ഏഴ് ദിവസം ദുഃഖാചരണം; പരിപാടികൾ റദ്ദാക്കി കോൺ​ഗ്രസ്

ഏഴ് ദിവസം ദുഃഖാചരണം; പരിപാടികൾ റദ്ദാക്കി കോൺ​ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഡോ മ​ൻ​മോ​ഹ​ൻ സിങിന്റെ വിയോ​ഗത്തി​ൽ അ​നു​ശോ​ചനം രേഖപ്പെടുത്തി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​നി​ക്ക് ന​ഷ്ട​മാ​യ​ത് വ​ഴി​കാ​ട്ടി​യെ​യും ഉ​പ​ദേ​ഷ്ടാ​വി​നെ​യു​മാ​ണെ​ന്ന് രാ​ഹു​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യും രാ​ജ്യ​ത്തെ പ്ര​ചോ​ദി​പ്പി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ത്യ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ എ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എ​തി​രാ​ളി​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടും രാ​ഷ്ട്ര​ത്തെ സേ​വി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​ണ് മ​ൻ​മോ​ഹ​ൻ സിങ് എ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കവർച്ച

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കവർച്ച

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച നടന്നത്. സമീപവാസികളാണ് മോഷണ കാര്യം ശ്രദ്ധയിൽപെടുത്തിയതിയത്. കാണിക്കവഞ്ചിയിൽ എത്ര രൂപ ഉണ്ടായിരുന്നുവെന്ന് കണക്കില്ല. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 553 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PP 999699 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം PW 492788 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ വെബ്സൈറ്റ് ആയ https://statelottery.kerala.gov.inൽ ഫലം അറിയാം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

എംടിക്ക് മലയാളത്തിന്റെ അന്ത്യയാത്രാമൊഴി; ഇനി ഓർമ മാത്രം

എംടിക്ക് മലയാളത്തിന്റെ അന്ത്യയാത്രാമൊഴി; ഇനി ഓർമ മാത്രം

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എംടിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വലിയ മനുഷ്യന്‍ നമ്മില്‍നിന്നു വേര്‍പെട്ടു. എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് ചെറുപ്പക്കാരെ വളരെയേറെ സ്വാധീനിച്ചു. മലയാളസാഹിത്യത്തിനു തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍മാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓര്‍മിക്കാന്‍. അനീതിക്ക് നേരെ കാര്‍ക്കിച്ച് തുപ്പാന്‍ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എംടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരില്‍ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തരത്തിലും നികത്താന്‍ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നമ്മുടെ ലോകത്തെ ശൂന്യമാക്കിയാണ് എംടി വിടവാങ്ങുന്നതെന്ന് എംപി അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാത്തിനും അതീതനായ പൊതു മനുഷ്യന്‍ ആയിരുന്നു എംടി. എഴുത്തിനും സാഹിത്യത്തിനും എംടി വസന്തമായിരുന്നു. കണ്ടാല്‍ സന്യാസി ആണെന്ന് തോന്നുന്ന, ആരെങ്കിലും ആക്ഷേപിച്ചാലും പുഞ്ചിരി മറുപടി നല്‍കുന്ന മനുഷ്യന്‍. സ്വത്വബോധത്തിന്റെ രാജശില്‍പ്പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പപറഞ്ഞു.

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്.ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസിനെ അറിയിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.