കെ ജയൻബാബു (പൊടിയൻ (64) അന്തരിച്ചു
ആറ്റിങ്ങൽ കടുവയിൽ വൈശാഖിൽ കെ ജയൻബാബു (പൊടിയൻ (64) (സി.പി.ഐ.എം എൽ.എം.എസ് ബ്രാഞ്ച് അംഗം)അന്തരിച്ചു.
ഭാര്യ: ആർ അമുദ.
സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.
ആറ്റിങ്ങൽ കടുവയിൽ വൈശാഖിൽ കെ ജയൻബാബു (പൊടിയൻ (64) (സി.പി.ഐ.എം എൽ.എം.എസ് ബ്രാഞ്ച് അംഗം)അന്തരിച്ചു.
ഭാര്യ: ആർ അമുദ.
സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
ആറ്റിങ്ങൽ തോട്ടവാരം കരയോഗത്തിന്റെ വാർഷിക പൊതുയോഗം 2025 ജനുവരി 05 ഞായറാഴ്‌ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്നു. കരയോഗത്തിൽ പുതുതായി നിർമ്മിച്ച കരയോഗ ഹാളിന്റെ ഉദ്ഘാടനം, വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവർക്കുള്ള മന്നം പുരസ്കാര സമർപ്പണം, വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ തുടങ്ങിയവയാണ് അനുബന്ധ പരിപാടികൾ.
മന്നം പുരസ്ക്‌കാരം നൽകി ആദരിക്കപ്പെടുന്നവർ
പി.രാധാകൃഷ്‌ണൻ നായർ (ആതുരസേവനം),
സി.എസ്.ബാലചന്ദ്രൻ നായർ(കവി),
മണികണ്ഠൻ (സീരിയൽ നടൻ വിൽപ്പാട്ട് കലാകാരൻ)
ഷിജു ഹൃദയപൂർവ്വം (മാധ്യമപ്രവർത്തകൻ)
ലക്ഷ്മി എസ് (നൃത്താധ്യാപിക). കൂടാതെ
കരയോഗത്തിലെ മുതിർന്ന അംഗങ്ങളായ
പ്രസന്നകുമാർ (ശാസ്‌താഞ്ജലി, കുന്നുവാരം), രാധാകൃഷ്‌ണൻനായർ (രാഗം, കൊല്ലമ്പുഴ), തുളസീധരൻ നായർ (ഹരിലക്ഷ്‌മി, കുന്നുവാരം) എന്നിവരേയും ആദരിക്കും.
വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 92–ാമത് ശിവഗിരി തീർഥാടനം 30, 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. തിങ്കൾ രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. പകൽ 11. 30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. പകൽ രണ്ടിന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.
31ന് പുലർച്ചെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം – സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സർവമത സമ്മേളനം നടക്കും. ജനുവരി ഒന്നിന് രാവിലെ 10ന് വിദ്യാർഥി, യുവജന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് സാഹിത്യ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബര്‍ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്. ശബരിമല സ്‌പെഷല്‍ സര്‍വീസിനൊപ്പം മറ്റു സര്‍വീസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്താണ് നേട്ടം ഉണ്ടാക്കിയത്.
മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ ആസൂത്രണത്തോടു കൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി. രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും അഭിനന്ദിക്കുന്നതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
Recent Comments