by Midhun HP News | Nov 25, 2024 | Latest News, കേരളം
കണ്ണൂര്: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്കവര്ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്റഫിന്റെ വീട്ടില് നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില് പറയുന്നത്.
ഇന്നലെ രാത്രിയാണ് വീട്ടുകാര് മോഷണ വിവരം അറിയുന്നത്. മധുരയില് ഒരു സുഹൃത്തിന്റെ വീട്ടില് കല്യാണത്തിന് പോയതാണ് അഷ്റഫും കുടുംബവും. വീട്ടുകാര് ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില് സൂക്ഷിച്ചിരുന്ന ലോക്കറില് ഉണ്ടായിരുന്ന പണവും സ്വര്ണവുമാണ് കവര്ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില് മുറിച്ചാണ് മോഷ്ടാക്കള് അകത്തുകടന്നിരിക്കുന്നത്. കുടുംബം നല്കിയ പരാതിയില് വളപട്ടണം പൊലീസ് ഇന്നലെ രാത്രി മുതല് തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വീട്ടിലെത്തിച്ച് അന്വേഷണം ഊര്ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടില് നിന്ന് സിസിടിവി ദൃശ്യങ്ങള് ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കള് മതില് ചാടി കിടക്കുന്നത് ഇതില് പതിഞ്ഞിട്ടുണ്ട്. എന്നാല് മുഖം വ്യക്തമല്ല എന്നാണ് വിവരം. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊര്ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

by Midhun HP News | Nov 25, 2024 | Latest News, കേരളം
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം രാജിവെക്കേണ്ടതില്ലെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയതെന്ന് സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു. ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവും കേന്ദ്ര നേതൃത്വത്തോട് കെ സുരേന്ദ്രൻ നടത്തിയിട്ടുണ്ട്. ശോഭയും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നാണ് സുരേന്ദ്രന്റെ ആരോപണം.
ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചെന്നും ആരോപണമുണ്ട്. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറയ്ക്കണമെന്ന നിർദേശം നഗരസഭ ചെയർപേഴ്സൺ തള്ളി. സ്മിതേഷ്, ദിവ്യ, സാബു തുടങ്ങിയ കൗൺസിലർമാർ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

by Midhun HP News | Nov 25, 2024 | Latest News, കേരളം
വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ആറു വയസുകാരനെ ബൈക്കോടിക്കാൻ പരിശീലിപ്പിച്ച് ബന്ധുവിന്റെ സാഹസം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ കെ ബിജുമോൻ പറഞ്ഞു.
കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തിൽ ബോധപൂർവം ബൈക്കിന്റെ നിയന്ത്രണം നൽകിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം.പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാൻഡിൽ കുട്ടിക്ക് നൽകിയാണ് പരിശീലനം നൽകിയത്. അവധി ദിവസമായതിനാൽ ധാരാളം വാഹനങ്ങൾ ഈ റൂട്ടിലുണ്ടായിരുന്നു. മറ്റ് യാത്രക്കാർ ഇതിന്റെ വിഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല.

by Midhun HP News | Nov 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്.
13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്ധനവും വേതനത്തിലുണ്ടായ വര്ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്ധിപ്പിക്കാന് കാരണമെന്ന് ജയില് അധികൃതര് പറഞ്ഞു.
2011ലാണ് ചപ്പാത്തി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.
by Midhun HP News | Nov 25, 2024 | Latest News, കേരളം
കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ രണ്ട് പേര് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇന്ഫോപാര്ക്ക് ജീവനക്കാരന് ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ജയ്സിയുടെ പക്കല് പണവും സ്വര്ണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത് കൈക്കലാക്കാന് വേണ്ടിയാണ് ഗിരീഷ് ബാബു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില് താമസിച്ചു വരികയായിരുന്നു. കൊല നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയില അപ്പാർട്ട്മെന്റിലായിരുന്നു താമസം.

Recent Comments