by Midhun HP News | Jan 11, 2025 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തില്‍ മഹാകാവ്യം പുറത്തുവന്നു. ഒഡീഷയിലെ സംസ്‌കൃത പണ്ഡിതനായ സര്‍വകലാശാല അധ്യാപകന്‍ സോമനാഥ് ദാഷാണ് ‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം രചിച്ചത്. മോദിയുടെ ജീവിതവും പ്രവൃത്തിയുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം.
700 പേജുള്ള മഹാകാവ്യത്തില്‍ 1200 ശ്ലോകങ്ങളാണ് ഉള്ളത്. തിരുപ്പതി ദേശീയ സംസ്‌കൃത സര്‍വകലാശാല അധ്യാപകന്‍ രചിച്ച മഹാകാവ്യം ഗുജറാത്തിലെ വരാവലില്‍ നടന്ന യുവജനോത്സവത്തിലാണ് അനാച്ഛാദനം ചെയ്തത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
‘ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മോദി ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്, ഇന്ന് അദ്ദേഹം ലോകത്തിലെ എല്ലാ യുവാക്കള്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സന്യാസ രാഷ്ട്രീയയാത്രയും ജീവിത പോരാട്ടവും ചരിത്രത്തില്‍ എപ്പോഴും രേഖപ്പെടുത്തപ്പെടും. അതിനാലാണ് ആ മഹത് വ്യക്തിത്വത്തെക്കുറിച്ച് മഹാകാവ്യം എഴുതാന്‍ പ്രേരണയായത്’- 48കാരനായ സോമനാഥ് പറഞ്ഞു.
നാലുവര്‍ഷമെടുത്താണ് പുസ്തകരചന പൂര്‍ത്തിയാക്കിയത്. മോദിയെ ഇതുവരെ നേരില്‍ കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങള്‍, ജേണലുകള്‍, പ്രസംഗങ്ങള്‍, പ്രതിമാസ റേഡിയോ പ്രഭാഷണം ‘മാന്‍ കി ബാത്ത്’ എന്നിവയില്‍ നിന്നെല്ലാം ലഭിച്ച വിവരങ്ങളും പുസ്തകരചനയ്ക്ക് സഹായകമായെന്ന് സോമനാഥ് പറഞ്ഞു.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം, പോത്തന്‍കോട്, ആറ്റിങ്ങല്‍ ഷോറൂമുകളില്‍ തുടക്കമായി. ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദനും മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസും ചേര്‍ന്ന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
‘ഭീമ തലമുറകളായി ഉപഭോക്താക്കളുടെ വിശ്വാസം നേടി. ഉപഭോക്തൃ സംതൃപ്തിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തങ്ങളുടെ വിജയത്തിന്റെ അടിത്തറ, ‘ഭീമ ബ്രാന്‍ഡിന്’ തുടര്‍ച്ചയായി ലഭിക്കുന്ന സ്‌നേഹത്തിലും അംഗീകാരത്തിലും അഭിമാനിക്കുന്നതായി ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസ്. പറഞ്ഞു.
ജനുവരി 14 വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഭീമ ഉപഭോക്താക്കള്‍ക്കായി ഓഫറുകള്‍, എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും വജ്രങ്ങള്‍ക്ക് കാരറ്റിന് 15 ശതമാനം കിഴിവും നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ, തെരഞ്ഞെടുത്ത വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ ലഭ്യമാണ്. പഴയ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയും 916 എച്ച്‌യുഐഡി ആഭരണങ്ങള്‍ക്ക് പ്രത്യേക എക്‌സ്‌ചേഞ്ച് കാംപെയ്നും ഭീമ വാഗ്ദാനം ചെയ്യുന്നു. ഓരോ വാങ്ങലിലും ഉറപ്പായ സമ്മാനം ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി, ഭീമ ഷോറൂമുകളില്‍ മാത്രം ലഭ്യമായ സ്വര്‍ണ്ണാഭരണങ്ങളുടെ ഒരു പ്രത്യേക ശതാബ്ദി ശേഖരം പുറത്തിറക്കിയിട്ടുണ്ട്.
by Midhun HP News | Jan 11, 2025 | Latest News, കേരളം
കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
വീണ്ടും ഹണി റോസിന്റെ മൊഴി രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.
ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യൂട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും പരിശോധിക്കും. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒരാളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസിഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
പാങ്ങോട് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. പാങ്ങോട് കൊച്ചുളിയൻകോട് തേമ്പാമൂട് വീട്ടിൽ മുഹമ്മദ്-ജാസ്മിൻ ദമ്പതിമാരുടെ മകൻ അഫ്‌സൽ (19) ആണ് മരിച്ചത്.
ചുള്ളിമാനൂർ ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ പാലോട് നെടുമങ്ങാട് റോഡിൽ ചുള്ളിമാനൂരിനുസമീപം മഞ്ഞക്കോട്ടുമല വളവിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് റാഫി, ആസിയ, ആമിന.
Recent Comments