗെയിമുകൾ, കഥകളും അനുഭവങ്ങളും പങ്കുവയ്ക്കൽ, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും നടക്കുന്നുണ്ട്. കുട്ടികൾക്കു നഗരം ചുറ്റുന്നതിനായി കെഎസ്ആർടിസി സിറ്റി റൈഡും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ കുരുന്നുകളാണ് ഈ ഉല്ലാസയാത്ര ആസ്വദിക്കുന്നത്.
by Midhun HP News | Jan 11, 2025 | Latest News, ദേശീയ വാർത്ത
അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.
സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കഴിഞ്ഞദിവസം കഠിനം നംകുളം അഴൂർ കായലിൽ മുതലപ്പൊഴി പാലത്തിനു സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളുന്തുരുത്തി വാറുവിളകം വീട്ടിൽ സെന്തിൽ കുമാറിൻ്റെ (36) മൃതദേഹമാണ് ഇന്ന് രാവിലെയോടെ ഹാർബർ കടവിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
ക്വലാലംപുര്‍: ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയില്‍. അതിഥേയ സഖ്യമായ യു സിങ് ഓങ്- ഈ യി ടിയോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്.
സ്‌കോര്‍ 26-24, 21-15. കഴിഞ്ഞ വര്‍ഷം ഇതേ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റതിന്റെ നിരാശ മായ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സഖ്യം. സെമിയില്‍ ദക്ഷിണ കൊറിയന്‍ സഖ്യമായ കിം വോന്‍ ഹോ- ജെ സിയോ സെയുങ് സഖ്യത്തെ ഇന്ത്യന്‍ സഖ്യം നേരിടും.
Recent Comments