60 വയസ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ; പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

60 വയസ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ; പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​ൻ പ​മ്പ​യി​ലെ സ്പോട് ബുക്കിങ് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. നി​ല​വി​ലു​ള്ള ഏ​ഴ് കൗ​ണ്ട​റു​ക​ൾ പ​ത്താ​ക്കും. മ​ന്ത്രി വി എ​ൻ വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 60 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഡി​സം​ബ​ർ 30ന് വൈ​കു​ന്നേ​രം മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ഇ​നി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​ത്. ജ​നു​വ​രി 14 നാ​ണ് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ന​ട​ക്കു​ക.

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലീ​സി​നെ നി​യോ​ഗി​ക്കാ​നും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

മാഹിയിലും രക്ഷയില്ല; പുതുവർഷത്തിൽ ഇന്ധന വില കൂടും

മാഹിയിലും രക്ഷയില്ല; പുതുവർഷത്തിൽ ഇന്ധന വില കൂടും

മാഹി: മാ​​ഹിയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ കൂടും. പുതുച്ചേരിയിൽ ഇന്ധന നികുതി വർധിപ്പിച്ചതിനെ തുടർന്നാണിത്. നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്.

വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

വാഹനാപകടത്തിൽപ്പെട്ടു 19 കാരന് ദാരുണാന്ത്യം

വാഹനാപകടത്തിൽപ്പെട്ടു 19 കാരന് ദാരുണാന്ത്യം

വർക്കല: ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയിൽ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തൻചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം.

റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നിൽ നിന്നും അതിവേഗത്തിൽ പാഞ്ഞു വന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് മരണപ്പെട്ട ആദിത്യൻ.

‘ഇനി ജീവിക്കാന്‍ ആഗ്രഹമില്ല; വധശിക്ഷ നല്‍കണം’; കരഞ്ഞുകൊണ്ട് ജഡ്ജിക്ക് മുന്നില്‍ പ്രതി

‘ഇനി ജീവിക്കാന്‍ ആഗ്രഹമില്ല; വധശിക്ഷ നല്‍കണം’; കരഞ്ഞുകൊണ്ട് ജഡ്ജിക്ക് മുന്നില്‍ പ്രതി

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും കേസിലെ പതിനഞ്ചാം പ്രതിയായ എം സുരേന്ദ്രന്‍. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നായിരുന്നു കോടതിയില്‍ സുരേന്ദ്രന്റെ കരഞ്ഞുകൊണ്ടുള്ള അപേക്ഷ. ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പതിനാല് പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പത്ത് പ്രതികളെ വെറുതെ വിട്ടു. കേസില്‍ ജനുവരി 3ന് ശിക്ഷ വിധിക്കും.

കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതിനാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയത് എന്നാണ് ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ പറഞ്ഞത്. കേസില്‍ 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നായിരുന്നു കുഞ്ഞിരാമനെതിരെയുള്ള കുറ്റം. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ കുഞ്ഞിരാമന്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കുഞ്ഞിരാമനെ പ്രതി ചേര്‍ക്കുകയായിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു

കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.