by Midhun HP News | Nov 25, 2024 | Latest News, കേരളം
യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില് ഇന്ന് രാവിലെയാണ് സംഭവം. കടയ്ക്കൽ ഗവണ്മെന്റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഫയര്ഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടം നടപടികള്ക്കുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനൽകും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങള് ലഭ്യമല്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Nov 25, 2024 | Latest News, കേരളം
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.
മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇതുവരെയുള്ള അന്വേഷണത്തിൽ കോളേജ് അധികൃതർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി പീഡന നിരോധന നിയമം ചുമതത്തുന്ന കാര്യം വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കും. അമ്മുവിന്റെ സഹപാഠികളുടെ മൊഴി വരും ദിവസങ്ങളിൽ വിശദമായി രേഖപ്പെടുത്തും. അമ്മുവിന്റെ മൊബൈൽ ഫോണിന്റെ ഉൾപ്പെടെ ഡിജിറ്റൽ പരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചശേഷം ആയിരിക്കും തുടർനടപടികൾ. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ.
ഇവരെ കൊട്ടാരക്കര സ്പെഷ്യൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാറിനെ സമീപിക്കും. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.
by Midhun HP News | Nov 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസം അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം തീവ്രന്യൂനമര്ദമായി ശക്തി പ്രാപിച്ചതോടെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച തിരുവനന്തുപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്.
തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിനു മുകളിലെ ന്യൂനമര്ദം തെക്കന് ബംഗാള് ഉള്ക്കടലിനു മുകളില് തീവ്രന്യൂനമര്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില് അതിതീവ്രന്യൂനമര്ദമായി ശക്തി പ്രാപിച്ച് തുടന്നുള്ള 2 ദിവസത്തില് തമിഴ്നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന് സാധ്യത. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില് ബുധനാഴ്ച മുതല് വെള്ളിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ചൊവ്വാഴ്ച മുതല് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന് കേരള തീരത്ത് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗത്തില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
by Midhun HP News | Nov 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡില് അപകട സാധ്യതകള് ഉണ്ടാക്കുന്ന തരത്തില് എന്തെങ്കിലും നിര്മാണ പ്രവൃത്തികളില് ഏര്പ്പെടുമ്പോഴും എമര്ജന്സി റിഫ്ലക്ടിവ് ട്രയാംഗിള് ഉപയോഗിക്കണമെന്ന് മോട്ടോര് വാഹനവകുപ്പ്.യാതൊരുവിധ സുരക്ഷാ മുന്കരുതലുകളും ഇല്ലാതെ തിരുവല്ലയില് റോഡിന് കുറുകെ കയര് കെട്ടിയത് മൂലം കഴുത്തില് കയര് കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര് വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
‘കേന്ദ്ര മോട്ടോര് വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്ക്ക് ഒപ്പവും നിര്മ്മാതാക്കള് എമര്ജന്സി റിഫ്ലക്ടിവ് ട്രയാംഗിള് നല്കുന്നുണ്ട്. എന്നാല് ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില് അപകട സാധ്യതകള് ഉണ്ടാക്കുന്ന തരത്തില് എന്തെങ്കിലും നിര്മാണ പ്രവൃത്തികളില് ഏര്പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള് തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്കണം. വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര് സൈക്കിള് യാത്രക്കാരന് റോഡില് കറുകെ വലിച്ച് കെട്ടിയ കയര് കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള് വേഗത കുറച്ച് വാഹനം നിര്ത്താന് മാത്രം സമയം ലഭിക്കില്ല. അതിനാല് ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്ബന്ധമാക്കിയ എമര്ജന്സി ട്രായാംഗിളുകള് തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില് വെറുതെ കിടക്കുന്നുണ്ടാവും.’- മോട്ടോര് വാഹനവകുപ്പ് ഫെയ്സ്ബുക്കില് കുറിച്ചു.
കുറിപ്പ്:
കേന്ദ്ര മോട്ടോര് വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്ക്ക് ഒപ്പവും നിര്മ്മാതാക്കള് എമര്ജന്സി റിഫ്ലക്ടിവ് ട്രയാംഗിള് നല്കുന്നുണ്ട്. എന്നാല് ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില് അപകട സാധ്യതകള് ഉണ്ടാക്കുന്ന തരത്തില് എന്തെങ്കിലും നിര്മാണ പ്രവര്ത്തികളില് ഏര്പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള് തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്കണം.
വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര് സൈക്കിള് യാത്രക്കാരന് റോഡില് കറുകെ വലിച്ച് കെട്ടിയ കയര് കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള് വേഗത കുറച്ച് വാഹനം നിര്ത്താന് മാത്രം സമയം ലഭിക്കില്ല. അതിനാല് ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്ബന്ധമാക്കിയ എമര്ജന്സി ട്രായാംഗിളുകള് തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില് വെറുതെ കിടക്കുന്നുണ്ടാവും .
by Midhun HP News | Nov 25, 2024 | Latest News, കായികം
ബോര്ഡര് ഗവാസ്കര് ട്രോഫിയില് ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന് റണ്നിരക്കിലാണ് ഓസ്ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില് ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയില് ഇന്ത്യന് ടീമിന്റെ റണ്സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. 1977-ല് നേടിയ 222 റണ്സ് വിജയമാണ് ജസ്പ്രീത് ബുംറയും സംഘവും പഴങ്കഥയാക്കിയത്. ടെസ്റ്റ് അവസാനിക്കാന് ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ചരിത്രവിജയം. ജയിക്കാന് രണ്ടാം ഇന്നിങ്സില് 534 റണ്സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 58.4 ഓവറില് 238 റണ്സിന് ഓള്ഔട്ടായി. അലക്സ്കാരിയെ ഹര്ഷിത് റാണ ക്ലീന് ബൗള്ഡാക്കിയതോടെയാണ് ഇന്ത്യ വിജയത്തീരമണഞ്ഞത്.
ഒന്നാം ഇന്നിങ്സില് ബാറ്റിങ് തകര്ച്ച നേരിട്ട ഇന്ത്യയെ ആയിരുന്നില്ല രണ്ടാം ഇന്നിങ്സില് കണ്ടത്. ആദ്യ ഇന്നിങ്സില് ബുംറയും പിന്നീട് സിറാജും കരുത്തുകാട്ടിയപ്പോള് ഇന്ത്യന് ബൗളര്മാര്ക്ക് മുന്നില് ഉറച്ചു നില്ക്കാന് ഓസീസ് ബാറ്റര്മാര്ക്ക് ആയില്ല. ട്രാവിസ് ഹെഡ്, മിച്ചല് മാര്ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്പ്പമെങ്കിലും ആശ്വാസം നല്കിയത്. സ്കോര്:ഇന്ത്യ-150, 487-6, ഓസ്ട്രേലിയ-104, 238-10.
മൂന്ന് വിക്കറ്റ് നഷ്ടത്തില് പന്ത്രണ്ട് റണ്സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില് തന്നെ നാല് റണ്സിന് ഉസ്മാന് ഖവാജയെ നഷ്ടമായി. പിന്നാലെ സ്റ്റീവന് സ്മിത്തും ഹെഡും സ്കോര് ഉയര്ത്തി. പതിനേഴ് റണ്സെടുത്ത സ്റ്റീവന് സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള് ഒരോന്നായി വീഴുമ്പോഴും ഒരു വശത്ത് ക്രീസില് നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന് ബൗളര്മാരെ നേരിട്ടു. എന്നാല് നായകന് ബുംറക്ക് മുമ്പില് ട്രാവിസ് ഹെഡിന് അടിയറവ് പറയേണ്ടി വന്നു. മിച്ചല് മാര്ഷുമായി ചേര്ന്ന് ആറാം വിക്കറ്റില് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെഡ് സ്കോര് 150-കടത്തിയതിന് ശേഷം സ്കോര് 161 ല് നില്ക്കെയായിരുന്നു പുറത്തായത്. ഇതിനകം 89 റണ്സായിരുന്നു ഹെഡിന്റെ സമ്പാദ്യം.
ഹെഡിന് പിന്നാലെ മിച്ചല് മാര്ഷും പുറത്തായതോടെ ഇന്ത്യക്ക് പ്രതീക്ഷയും ഓസ്ട്രേലിയക്ക് ആശങ്കയുമായി. 47 റണ്സെടുത്ത മാര്ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. ഈ സമയം 182-7 എന്ന നിലയിലായിരുന്നു ഓസിസ് സ്കോര്. 12 റണ്സില് മിച്ചല് സ്റ്റാര്ക്കിനെ വാഷിങ്ടണ് സുന്ദര് പുറത്താക്കുകയും പിന്നാലെ രണ്ട് വിക്കറ്റുകള് കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.
Advertisement
Recent Comments