ശുചിത്വ ക്യാമ്പയിൻ ഏരിയാതല ഉദ്ഘാടനം നടന്നു

ശുചിത്വ ക്യാമ്പയിൻ ഏരിയാതല ഉദ്ഘാടനം നടന്നു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർക്കല സബ്ബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ശുചിത്വ ക്യാമ്പയിൻ ഏരിയാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവ്വഹിച്ചു. കെ.ജി.ഒ ഏരിയാ സെക്രട്ടറി ഡോ.രശ്മി, പ്രസിഡന്റ് മനു, എ.കെ.ഡി.ഡബ്ലിയു ആന്റ് എസ്.എ ജില്ലാ വൈസ്പ്രസിഡന്റ് മധു, സബ്ബ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് സുജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പി. കൃഷ്ണപിള്ള (74) അന്തരിച്ചു

പി. കൃഷ്ണപിള്ള (74) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് ലേഖാ നിവാസിൽ (വി.വി.പി.എസ്:150) (മുൻ ദേശാഭിമാനി ഏജന്റ്) പി. കൃഷ്ണപിള്ള (74) അന്തരിച്ചു.

ഭാര്യ: ഓമന അമ്മ സി.
മക്കൾ ലേഖാ രാജൻ(ജനാധിപത്യ മഹിളാ അസോസിയേഷൻ വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി അംഗം), ലെനിൻ കെ (സൗദി അറേബ്യ) ബിജി ഗോപൻ .മരുമക്കൾ ശ്രീമംഗലം രാജൻ(സി.പി.ഐ.എം വെഞ്ഞാറമൂട് ലോക്കൽകമ്മിറ്റി അംഗം, ദേശാഭിമാനി ഏജന്റ്) രഞ്ജുകൃഷ്ണ ആർ,ബി ഗോപകുമാർ (സെക്രട്ടറി,ജി.എൻ.ആർ.എ)

സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്.

മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.

11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്. 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്. മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

പ്രമുഖ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാകാൻ സുവർണ്ണാവസരം

പ്രമുഖ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാകാൻ സുവർണ്ണാവസരം

പ്രമുഖ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറാകാൻ സുവർണ്ണാവസരം. ഗ്രാഫിക് ഡിസൈനിങ് കോഴ്സ് കഴിഞ്ഞവർക്ക് സൗജന്യ പരിശീലനത്തിനൊപ്പം ജോലി. കൂടാതെ പഠനത്തിന് ശേഷം ജോലിക്ക് താല്പര്യമുള്ളവരും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9995123200, 9072620002

രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി

രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി

ഡല്‍ഹി: രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ തകര്‍പ്പന്‍ വിജയം നേടിയത്. വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാം’. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങുമെങ്കിലും, പ്രിയങ്കാ ഗാന്ധി ലോക്‌സഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ വ്യക്തതയില്ല. ഷിംലയിലുള്ള അമ്മ സോണിയ ഗാന്ധി മടങ്ങിവന്ന ശേഷമേ സത്യപ്രതിജ്ഞയുണ്ടാകുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് അഞ്ചു വര്‍ഷത്തിനു ശേഷമാണ് 52കാരിയായ പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്.