by Midhun HP News | Dec 20, 2024 | Latest News, സിനിമ
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. 2008ല്‍ പുറത്തിറങ്ങിയ മായ എന്ന നോവലില്‍ നിന്നും കോപ്പിയടിച്ചാണ് ബറോസിന്റെ കഥയെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹർജി തള്ളിയത്. 2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്.
ജോര്‍ജ് തുണ്ടിപറമ്പില്‍ രചിച്ച മായ എന്ന നോവലില്‍ കാപ്പിരി മുത്തപ്പനും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബറോസ് ടീം കോടതിയില്‍ വാദിച്ചു.
പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാന്‍ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ കഴിയില്ല എന്നിവ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു. എന്നാല്‍ 1984ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്‍റെ മറുപടി. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
by Midhun HP News | Dec 20, 2024 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: വൈദ്യുതി മോഷ്ടിച്ച കേസില്‍ സംഭാല്‍ എംപിക്ക് രണ്ടു കോടിയോളം രൂപ പിഴ. ലോക്‌സഭാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാ ഉര്‍ റഹ്മാനാണ് വൈദ്യുതി വകുപ്പ് പിഴ ചുമത്തിയത്. 1.91 കോടി രൂപ പിഴ അടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എംപിയുടെ വസതിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി മോഷണത്തില്‍ എംപി സിയാ ഉര്‍ റഹ്മാനെതിരെ ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷന്‍ 135 പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിയാ ഉര്‍ റഹ്മാന്റെ പിതാവ് മംലുക്കൂര്‍ റഹ്മാന്‍ ബാര്‍ഖിനെതിരെയും കേസെടുത്തിട്ടുണ്ട്.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മീറ്ററുമായി കണക്ട് ചെയ്യാതെ സിയാ ഉര്‍ റഹ്മാന്‍ വൈദ്യുതി മോഷ്ടിച്ചിരുന്നത് കണ്ടെത്തുന്നത്. എന്‍ജിനീയര്‍മാരായ വി കെ ഗംഗല്‍, അജയ് കുമാര്‍ ശര്‍മ എന്നിവരെ പരിശോധനയ്ക്കിടെ എംപിയുടെ പിതാവ് അധിക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
by Midhun HP News | Dec 20, 2024 | Latest News, ജില്ലാ വാർത്ത
ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യചെയ്ത സാബുവിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. ബാങ്കിന് മുന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം നടക്കുകയാണ്. സാബു ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്ന് ബന്ധു സണ്ണി ട്വന്റി ഫോറിനോട് പറഞ്ഞു. അതിൽ 14 ലക്ഷം രൂപ ബാങ്ക് തിരികെ നൽകിയെന്നും ഭാര്യയുടെ ചികിത്സക്കായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇന്നലെ രാവിലെയും സാബു ബാങ്കിൽ എത്തിയിരുന്നു എന്നാൽ പണം നൽകാതെ ബാങ്കിലെ ജീവനക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതേ തുടർന്ന് തുടര്‍ന്ന് ജീവനക്കാരുമായി സാബു തർക്കത്തിലേർപ്പെട്ടിരുന്നു. ബാങ്കിൽ പ്രശ്നം ഉണ്ടാക്കിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു ആരോപിച്ചു.
ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. തൊടുപുഴയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായിട്ടാണ് സാബു പണം തിരികെ ചോദിച്ചിരുന്നത്. എന്നാൽ പണം ചോദിച്ചെത്തിയ സാബുവിനെ പലതവണ ജീവനക്കാർ പറഞ്ഞയക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ആത്മഹത്യ. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.
by Midhun HP News | Dec 20, 2024 | Latest News, കേരളം
കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായത് ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശനം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായതെന്നും പി രാജീവ് പറഞ്ഞു.
ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളമശ്ശേരിയിലെ 10,12,13 വാര്‍ഡുകളിലാണ് രോഗവ്യാപനം. ഈ വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുമെന്നും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വാര്‍ഡുകളില്‍ നിന്നുമായി 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ചിലരുടെ നില ഗുരുതമാണ്. പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ അറിയിച്ചു. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.
കൈ കഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തിലാക്കാന്‍ ശീലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു. ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും രോഗവ്യാപനത്തിന് കാരണമായേക്കാം.
by Midhun HP News | Dec 20, 2024 | Latest News, മരണം, സിനിമ
ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.
25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.
Recent Comments